• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാൻ വിടാൻ തയാറാകുമോ? ദേശീയ രാഷ്ട്രീയത്തോട് മുഖം തിരിച്ച് സച്ചിൻ പൈലറ്റ്

Google Oneindia Malayalam News

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ട് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ വളരെ വേഗത്തിൽ തീർക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ദേശീയ തലത്തിൽ ഇനിയൊരു തിരിച്ചുവരവിന് സമയം വൈകികൂടായെന്ന് നേതാക്കളും പ്രവർത്തകരും ഒരുപോലെ വിശ്വസിക്കുന്നു. എന്നാൽ നേതാക്കൾ തമ്മിലുള്ള അധികാര തർക്കങ്ങളാണ് കോൺഗ്രസിനെ ഏറെ പ്രതിസന്ധിയിലാക്കുന്നത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

കേരളത്തിലെ മാതൃകയിൽ സംഘടനാ തലത്തിലും ശൈലിയിലുമെല്ലാം ഉത്തരേന്ത്യയിലും മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. പഞ്ചാബിലെ പ്രശ്നത്തിന് പരിഹാരം കാണാൻ ദേശീയ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങും നവ്ജോത് സിങ് സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലായെന്നിരിക്കെ തന്നെ ഹൈക്കമാൻഡ് ലക്ഷ്യമെന്താണെന്ന് ഇരുവരെയും ബോധ്യപ്പെടുത്താൻ രാഹുലിനും പ്രിയങ്കയ്ക്കുമായി.

2

രാജസ്ഥാനാണ് കോൺഗ്രസിന് മുന്നിൽ ഇനിയുള്ള പ്രധാന തലവേദന. ഇവിടെയും യുവനേതാവും മുതിർന്ന നേതാവും തമ്മിലുള്ള ഭിന്നതയാണ് വിഷയം. മുഖ്യമന്ത്രി അശോക് ഘെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും കോൺഗ്രസിന് ഒരു കാരണത്താലും മാറ്റി നിർത്താൻ സാധിക്കുന്നവരല്ല. ജനങ്ങൾക്കിടയിലും ഇവർക്കുള്ള സ്വീകര്യത വളരെ വലുതാണ്. അതുകൊണ്ട് തന്നെ പരമാവധി വേഗത്തിൽ ഇവിടെയും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.

3

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാഖനും എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ജയ്പൂരിലെത്തി എംഎൽഎമാരുമായി സംസാരിച്ചിരുന്നു. ബുധനാഴ്ച പാർട്ടി നേതാക്കളെയും കാണുമെന്ന് അജയ് മാഖൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള ഒരു നിലപാട് സംസ്ഥാനത്തെ നേതാക്കൾ കൈകൊണ്ടിരിക്കുന്നതെന്നും അജയ് മാഖൻ പറയുന്നു.

4

സംഘടന തലത്തിൽ അഴിച്ചുപണികൾക്ക് ഒരുങ്ങുന്നതിന് മുൻപ് മന്ത്രിസഭാ പുനഃസംഘടനയാണ് കോൺഗ്രസിന് മുന്നിലുള്ളത്. 30 അംഗ മന്ത്രിസഭയിൽ ഒൻപത് സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ നാല് മന്ത്രിമാർ സച്ചിൻ പൈലറ്റ് വിഭാഗത്തിൽ നിന്നാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ പുനഃസംഘടനയിൽ വിശ്വസ്തരെ ഉൾപ്പെടുത്തി പൈലറ്റിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് വലിക്കാനാണ് ഇപ്പോൾ നീക്കം. രാഹുലിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ സച്ചിൻ പൈലറ്റിന് സംഘടന ചുമതലയിലേക്ക് എത്തിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

5

എന്നാൽ ഇത്തരമൊരു നീക്കത്തോട് അനുകൂലമായൊരു പ്രതികരണം സച്ചിൻ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കുന്നതോടെ സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണ്ക്കുകൂട്ടൽ. എഐസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളാണ് പൈലറ്റിനെ കാത്തിരിക്കുന്നതും. എന്നാൽ രാജസ്ഥാനിൽ ഏറെ സ്വാധീനമുള്ള നേതാവെന്ന നിലയ്ക്ക് അത്തരമൊരു നീക്കത്തോട് പെട്ടെന്ന് പൊരുത്തപ്പെടാൻ അദ്ദേഹത്തിന് സാധിക്കില്ലെന്ന് ചില കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

6

2014ൽ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായതുമുതൽ സംസ്ഥാനത്ത് തന്റെ കളം വിപുലപ്പെടുത്താൻ സച്ചിൻ പൈലറ്റിന് സാധിച്ചിട്ടുണ്ട്. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചതിൽ വലിയൊരു പങ്ക് സച്ചിൻ പൈലറ്റിനും അവകാശപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് കാലത്ത് പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പല റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ ഫലം വന്നതിന് പിന്നാലെ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നാലെയാണ് പാർട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതും ഒരു ഘട്ടത്തിൽ പൈലറ്റ് പാർട്ടി തന്നെ വിടുമെന്ന സ്ഥിതി വരുന്നതും.

7

കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളിൽ നിന്നെല്ലാം മാറി നിന്ന സച്ചിൻ പൈലറ്റ് വീണ്ടുമൊരു ചലനമുണ്ടാക്കിയിരിക്കുകയാണ്. ഇത്തവണ എഐസിസി ചുമതലയാണ് കോൺഗ്രസ് ദേശീയ നേതൃത്വം പൈലറ്റിന് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ അതിൽ സച്ചിൻ പൈലറ്റ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കെ.സി വേണുഗോപാലും അജയ് മാഖനുമാണ് ഇപ്പോൾ പ്രശ്ന പരിഹാരത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്. സച്ചിനെ ഡൽഹിയിലെത്തിക്കാനാണ് രാഹുലിനും താൽപര്യം.

8

സച്ചിനെ 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി കൊണ്ടുവരാനുള്ള പ്ലാന്‍ കോണ്‍ഗ്രസിലുണ്ട്. നാല് വൈസ് പ്രസിഡന്റുമാര്‍ എന്ന രീതിയായിരിക്കും ഇത്. സോണിയയാണ് ഈ ഫോര്‍മുല രാഹുലിനെ അറിയിച്ചിരിക്കുന്നത്. അനാരോഗ്യം കാരണം വേഗത്തില്‍ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. പല നിയമനങ്ങളും കെസി വേണുഗോപാലിന് ഒറ്റയ്ക്ക് നടത്തുന്നതിന് ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ടാണ് പരമാവധി നേതാക്കളെ വെച്ച് വേഗത്തില്‍ തന്നെ മാറ്റം പൂര്‍ത്തിയാക്കുന്നത്

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

cmsvideo
  ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?
  ജഗൻ മോഹൻ റെഡ്ഡി
  Know all about
  ജഗൻ മോഹൻ റെഡ്ഡി
  English summary
  Issues in Rajasthan Congress; Sachin Pilot yet to accept proposal by AICC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X