കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലര്‍ തൊഴുകൈയ്യോടെ എംഎല്‍എയെ സ്വീകരിച്ചു?

Google Oneindia Malayalam News

uttar pradesh
ലഖ്‌നൊ: 48 പേരുടെ മരണത്തിന് ഇടയാക്കിയ മുസാഫിര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി എം എല്‍ എയ്ക്ക് ജയിലറടക്കമുള്ള ഉദ്യോഗസ്ഥരുടെ വക തൊഴുകൈയ്യുമായി സ്വീകരണം. സാര്‍ത്ഥനയിടെ ബി ജെ പി എം എല്‍ എയായ സംഗിത് സിംഗ് സോമിനെയാണ് ജയിലര്‍ എല്‍ പി സിംഗ് തൊഴുതുകൊണ്ട് സ്വീകരിച്ചത്.

ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുമായി ജയില്‍ ഐ ജി ആര്‍ പി സിംഗിന് പരാതി പോയിട്ടുണ്ട്. സംഭവം വിശദമായി പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീത് സിംഗ് ഇപ്പോഴും എം എല്‍ എയാണ്. ജനപ്രതിനിധിയാണ്. അടിസ്ഥാനപരമായ മര്യാദകള്‍ അദ്ദേഹത്തോട് കാട്ടേണ്ടതുണ്ട്. അതിനപ്പുറം എന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കും - ആര്‍ പി സിംഗ് പറഞ്ഞു.

മുസാഫിര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ എം എല്‍ എ സംഗീത് സിംഗിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഓറ ജയിലിലാണ് സംഗീത് സിംഗ്. ഇദ്ദേഹത്തോടൊപ്പം പിടിയിലായ മറ്റൊരു ബി ജെ പി എം എല്‍ എ സുരേഷ് റാണയെ ബാന്ദ ജയിലിലാണ് റിമാന്‍ഡില്‍ അയച്ചിരിക്കുന്നത്.

സംഗീത് സിംഗിനെ ഓറ ജയിലില്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എം എല്‍ എയെ സ്വീകരിച്ചത്. ഇതിനിടയിലാണ് ജയിലറുടെ പ്രകടനം ക്യാമറയില്‍ പതിഞ്ഞത്. കലാപവുമായി ബന്ധപ്പെട്ട് രണ്ട് ബി ജെ പി എം എല്‍ എമാര്‍ക്ക് പുറമേ ബി എസ് പി എം എല്‍ എയായ നൂര്‍ സലിം റാണയും അറസ്റ്റിലാണ്.

English summary
Jailer greets BJP MLA arrested for Muzaffarnagar riots with folded hands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X