കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാഖപട്ടണത്ത് മുംബൈ മോഡല്‍ ആക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  • By Jisha
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രയുടെ സാമ്പത്തിക തലസ്ഥാനമായ വിശാഖപട്ടണത്ത് മുംബൈ മോഡല്‍ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ആന്ധ്ര പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന അഴിമുഖവും ഈസ്‌റ്റേണ്‍ നേവല്‍ കമ്മാന്‍ഡിന്റെ ആസ്ഥാനവുമായ വിശാഖപട്ടണമാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ്‌ഐയുമായി ബന്ധമുള്ള ശ്രീലങ്കന്‍ പൗരന്റെ അറസ്റ്റിന് ശേഷം ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് പൊലീസും മറൈന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ഡിജിപി ജെ വി രാമുഡു പറഞ്ഞു.

അടുത്തിടെ നടന്ന ക്രമസമാധാന അവലോകന യോഗത്തിലും ലഷ്‌കര്‍ ഇ ത്വയ്ബ ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സൂചിപ്പിരുന്നു. മുംബൈയിലെപ്പോലെ സമുദ്രമാര്‍ഗ്ഗമെത്തുന്ന ആക്രമണകാരികള്‍ വിശാഖപട്ടണം ആക്രമിക്കുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വിവരം. നേവല്‍ ബേസ് സ്ഥിതി ചെയ്യുന്ന 974 കീമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശത്തുള്ള യന്ത്രോപകരണങ്ങള്‍ ആക്രമിക്കാനാണ് സാധ്യയെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഒടുവില്‍ അറസ്റ്റ് ചെയ്ത ഐഎസ്‌ഐസ് ചാരനെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ മോഡല്‍ ആക്രമണം നടത്തുന്നതിനായി വിശാഖപട്ടണത്തെ നേവല്‍ ബേസിനെക്കുറിച്ച് ഐഎസ്‌ഐ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.

visakhapatnam

ഐഎസ്‌ഐയ്ക്ക് പുറമേ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷം മുഹമ്മദ് എന്നീ ഭീകരസംഘടനകളും വിശാഖപട്ടണത്തെ ലക്ഷ്യം വച്ചിരുന്നതായി ആന്ധ്ര പൊലീസ് വ്യക്തമാക്കുന്നു. ഭീകരാക്രമണം നടത്തുന്നതിനായി സോഷ്യല്‍ മീഡിയ വഴി യുവാക്കളെ ആകര്‍ഷിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ആന്ധ്രയിലെ കര്‍ണ്ണൂല്‍, ഗുണ്ടൂര്‍, നെല്ലോര്‍, കടപ്പ ചിറ്റൂര്‍, എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്.

English summary
ISI plans Mumbai 26/11 type attacks on Visakhapatnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X