മഹാസഖ്യത്തിന് പിന്നില്‍ പ്രശാന്ത് കിഷോര്‍? തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മറുപടി ഇങ്ങനെ
ദില്ലി: ബീഹാറിലെ എന്‍ഡിഎ സഖ്യം പൊളിഞ്ഞ് പുതിയ സര്‍ക്കാര്‍ മഹാസഖ്യത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുകയാണ്. 2015ലേത് പോലെ ഒരു നീക്കമാണോ ഇപ്പോള്‍ നടന്നതെന്ന് എല്ലാവരും സംശയിക്കുന്നുണ്ട്. അന്ന് ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഒന്നിപ്പിച്ചത് പ്രശാന്ത് കിഷോറായിരുന്നു. പിന്നണിയിലിരുന്ന് പ്രശാന്ത് നടത്തിയ ഓരോ നീക്കവും വലിയ വിജയമായി മാറി.
ഡബിള്‍ എഞ്ചിന് വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!
Recommended Video
ഇത്തവണയും പ്രശാന്തിന്റെ പേര് രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ബിജെപിയുമായുള്ള ഈ സഖ്യം പൊളിക്കാന്‍ പ്രശാന്ത് കാരണമായോ എന്നാണ് ചോദ്യം. ഇതിനോട് പ്രശാന്ത് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇനി ബീഹാറിന് എന്ത് സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്...

തനിക്കും ഇപ്പോഴത്തെ മഹാസഖ്യവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് പ്രശാന്ത് പറയുന്നു. നിതീഷ് സഖ്യം വിട്ടു എന്നത് മറ്റൊരു കാര്യം. ഇത് പത്ത് വര്‍ഷത്തിനിടെ ബീഹാറില്‍ ആറാമത്തെ സര്‍ക്കാരാണ്. രാഷ്ട്രീയ അസ്ഥിരതയാണ് ബീഹാറില്‍ ഉണ്ടായിരിക്കുന്നത്. നിതീഷിന് കീഴില്‍ മറ്റൊരു സര്‍ക്കാര്‍ കൂടി ഭരണ അസ്ഥിരതയിലേക്ക് പോകാനൊരുങ്ങുകയാണ്.

രണ്ട് കാര്യങ്ങള്‍ മാത്രം കൃത്യമായി ഇതില്‍ നടക്കും. ഒന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നതാണ്. രണ്ടാമത്തെ കാര്യം ബീഹാറിന്റെ അവസ്ഥ മോശമായി തുടരുമെന്നാണ്. പല കാര്യങ്ങളും നിതീഷ് ചെയ്യുന്നുണ്ട്. പക്ഷേ പലതും ശരിയായി വരുന്നില്ല. ബീഹാറിലെ പുതിയ സര്‍ക്കാരിന് ആശംസ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ രൂപീകരിച്ച മഹാസഖ്യത്തിന്റെ രീതി തന്നെ വ്യത്യസ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ എന്ന രീതിയിലാണ് തിരഞ്ഞെടുപ്പില്‍ പോരാട്ടം നടത്തിയതെന്നും പ്രശാന്ത് പറഞ്ഞു.

അന്ന് ഒരു ബദല്‍ ഒരുക്കുക എന്ന തന്ത്രമായിരുന്നു ഉണ്ടായത്. അതൊരു ഭരണ മോഡല്‍ കൂടിയാണ്. അതില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമില്ല. ബിജെപിയുമായുള്ള സഖ്യത്തില്‍ നിതീഷ് കുമാര്‍ അത്ര തൃപ്തനായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം സഖ്യം വിട്ടത്. തേജസ്വി യാദവ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ മദ്യ നിരോധനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ഭരണത്തിലാണ്. എന്തായിരിക്കും അദ്ദേഹം ചെയ്യുകയെന്ന് കണ്ട് തന്നെ അറിയണം. മദ്യനിരോധനം മാറ്റുമോ എന്നാണ് അറിയേണ്ടത്.

അതുപോലെ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും പറഞ്ഞിരുന്നു. അതും നടപ്പാക്കുമെന്ന് കരുതുന്നു. രണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അദ്ദേഹം നടപ്പാക്കുമോ എന്ന് കണ്ടറിയേണ്ടതാണെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. ജെഡിയുവിന് മുമ്പ് 115 സീറ്റുണ്ടായിരുന്നു. 2015ല്‍ 72 സീറ്റായി. ഇപ്പോഴത് 43 സീറ്റായി കുറഞ്ഞു. ഇത് നിതീഷിന്റെ രാഷ്ട്രീയ വിശ്വാസ്യത കുറയുന്നത് കൊണ്ടാണ്. തിരഞ്ഞെടുപ്പില്‍ അത് പ്രകടമായി കാണുന്നുണ്ടെന്ന മുന്നറിയിപ്പും പ്രശാന്ത് നല്കി. സീറ്റ് കുറഞ്ഞാലും പക്ഷേ നിതീഷ് മുഖ്യമന്ത്രി തുടരുമെന്നും പ്രശാന്ത് വ്യക്തമാക്കി.

നിതീഷിന്റെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് എനിക്ക് അവകാശപ്പെടാനാവില്ല. അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. നിതീഷ് ഒരിക്കലും അത്തരത്തില്‍ ചിന്തിക്കുന്നുണ്ടാവുമോ എന്ന് പോലും അറിയില്ല. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അപക്വമാണ്. മോദിക്ക് ബദല്‍ ആരാണെന്ന് പറയുക എന്റെ ജോലിയല്ല. ഇപ്പോഴുള്ളത് സര്‍ക്കാരിനെ ആര് നിയന്ത്രിക്കുമെന്നും ഭരിക്കുമെന്നുമുള്ള കാര്യമാണ്. അതുകൊണ്ട് അതേ തലത്തിലുള്ളവര്‍ തന്നെ അത് ചിന്തിച്ച് തീരുമാനിക്കണമെന്നും പ്രശാന്ത് പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications