'ഇത് ഇറാനും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണ്'; മിസൈൽ ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യ
ന്യൂഡൽഹി: പാകിസ്താനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആ 2 രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. എന്നിരുന്നാലും ഇന്ത്യ ഭീകരതയോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും രാജ്യങ്ങൾ അവരുടെ സ്വയം പ്രതിരോധത്തിനായി സ്നീകരിക്കുന്ന നടപടികൾ മനസ്സിലാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
" ഇത് ഇറാനും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചടത്തോളം ഞങ്ങൾക്ക് തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കില്ല. രാജ്യങ്ങൽ അവരുടെ സ്വയം പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നു ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ വക്താവ് പറഞ്ഞു.

ആവിയിൽ വേവിച്ച ഒരു നെല്ലിക്ക എന്നും ഇങ്ങനെ കഴിക്കൂ; ചർമ്മത്തിലും മുടിയിലും അത്ഭുതം കാണാം
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്താനിലെ സുന്നി ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ തകർത്തതായി ഇന്നലെ ഇറാൻ പറഞ്ഞിരുന്നു. നേരത്തെ പകിസ്താൻ അതിർത്തിയിൽ ഇറാൻ സുരക്ഷ സേനയെ സംഘം ആക്രമിച്ചിരുന്നു. ഡിസംബർ 15 ന് മറ്റൊരു പോലീസ് സ്റ്റേഷൻ ആക്രമിച്ച ജെയ്ഷെ അൽ അദ്ൽ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 11 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു
പാക്കിസ്താൻ മണ്ണിൽ ഇറാനിയൻ ഭീകര സംഘടനയെ മാത്രമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ഞങ്ങൾ പാകിസ്താന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയും ബഹുമാനിക്കുന്നു. എന്നാൽ ദേസീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനോ കളിക്കാനോ ഞങ്ങൾ അനുവദിക്കുന്നില്ല, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ- അബ്ദുള്ളാഹിയാൻ പറഞ്ഞു. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.
എന്നാൽ ഇറാന്റെ ആക്രമണം ലക്ഷ്യം തെറ്റിയതായും റിപ്പോർട്ടുകൾ പറയുന്നു, രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്യും. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പാകിസ്താൻ എത്തിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ "പ്രകോപനരഹിതമായ ലംഘനം" എന്നാണ് ആക്രമണത്തെ പാകിസ്താൻ വിദേശകാര്യ മന്ത്രാലയും വിശേഷിപ്പിച്ചത് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ഉഭയകക്ഷി വിശ്വാസത്തിന് വിള്ളലുണ്ടാക്കുന്നുവെന്നും പാകിസ്താൻ പറഞ്ഞു.
മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികളെ കൊല്ലപ്പെട്ടതായി പാകിസ്താൻ പറഞ്ഞു. സംഭവം പൂർണമായും അംഗീകരിക്കാനാവില്ലെന്നും അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇസ്‌ലാമാബാദ് ടെഹ്‌റാനിലെ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന് ശക്തമനാ പ്രതിഷേധം അറിയിച്ചു. ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ആസൂത്രണം ചെയ്ത എല്ലാ ഉന്നതതല ഉഭയകക്ഷി സന്ദർശനങ്ങളും നിർത്തിവെക്കുകയും ചെയ്തു.












Click it and Unblock the Notifications