ഡബിള്‍ എഞ്ചിന്‍ വീണു, നിതീഷിനെ പൂട്ടാനുള്ള ബിജെപി പ്ലാന്‍ ഇങ്ങനെ, 2014 ഓര്‍മിപ്പിക്കാന്‍ അമിത് ഷാ!!

ദില്ലി: നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ തന്ത്രം പുറത്തെടുത്തപ്പോള്‍ ബിജെപി ബീഹാറില്‍ വീണിരിക്കുകയാണ്. എന്നാല്‍ മുറിവേറ്റ സിംഹത്തിന്റെ നിശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകമായിരിക്കും എന്ന് പറയുമ്പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. ബിജെപി അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ബീഹാറില്‍ പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയാണ്.

നിതീഷ് രാഹുലിനെ കാണും, മഹാസഖ്യത്തിലെത്തിയതിന് പിന്നില്‍ പ്ലാന്‍ ബി, കോണ്‍ഗ്രസിനും പവര്‍!!

ഒരൊറ്റ പ്രശ്‌നം മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്. അതാണ് ബീഹാറില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. പക്ഷേ നിതീഷിനെ ഒരിക്കലും വെറുതെ വിടില്ലെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. സംസ്ഥാന നേതൃത്വത്തിന് വര്‍ഷങ്ങളായി അടങ്ങാത്ത രോഷം നിതീഷിനോടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

നിതീഷിനെ പൂട്ടാന്‍ ഇനി സ്വതന്ത്രമായി തന്നെ ബിജെപിക്ക് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാം. അഴിമതി, ക്രമസമാധാന പ്രശ്‌നം, എന്നിവ രൂക്ഷമായി നില്‍ക്കുകയാണ്. ഇതിന്റെയെല്ലാം വാള്‍മുന നീളുന്നത് ജെഡിയുവിനും നിതീഷിനും നേരെയാണ്. എന്നാല്‍ ബിജെപിക്കൊപ്പം നിന്ന് ജനവിധി നേടിയെടുത്ത നിതീഷ് വഞ്ചിച്ചുവെന്നാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുക.

2

കൂടുതല്‍ സീറ്റ് കിട്ടിയിട്ടും നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അതിനെ വഞ്ചിച്ചാണ് മഹാസഖ്യത്തിലേക്ക് പോയിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ജെഡിയുവിന്റെ അരക്ഷിതാവസ്ഥയ്ക്ക് കാരണമുണ്ട്. ബിജെപിയുടെ കരുത്ത് സംസ്ഥാനത്താകെ വര്‍ധിക്കുന്നതായി നിതീഷ് കുമാര്‍ മനസ്സിലാക്കിയിരുന്നു. ബിജെപിക്കൊപ്പം തുടര്‍ന്നാല്‍ അത് ജെഡിയുവിനെ വിഴുങ്ങുമെന്ന് ഉറപ്പാണ്.

3

ബിജെപിക്ക് ഇനി ഒറ്റയ്ക്ക് 243 മണ്ഡലങ്ങളിലും 40 ലോക്‌സഭാ സീറ്റിലും ഫോക്കസ് ചെയ്യാം. അതേസമയം നിതീഷിന്റെ പ്ലാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് ഉണ്ടാക്കുകയാണ്. ബിജെപി സഖ്യം വിട്ട നിതീഷ് 2015ല്‍ ബിജെപിയെ ഞെട്ടിച്ചിരുന്നു. പക്ഷേ 2014ല്‍ അദ്ദേഹത്തിനുണ്ടായ തിരിച്ചടി വളരെ വലുതായിരുന്നു. ബിജെപിയില്ലാതെ മത്സരിച്ച ജെഡിയു ആകെ നേടിയത് രണ്ട് സീറ്റാണ്. 18 സീറ്റുകളുടെ നഷ്ടമാണ് ജെഡിയു നേരിട്ടത്.

4

അമിത് ഷായാണ് ഇനി അങ്ങോട്ടുള്ള ഓരോ നീക്കവും നടത്താന്‍ പോകുന്നത്. ഈ സഖ്യം പൊളിച്ചതും അദ്ദേഹമാണ്. അതിന് കാരണമുണ്ട്. ബിജെപി ബീഹാറില്‍ ഏറ്റവും വലിയ പാര്‍ട്ടിയായതായി ഷാ തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും നിതീഷിനെ ഒപ്പം കൂട്ടുന്നത് രാഷ്ട്രീയമായി വലിയ നേട്ടമൊന്നുമുണ്ടാക്കുന്നില്ല. ജെഡിയുവിന്റെ വോട്ടുബാങ്ക് പതിയെ ഇടിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇനി അതിനൊരു തിരിച്ചുവരവ് സാധ്യത കുറവാണ്.

5

ബിജെപിയുടെ കോപത്തിന്റെ വീര്യം ഒരുപക്ഷേ ആദ്യം അറിയാന്‍ പോകുന്നത് കോണ്‍ഗ്രസായിരിക്കും. നേരത്തെ തന്നെ കോണ്‍ഗ്രസ് പിളരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെഡിയുവിലേക്ക് പോകുമെന്നായിരുന്നു വിവരം. അതുകൊണ്ടാണ് ബിജെപി ഒന്നും ചെയ്യാതെയിരുന്നത്. പക്ഷേ ഇനി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുക ബിജെപിക്ക് എളുപ്പമായിരിക്കും. പക്ഷേ മറ്റ് പാര്‍ട്ടികളില്‍ അത് വിജയിക്കണമെന്നില്ല.

6

ഇഡി കേസുകള്‍, പരിശോധനകള്‍, എന്നിവയെല്ലാം പിന്നാലെ വരും. ജെഡിയുവിനുള്ളില്‍ കലാപം നടന്നാലും അദ്ഭുതപ്പെടാനില്ല. വിശ്വസ്തര്‍ക്കെല്ലാം നിതീഷ് മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. പക്ഷേ ഇത്രയൊക്കെയാണെങ്കില്‍ ബീഹാറില്‍ ബിജെപിക്ക് ഉയര്‍ത്തി പിടിക്കാന്‍ ഒരു നേതാവില്ല. പോക്കറ്റുകളില്‍ കരുത്തുള്ള നേതാക്കള്‍ മാത്രമാണ് ഉള്ളത്. തേജസ്വിയെയോ നിതീഷിനെയോ പോലുള്ള നേതാക്കളില്ലാത്തത് വലിയ വെല്ലുവിളിയാണ്.

7

2024 ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇവര്‍ക്ക് മുന്നിലുള്ള ആദ്യ പോരാട്ടം. അടുത്ത കാലത്തായി ബീഹാറില്‍ ആര്‍ജെഡിക്ക് ലോക്‌സഭാ സീറ്റുകള്‍ ലഭിക്കാറില്ല. ജെഡിയുവിന് കഴിഞ്ഞ തവണ എന്‍ഡിഎയ്‌ക്കൊപ്പമായത് കൊണ്ട് നേട്ടമായി. ഇരുവരും ചേര്‍ന്ന് ആദ്യമായിട്ടായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. ഇനിയുള്ള ഒരു വര്‍ഷത്തെ ഭരണം അതില്‍ നിര്‍ണായകമാകും. ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിജെപിയുടെ തിരിച്ചുവരവ് ഉടനൊന്നും ഉണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+