ഇറാഖില്‍ ഐസിസ് തോറ്റോടുന്നു, പ്രത്യേക ദൗത്യ സേനക്ക് വന്‍ മുന്നേറ്റം

  • Written By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇറാഖില്‍ ഐസിസിന് കനത്ത തിരിച്ചടി നല്‍കി പ്രത്യേക ദൗത്യ സേന മുന്നേറുന്നു. മൊസൂളില്‍ ഒരു ജില്ല കൂടി സൈന്യം ഐസിസില്‍ നിന്നു പിടിച്ചെടുത്തു. ഇപ്പോള്‍ നേരത്തെ മൊസൂളിന്റെ മറ്റൊരു ഭാഗത്ത് തമ്പടിച്ചിട്ടുള്ള സൈനിക യൂനിറ്റിനടുത്ത് പ്രത്യേക ദൗത്യസേന എത്താറായി.

മൊസൂള്‍ സര്‍വകലാശാലക്കടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് പ്രത്യേക ദൗത്യ സേനയുടെ ഇപ്പോഴത്തെ ശ്രമം. കിഴക്കന്‍ മൊസൂളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ ഇറാഖി സേനയുടെ നിയന്ത്രണത്തിലാണ്. ദൗത്യസേന ടൈഗ്രീസ് നദിക്കരയില്‍ ഞായറാഴ്ചയാണ് എത്തിയത്.

മൊസൂളിന്റെ പ്രാധാന്യം

ഇറാഖില്‍ ഐസിസിന് സ്വാധീനമുള്ള ഏക പ്രദേശമാണ് മൊസൂള്‍. അവിടെയാണ് സര്‍ക്കാര്‍ സൈന്യം മുന്നേറുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖി സൈന്യത്തിന്റെ ആക്രമണം.

ടൈഗ്രീസ് നദിക്കരയില്‍ പോരാട്ടം

മൊസൂള്‍ നഗരത്തിന് മധ്യത്തിലൂടെയാണ് ടൈഗ്രീസ് നദി ഒഴുകുന്നത്. ഇവിടുത്തെ നിയന്ത്രണം പൂര്‍ണമായും ഇറാഖി സൈന്യത്തിനായാല്‍ പടിഞ്ഞാറന്‍ ജില്ലകളിലേക്ക് നീങ്ങാനാണ് തീരുമാനം. പടിഞ്ഞാറന്‍ ജില്ലകളിലും ഐസിസിന് സ്വാധീനമുണ്ട്.

ചാവേര്‍ സ്‌ഫോടനങ്ങള്‍

കാര്‍ബോംബ് ആക്രമണവും ചാവേര്‍ സ്‌ഫോടനങ്ങളുമാണ് ഐസിസ് നടത്തുന്നത്. മൊസൂളിലെ സാധാരണക്കാരെ മറപിടിച്ചാണ് അവരുടെ നീക്കങ്ങള്‍. അതുകൊണ്ട് തന്നെ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഇറാഖ് സൈന്യം കരുതലയോടെയാണ് നീങ്ങിയിരുന്നത്.

ബലാദിയാത്ത് വീണു

ബലാദിയാത്ത് നഗരം ഇപ്പോള്‍ ഇറാഖ് സൈന്യം കീഴ്‌പ്പെടുത്തി. ഇനി സുക്കാറിലാണ് ആക്രണം നടക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ സുക്കാറും വീഴുമെന്നാണ് കരുതുന്നതെന്ന് മേജര്‍ ജനറല്‍ സമി അല്‍ അസ്‌കരി മാധ്യമങ്ങളോട് പറഞ്ഞു. സുക്കാര്‍ വീണാല്‍ വനമേഖല, പ്രസിഡന്റിന്റെ കൊട്ടാരം, ടൈഗ്രീസ് നദിയുടെ കിഴക്കന്‍ കൈവഴികള്‍ തുടങ്ങിയവയെല്ലാം സൈനിക നിയന്ത്രണത്തിലാവും.

 ചിതറി കിടക്കുന്ന മൃതദേഹങ്ങള്‍

മൊസൂള്‍ സര്‍വകലാശാലയിലെ ലബോറട്ടറികളില്‍ ഐസിസ് ആയുധ നിര്‍മാണം നടത്തുന്നുണ്ടെന്നാണ് സൈന്യം പറയുന്നത്. ദൈവം അനുഗ്രഹിച്ചാല്‍ വൈകാതെ കിഴക്കന്‍ മൊസൂള്‍ സ്വതന്ത്രമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മേജര്‍ ജനറല്‍ നജം അല്‍ ജുബ്ബൗരി പറഞ്ഞു. സൈനികര്‍ ഐസിസിന്റെ കറുത്ത പതാക പിടിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഐസിസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ അങ്ങിങ്ങായി കിടക്കുന്നത് ഫോട്ടോകളില്‍ കാണാം.

English summary
Iraqi special forces made further advances against Daesh in Mosul on Monday, pushing militants out of another eastern district and edging closer to linking up with army units nearby, officers in the northern Iraqi city said. The Counter Terrorism Service (CTS) said it was working to seize areas overlooking Mosul University in the city’s northeast, after taking over a nearby district.
Please Wait while comments are loading...