കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭാഗ്യമെന്ന്, നിതീഷ് കുമാര്‍ ഇതെന്ത് ഭാവിച്ചാണ്?

  • By Muralidharan
Google Oneindia Malayalam News

പട്‌ന: നരേന്ദ്ര മോദി ഭാഗ്യമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയുടെ ബദ്ധശത്രുവുമായ നിതീഷ് കുമാര്‍. നിതീഷ് കുമാറിന് ഇതെന്ത് പറ്റി എന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല. ബാക്കി കൂടി കേള്‍ക്കൂ. നരേന്ദ്ര പ്രധാനമന്ത്രിയായത് ഭാഗ്യം എന്നല്ല നിതീഷ് കുമാര്‍ പറയുന്നത്. മറിച്ച്, പ്രധാനമന്ത്രിയായ മോദി വല്ലപ്പോഴും എങ്കിലും സ്വന്തം രാജ്യമായ ഇന്ത്യയില്‍ വരുന്നുണ്ടല്ലോ അത് ഭാഗ്യം എന്നാണ്.

പ്രധാനമന്ത്രിയെക്കുറിച്ച് എന്ത് പറയാനാണ്. അദ്ദേഹം വിദേശരാജ്യങ്ങളില്‍ പോകുന്നു. ഇടയ്ക്ക് അല്‍പം സമയം സ്വന്തം രാജ്യത്തും വരുന്നുണ്ട് എന്നത് ഒരു ഭാഗ്യമാണ്. - മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിനെത്തിയ നിതീഷ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താന്‍ ഒരുങ്ങുന്ന ബിഹാര്‍ സന്ദര്‍ശനത്തെയും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.

nitish-kumar-latest

അധികാരം കിട്ടി 14 - 15 മാസങ്ങള്‍ക്ക് ശേഷം മോദി പെട്ടെന്ന് ബിഹാറിനെക്കുറിച്ച് ഓര്‍ത്തു എന്നാണ് നിതീഷ് കുമാര്‍ കളിയാക്കിയത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എന്താണ് എന്ന് കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അവയെല്ലാം മോദി അംഗീകരിച്ചോ ഇല്ലയോ എന്ന് അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയിലേ അറിയൂ.

തങ്ങളുടെ ഭരണത്തിലെ ഒരു വര്‍ഷം അഴിമതിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് ബി ജെ പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അഴിമതിക്ക് മേല്‍ അഴിമതിയുടെ വാര്‍ത്തകള്‍ പുറത്തുവരികയാണെന്ന് നിതീഷ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബിഹാറില്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെ ഡി യുവും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം.

English summary
It is a blessing that Prime Minister Narendra Modi "spends some time in the country also", Bihar Chief Minister Nitish Kumar said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X