Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയുടെ മന്ത്രിസഭയില്‍ വിള്ളല്‍; ആദ്യ മന്ത്രി വീണു, ദിനേഷ് കാതിക് രാജിവെച്ചു, കടുത്ത പ്രശ്‌നങ്ങള്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി സര്‍ക്കാരിന് ആദ്യ പ്രതിസന്ധി. മന്ത്രിസഭയില്‍ നിന്ന് പ്രമുഖന്‍ രാജിവെച്ചിരിക്കുകയാണ്. കടുത്ത അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. യോഗി മന്ത്രിസഭയിലും അഴിമതിക്കറ പുരണ്ടതായിട്ടാണ് ബിജെപിയില്‍ നിന്നുള്ള സൂചന. ജിതിന്‍ പ്രസാദയുടെ വകുപ്പിലും ഈ പ്രശ്‌നങ്ങളുണ്ട്. ആദ്യ യോഗി സര്‍ക്കാര്‍ നേരിടാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍

അഴിമതിക്കെതിരെ അതിശക്തമായ നടപടിയെടുക്കുന്ന നേതാവെന്ന ഇമേജാണ് യോഗി ആദിത്യനാഥിനുള്ളത്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. രാജിവെച്ച മന്ത്രി കടുത്ത അഴിമതി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

ജലശക്തി മന്ത്രിയാണ് ദിനേഷ് കാഥിക്. തന്റെ രാജിക്കത്ത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് അദ്ദേഹം അയച്ചിരിക്കുന്നത്. തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ യാതൊരു ബഹുമാനവും തനിക്ക് നല്‍കുന്നില്ല. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായത് കൊണ്ടാണ് തനിക്ക് ഈ മോശം അനുഭവം ഉണ്ടാവുന്നതെന്ന് കാഥിക് രാജിക്കത്തില്‍ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനും കത്തയച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. യാതൊരു ആരോപണങ്ങളും നേരിടാത്ത ഒരു മന്ത്രി രാജിവെച്ചത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.

2

തന്റെ വകുപ്പിലെ യോഗങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്ന് കാഥിക് രാജിക്കത്തില്‍ പറയുന്നുണ്ട്. തന്റെ മന്ത്രാലയത്തില്‍ ഒരു ജോലിയും എനിക്ക് ലഭിക്കുന്നില്ല. താന്‍ ഉത്തരവിടുന്ന കാര്യങ്ങളൊന്നും അവര്‍ അനുസരിക്കുന്നില്ല. താന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തരാനും തയ്യാറാവുന്നില്ല. വെറുമൊരു മന്ത്രി എന്ന നിലയിലാണ് ഔദ്യോഗിക വാഹനം പോലും അനുവദിച്ചത്. തന്റെ വകുപ്പുകളിലെ സ്ഥലമാറ്റത്തില്‍ വലിയ അഴിമതിയുണ്ട്. താന്‍ ഈ ട്രാന്‍സ്ഫറുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന്റെ വിവരങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. തന്റെ വകുപ്പിലെ പ്രിന്‍സിപ്പില്‍ സെക്രട്ടറി താന്‍ പറയുന്നത് കേള്‍ക്കുക പോലുമില്ലെന്ന് കാഥിക് ആരോപിച്ചു.

3

താന്‍ ഫോണ്‍ ചെയ്താല്‍ അത് കട്ട് ചെയ്യലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്യുന്നത്. നമാമി ഗംഗ സ്‌കീമില്‍ പോലും അഴിമതികള്‍ ഉണ്ടെന്നും കാഥിക് പറഞ്ഞു. അതേസമയം പിഡബ്ല്യുഡി വകുപ്പില്‍ വ്യാപക അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ഥലമാറ്റങ്ങളുടെ കാര്യത്തില്‍ വലിയ അഴിമതി നടന്നുവെന്നാണ്‌സര്‍ക്കാര്‍ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജിതിന്‍ പ്രസാദയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

4

അതേസമയം യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും നേരത്തെ അഴിതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി കൂടിയാണ് പഥക്. തന്റെ വകുപ്പിലെ സ്ഥലമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യ. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ച് മറുപടി ആവശ്യപ്പെട്ടിരുന്നു പഥക്. ബിജെപി സര്‍ക്കാരില്‍ അഴിമതി വളരുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിലെ പൊട്ടിത്തെറി അതിന്റെ സൂചനയാണ്. പിന്നീട് ആരോഗ്യ മന്ത്രാലയത്തിലായി പ്രശ്ങ്ങള്‍. അടുത്തത് ജലശക്തി മന്ത്രി തന്നെ രാജിവെച്ചു. അടുത്തത് എന്താണെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു.

5

ദിനേഷ് കാഥിക്കും ജിതിന്‍ പ്രസാദയും നേരത്തെ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയിലായിരുന്നു. പ്രസാദയ്ക്ക് തന്റെ ടീമിലെ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ എതിര്‍പ്പുണ്ട്. തന്റെ അനുനായികള്‍ക്കെതിരെ ഹസ്തിനപൂരില്‍ കേസെടുത്തത് കാഥികിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ മന്ത്രാലയം കൈകാര്യം ചെയ്യുന്നത് സ്വതന്ത്ര ദേവ് സിംഗാണ്. കാഥിക് ഔദ്യോഗിക വസതിയും, ഔദ്യോഗിക വാഹനവും കൈമാറിയിരിക്കുകയാണ്. ഹസ്തിപൂരിലെ സ്വന്തം വസതിയിലേക്ക് അദ്ദേഹം മാറിയെന്നാണ് സൂചന. യോഗി സര്‍ക്കാര്‍ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. പല ട്രാന്‍സ്ഫറുകളും പണം വാങ്ങി നടത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+