യുഎസ്സിനും റഷ്യക്കും മാത്രമുള്ള നേട്ടം; ഇനി ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും, അതും കുറഞ്ഞ ചെലവില്‍
ദില്ലി: അപൂര്‍വമായൊരു നേട്ടം ബഹിരാകാശ മേഖലയില്‍ സ്വന്തമാക്കി ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകളെ താഴെയിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് ഉപകാരപ്പെടുക. മറ്റ് ഗ്രഹങ്ങളില്‍ നിന്ന് സുരക്ഷിതമായി ഇനി റോക്കറ്റുകളെ തിരിച്ചറക്കാന് ഇന്ത്യക്ക് എളുപ്പത്തില്‍ സാധിക്കും.
ലോകത്തെ തന്നെ അപൂര്‍വം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വന്തമാക്കാനായിട്ടുള്ളത്. ബഹിരാകാശ മേഖലയില്‍ അതുകൊണ്ട് ഇന്ത്യക്കിത് വലിയ ചുവടുവെപ്പാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ അഭിമാന് വകയുള്ളതാണ് ഇക്കാര്യം. വിശദമായ വിവരങ്ങളിലേക്ക്....

റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ രാജ്യമായിട്ടാണ് ഇന്ത്യ മാറിയിരിക്കുന്നത്. ശനിയാഴ്ച്ച തുമ്പയില്‍ വെച്ചായിരുന്നു ഈ പരീക്ഷണം. അമേരിക്കയും റഷ്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍. രോഹിണി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. നൂറ് കിലോമീറ്ററോളം ഉയരെ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലില്‍ തിരിച്ചിറക്കിയത്. ശ്രീഹരിക്കോട്ടയില്‍ നടത്തുന്ന പരീക്ഷണത്തില്‍ കൂറ്റന്‍ ജിഎസ്എല്‍വി തന്നെ തിരിച്ചിറക്കും.

റോക്കറ്റുകളെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍, അതും ചെലവ് കുറഞ്ഞ രീതിയില്‍ സാധ്യമാക്കാന്‍ ഇപ്പോഴത്തെ ലോഞ്ചിംഗ് കൊണ്ട് സാധിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് പറയുന്നു. അത് മാത്രമല്ല ഏജന്‍സിയുടെ ഭാവി ദൗത്യങ്ങളെയും ഇത് സഹായിക്കും. ശുക്രന്, ചൊവ്വ ദൗത്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിലേക്ക് കൂടി ഈ സാങ്കേതിക വിദ്യ ഉപകാരപ്പെടുമെന്നാണ് സോമനാഥ് പറയുന്നത്. ഐഎഡി അഥവ് ഇന്‍ഫ്ളാറ്റബിള്‍ എയറോഡൈനാമിക് ഡിസറേറ്റര് ഗെയിം ചേഞ്ചറാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ഒരു റോക്കറ്റിനെ തിരിച്ചിറക്കുന്നതിലൂടെ വലിയ നേട്ടവും, ചെലവും കുറയ്ക്കാന്‍ ബഹിരാകാശ ഏജന്‍സികള്‍ക്കും രാജ്യത്തിനും സാധിക്കും. ഒരു റോക്കറ്റിനെ പലവട്ടം ഉപയോഗിക്കാന്‍ ഇതിലൂടെ പ്രാപ്തമാക്കും. അതിലൂടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ഭാരിച്ച നിര്‍മാണ ചെലവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. റോക്കറ്റുകളെ തിരിച്ചുകൊണ്ടുവരുന്ന ഐഎഡി സംവിധാനം ഉപയോഗിച്ചാണ്. ശബ്ദത്തേക്കാള്‍ മൂന്നരയിരട്ടി വേഗത്തില്‍ കുതിക്കുന്ന റോക്കറ്റിനെ വരെ ഇത് താഴെ എത്തിക്കും.

റോക്കറ്റിന്റെ നാലാമത്തെ ഭാഗത്താണ് ഉപഗ്രഹങ്ങളും നിയന്ത്രണ സംവിധാനങ്ങളും ക്യാമറകളും മറ്റും ഘടിപ്പിക്കുന്നത്. ഈ ഭാഗത്താണ് ചെറിയ പാരച്യൂട്ടിന്റെ വലിപ്പമുള്ള ഐഎഡി ചുരുട്ടി വെക്കുന്നത്. ഉപഗ്രഹങ്ങള്‍ വേര്‍പ്പെട്ട് കഴിഞ്ഞാല്‍, ഭൂമിയില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരം സ്വയം വികസിക്കും. തുടര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വിടര്‍ന്നും ചുരുങ്ങിയും റോക്കറ്റിന്റെ വേഗത നിയന്ത്രിച്ച് ഭൂമിയിലേക്ക് നീങ്ങും. ഗതി നിയന്ത്രിക്കാനും കൃത്യമായ സ്ഥലത്ത് ഇറക്കാനും കഴിയും.

തീപിടിക്കാത്ത കെവ്ളോര്ഫാബ്രിക് പോളി ക്ലോറോഫെറീന് ഉപയോഗിച്ച് വിഎസ്എസിലാണ് ഇത് നിര്‍മിച്ചത്. നിയന്ത്രണ സംവിധാനങ്ങളും സ്വയം വിടരാനുള്ള ന്യൂമാറ്റിക് സംവിധാനങ്ങളും വികസിപ്പിച്ചത് തിരുവനന്തപുരത്തെ എല്പിഎസിയിലാണ്. ഐഎഡി ഘടിപ്പിച്ച് വിക്ഷേപിച്ച രോഹിണി ആര്‍എച്ച് 300 സൗണ്ടിംഗ് റോക്കറ്റ് 84 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ബഹിരാകാശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവര്‍ത്തനം നിര്‍ത്തി. ഉടന്‍ തന്നെ ഐഎഡി വിടര്‍ത്തിയും നിര്‍ദേശങ്ങള്‍ നല്‍കിയും റോക്കറ്റിനെ സുരക്ഷിതമായി കടലില്‍ തിരിച്ചിറക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications