കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും വേണം, മലയാളി വിദ്യാർത്ഥികളോട് തമിഴ്നാട്
ചെന്നൈ: കേരളത്തില്‍ കൊവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍. കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്ന് ദിവസത്തിനുളളില്‍ എടുത്തിട്ടുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ കാണാം
സെപ്റ്റംബര്‍ ഒന്നാം തിയ്യതി ബുധനാഴ്ച മുതല്‍ തമിഴ്‌നാട്ടില്‍ കോളേജുകളും സ്‌കൂളുകളും തുറക്കുകയാണ്. രണ്ട് ദിവസം മാത്രം അവശേഷിക്കേ തമിഴ്നാട് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയത് കേരളത്തില്‍ നിന്നുളള നിരവധി വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 72 മണിക്കൂര്‍ മുന്‍പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കയ്യിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കാര്‍ കോളേജ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.. മാത്രമല്ല കോളേജുകളിലടക്കം കര്‍ശന പരിശോധന നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചെന്നൈയിലും കോയമ്പത്തൂരിലും അടക്കമുളള വിവിധ കോളേജുകളില്‍ നിരവധി മലയാളികളായ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ഇവരില്‍ ഭൂരിപക്ഷത്തേയും ബാധിക്കും. ഈ ഉത്തരവ് പാലിച്ച് കൊണ്ട് ക്ലാസ്സുകള്‍ എങ്ങനെ ആരംഭിക്കും എന്നത് സംബന്ധിച്ച് അധികൃതര്‍ക്കും വ്യക്തതക്കുറവുണ്ട്. തമിഴ്‌നാട്ടില്‍ സെപ്റ്റംബര്‍ 15 വരെ കൊവിഡ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളി മുതല്‍ ഞായര്‍ വരെ ഉളള ദിവസങ്ങളില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മാത്രമല്ല ഞായറാഴ്ചകളില്‍ സംസ്ഥാനത്ത ബീച്ചുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.
Recommended Video
കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ദിവസമാണ് നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനിടെ കേരളത്തിൽ ഇന്ന് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി. 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications