• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കങ്കണയെ അധിക്ഷേപിച്ചു, നഷ്ടപരിഹാരം നല്‍കണം; ഓഫീസ് പൊളിച്ച നടപടിയില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാല

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഓഫീസ് കെട്ടിടം കഴിഞ്ഞ ദിവസമായിരുന്നു ബോംബെ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയത്. അനധികൃതമായ നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടം പൊളിച്ചുനീക്കിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കെട്ടിടം പൊളിച്ച നടപടി അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാംദാസ് അത്തേവാല പറഞ്ഞു. മുംബൈയില്‍ കങ്കണയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കങ്കണയെ നേരിട്ട് കണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. മുംബൈയില്‍ നിങ്ങള്‍ക്ക് ഒരു കാരണവശാലും പേടിക്കേണ്ടതില്ലെന്ന് അത്തേവാല് കങ്കണയോട് പറഞ്ഞു. മുംബൈ എന്ന രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ്. എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഞാനും എന്റെ പാര്‍ട്ടിയും അവരോടൊപ്പമുണ്ടാകുമെന്നും രാംദാസ് അത്തേവാല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെട്ടിടം പൊളിച്ചതിന് പിന്നാലെ നടി കങ്കണ സര്‍ക്കാരിനെയും ശിവസേനയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ന് എന്റെ വീടാണ് തകര്‍ത്തത്. നാളെ നിങ്ങളുടെ അഹങ്കാരമാകും തകരുക എന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേരെടുത്ത് പരാമര്‍ശിച്ചുള്ള കങ്കണയുടെ പ്രതികരണം. ഹിമാചല്‍ പ്രദേശിലായിരുന്ന കങ്കണ മുംബൈയില്‍ തിരിച്ചെത്തിയ ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് മഹാരാഷ്ട്ര മുഖ്യമ ന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

മത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പും

കശ്മീരി പണ്ഡിറ്റുകള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയാം. അയോധ്യയെ കുറിച്ച് മാത്രമല്ല ഞാന്‍ സിനിമയെടുക്കുക, കശ്മീരിനെ സംബന്ധിച്ചും സിനിമ നിര്‍മിക്കുമെന്ന് കങ്കണ പ്രഖ്യാപിച്ചു. പൊളിച്ചുമാറ്റിയ ബംഗ്ലാവിന്റെ ഭാഗം കങ്കണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഓഫീസ് നിയമവിരുദ്ധമായിട്ടായിരുന്നില്ല നിര്‍മിച്ചതെന്ന് കങ്കണ ആവര്‍ത്തിച്ചു. സപ്തംബര്‍ 30 വരെ എല്ലാ പൊളിച്ചുമാറ്റലും സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. തനിക്ക് നേരിട്ട അനുഭവം ബോളിവുഡ് കാണുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

ലാലു പ്രസാദ് യാദവിന്റെ മകനെതിരെ ഭാര്യ മല്‍സരിക്കും; ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റ്

'ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല'! കേന്ദ്രത്തിനും നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ വീണ്ടും

ഡി കമ്പനിയിൽ നിന്ന് വധഭീഷണിയെന്ന് ബിജെപി എംഎൽഎ: കങ്കണ റണൌട്ട് കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന്!!

English summary
Insulted and Kangana wants compensation, Union Minister Ramdas Athawale on demolishion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X