പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദളിത് കാർഡ് വലിച്ചുകീറി സോഷ്യൽ മീ‍ഡിയ.. ഒരു കാരണമുണ്ട്!!

  • By: Kishor
Subscribe to Oneindia Malayalam

ദളിത് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനകൾ നൽകാനുള്ള നിർദ്ദേശത്തെ എതിർത്തുകൊണ്ട് രാംനാഥ് കോവിന്ദ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം. ബി ജെ പി മുന്നോട്ട് വെച്ച പ്രസിഡണ്ട് സ്ഥാനാർഥി ദളിതനാണെങ്കിൽ പോലും രാംനാഥ് കോവിന്ദ് എതിർക്കപ്പെടേണ്ടവനാണ് എന്നുമാണ് പറയുന്നതിന്റെ സാരം. ബി ജെ പിയുടെത് ദളിത് കാർഡാണ് എന്ന് പറഞ്ഞുള്ള തർക്കങ്ങൾ വേറെ. എന്താണ് രാംനാഥ് കോവിന്ദ് സത്യത്തിൽ പറഞ്ഞത്. എപ്പോഴാണ് പറഞ്ഞത്.. സോഷ്യൽ മീഡിയ പറയുന്നു..

കുമ്മനത്തിന്റെ പ്രതികാരം.. മോദി - പിണറായി 'പോടാ മാങ്ങാണ്ടീ' മെട്രോ ചിത്രത്തിന് ട്രോളോട് ട്രോൾ...!!

വാടാ ഒരു കമ്മനമടിക്കാം.. ഓസടിക്കാം എന്ന്.. മെട്രോ ട്രെയിനിൽ വലിഞ്ഞുകയറിയ കുമ്മനത്തെ ട്രോളി പരിപ്പെടുക്കുന്നേയ്....

'ഞങ്ങളുടെ രാഷ്ട്രപതി ദളിതനാ'

'ഞങ്ങളുടെ രാഷ്ട്രപതി ദളിതനാ'

കെ.ആർ. നാരായണൻ രാഷ്ട്രപതി ആയ സമയത്ത് സ്കൂളിൽ പായസമൊക്കെ വച്ചത് ഓർക്കുന്നു. 'വിശ്വപൗരൻ' എന്ന വാക്ക് അന്നാണ് പഠിച്ചത് എന്നാണോർമ്മ. അന്ന് ഏറ്റവും കൂടുതൽ കേട്ട വാക്ക് അതായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്നത് 'ഞങ്ങളുടെ രാഷ്ട്രപതി ദളിതനാ' എന്നും. ദളിതാണെന്ന് ആവർത്തിച്ച് പറയേണ്ടിവരുന്നതും മറ്റൊന്നുംതന്നെ പറയാനില്ലാത്തതും രാഷ്ട്രീയ ഗതികേടല്ലെങ്കിൽ പിന്നെ എന്താണ്?

പരിഭാഷകൾ ഇങ്ങനെ

പരിഭാഷകൾ ഇങ്ങനെ

"മുസ്ലീങ്ങളും ക്രിസ്ത്യാനികളും നമുക്ക് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവർക്ക് ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ വിദ്യാഭ്യാസത്തിനോ യാതൊരു പരിഗണനയും കൊടുക്കരുത്." - മാധ്യമപ്രവർത്തകനായ സുജിത് ചന്ദ്രൻ ഫേസ്ബുക്കിൽ എഴുതുന്നത് ഇങ്ങനെയാണ്.

സുജിത് തുടരുന്നു..

സുജിത് തുടരുന്നു..

രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ടിനെതിരെ ആഞ്ഞടിക്കാൻ 2010 മാർച്ച് 26 ന് ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ദളിത് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനകൾ നൽകാനുള്ള നിർദ്ദേശത്തെ എതിർത്ത് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് പറഞ്ഞ വാക്കുകളുടെ പദാനുപദ പരിഭാഷയാണിത്. രാജ്യത്തെ നൂറ്റിമുപ്പത്തഞ്ചുകോടി ചില്വാനം ജനതയുടേയും ക്ഷേമ, ഐശ്വര്യങ്ങൾ കാംഷിക്കുന്ന മികച്ച ഒരു രാഷ്ട്രപതി ആയിരിക്കും ബഹു. കോവിന്ദ്.
എനിക്ക് അശേഷം സംശയില്യാ... - സുജിത് പറഞ്ഞുനിർത്തുന്നു.

കെ ആർ നാരായണനും ദളിതനായിരുന്നു

കെ ആർ നാരായണനും ദളിതനായിരുന്നു

കെ ആർ നാരായണനും ദളിതനായിരുന്നു പക്ഷെ അന്നാരും അത്‌ വലിയ വായിൽ വിളിച്ച്‌ പറഞ്ഞിരുന്നില്ല അതാരും അന്ന് ശ്രദ്ധിച്ചുമില്ല അതായിരുന്നു അന്നത്തെ ഇന്ത്യ. ഇന്ന് ദളിതനും ന്യൂനപക്ഷങ്ങളും തെരുവിൽ സംഘപരിവാരാക്രമണത്തിനു വിധേയമാവുമ്പോൾ ഇത്‌ ഒരു പക്ഷെ ഈ കെട്ടകാലത്ത്‌ വിളിച്ച്‌ പറഞ്ഞില്ലെൽ ഫലമുണ്ടാവില്ല എന്ന മീശമാധവനിലെ പിള്ളയുടെ ശൈലിയാവാം

ഇത് ബി ജെ പിക്ക് ശീലമല്ലേ

ഇത് ബി ജെ പിക്ക് ശീലമല്ലേ

സങ്കികൾ എവിടെ എങ്കിലും ജാതി മതം പറഞ്ഞു വരുന്നേ എല്ലാവരും ഒന്ന് ഓർക്കുന്നത് നല്ലതാ എന്തോ വലിയ അപകടം വരാനിരിക്കുന്നു എന്നത്. മനുഷ്യർക്ക് ഇടയിൽ ജാതി മതം വിഷം കുത്തി വെച്ച് വോട്ട് ആക്കുന്നത് ശീലമാക്കിയ പാർട്ടി ആണ് ബി ജെ പി

 വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു..

വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു..

ദളിതൻ എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നതിലൂടെ തങ്ങൾ ഒരു സവർണ പാർട്ടി ആണെന്ന് ഉറപ്പിക്കുകയാണ് ബിജെപി.. ഉത്തരേന്ത്യൻ ജനങ്ങളെ കബളിപ്പിക്കാൻ ഇത് ധാരാളം മതി എന്നുള്ളതാണ് വിഷമകരമായ സത്യാവസ്ഥ.

ഒന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ

ഒന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ

എൻ.ഡി.എ.യുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ അറിഞ്ഞുവെയ്ക്കുന്നത് നല്ലതാ. അമിത്‌ ഷാ വന്നപ്പോൾ കൈ മുത്താൻ പോയ കാർഡിനൽമാരും ബിഷപ്പുമാരും ഒക്കെ കേൾക്കുന്നുണ്ടല്ലോ! - ജോഷിന ചോദിക്കുന്നു.

English summary
Islam, Christianity alien, so cannot get quota: Social media recollect NDA president candidate Ram Nath Kovind words now, why?
Please Wait while comments are loading...