കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ യോഗാഭ്യാസം കാണാന്‍ സോണിയയ്ക്കും കെജ്രിവാളിനും ക്ഷണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രഥമ യോഗ ദിനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21 ന് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കും ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ അഭ്യാസം മുഖ്യ ഇനമാക്കിയ പരിപാടിയില്‍ പാര്‍ലമെന്റ് അംഗങ്ങളെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ക്കും പ്രത്യേക ക്ഷണം ലഭിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മറ്റു പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു. രാജ്പഥിലാണ് പരിപാടിക്കായുള്ള വേദി ഒരുക്കുക. കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും മുഖ്യാതിഥികളും ആകുമ്പോഴേക്കും പ്രൗഡ ഗംഭീരമായ സദസ്സ് ആയിരിക്കും രാജ്പഥിലുണ്ടാകുക. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് പരിപാടിക്കായി ഒരുക്കുന്നത്.

kejriwal-sonia

യോഗയോടുള്ള കേന്ദ്രത്തിന്റെ നയം തന്നെയാണ് പരിപാടിയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പതിവായി യോഗ ചെയ്യുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയില്‍ വെച്ച് മോദി യോഗയെക്കുറിച്ച് ക്ലാസെടുക്കുമെന്നും അഭ്യാസങ്ങള്‍ അവതരിപ്പിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദഫലമായാണ് പിന്നീട് ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ യുഎന്‍ തീരുമാനമെടുത്തതും. യോഗ ഇന്ത്യയില്‍ വ്യാപിപ്പിക്കാനായി എല്ലാ സ്‌കൂളുകളിലും യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കേന്ദ്ര സര്‍ക്കാരിന് പരിപാടിയുണ്ട്.

English summary
International Yoga Day event; PM Modi govt invites Sonia, Rahul, Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X