
ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍
റോബിന്‍ രാധാകൃഷ്ണനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ദില്‍ഷ പ്രഖ്യാപിച്ചത്. ബിഗ് ബോസ് നാലാം സീസണിന്റെയും റോബിന്റെയും ആരാധകരെ അമ്പരപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്. ഇക്കാര്യങ്ങളൊന്നും റോബിന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളിലെല്ലാം റോബിന്‍ മറുപടി നല്‍കി.
ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന് മനോജ്കുമാര്‍
ദില്‍ഷയുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ നല്‍കുന്ന അവസാന അഭിമുഖമാണ് ഇതെന്ന് റോബിന്‍ പറഞ്ഞു. എന്തുകൊണ്ട് ദില്‍ഷ അത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടു എന്ന കാര്യത്തിലും റോബിന്‍ പ്രതികരിച്ചു. ഇതിനോടകം റോബിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ആരെയും ഈ വിഷയത്തില്‍ കുറ്റംപറയാനില്ല. ഒരാളോട് എനിക്ക് ഇഷ്ടം തോന്നി. പക്ഷേ ഞാന്‍ ആദ്യമേ പറഞ്ഞതാണ്, ആ കുട്ടിയുടെ ഇഷ്ടവും തീരുമാനങ്ങളും ഞാന്‍ വാല്യു ചെയ്യുന്നുവെന്ന്. അതിനനുസരിച്ചേ എനിക്ക് മുന്നോട്ട് പോകാനാവൂ. അതുപോലെ ദില്‍ഷ പറഞ്ഞ കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. അതവിടെ കഴിഞ്ഞു.

അവര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ഒരുപാട് പേര്‍ ദില്‍ഷയുടെ വാക്കുകളില്‍ വേദനിച്ചിട്ടുണ്ട്. അതൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല. ഡിഗ്രേഡിംഗ് ഒന്നും വേണ്ട. എനിക്ക് വിഷമമില്ല. ഞാന്‍ കുറേ കാര്യങ്ങള്‍ മുന്നോട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. നഷ്ടങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുമെന്ന് റോബിന്‍ പറഞ്ഞു. ഇതായിരുന്നു ആദ്യ പ്രതികരണം.

എനിക്ക് ചിലപ്പോള്‍ വിഷമമുണ്ടായിട്ടുണ്ടാവാം. പക്ഷേ അതിനെ കുറിച്ച് ആലോചിച്ച് ഒരു സെക്കന്‍ഡ് പോലും എന്റെ ലൈഫ് നഷ്ടപ്പെടുത്താനില്ല. എന്റെ കരിയര്‍, എനിക്ക് ഇനിയും ഫോക്കസ് ചെയ്യാനുണ്ട്. അതിലാണ് ശ്രദ്ധിക്കുന്നത്. ഒരുപാട് പേര്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ദില്‍ഷയെ ആരെങ്കിലും ഡീഗ്രേഡ് ചെയ്യുന്നുണ്ടെങ്കില്‍, ആരെങ്കിലും വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും ചെയ്യരുത്.

അത് കഴിഞ്ഞു പോയ കാര്യമാണ്. പാസ്റ്റ് ഈസ് പാസ്റ്റ്. വെറുതെ അത് പിന്നെയും പറഞ്ഞ്, കുത്തിനോവിക്കാനോ പോവേണ്ടതില്ല. ഞാന്‍ അതിന് ഒരു പോസ്റ്റില്‍ മറുപടി നല്‍കിയതാണ്. അതവിടെ കഴിഞ്ഞ കാര്യമാണെന്നും റോബിന്‍ പറഞ്ഞു.ഈ ഒരു ഇന്റര്‍വ്യൂവോടെ അത് കഴിഞ്ഞു. ഇനി അതേ കുറിച്ച് സംസാരിക്കാനില്ല. അതില്‍ ഒന്നും തുടങ്ങാനുമില്ല. നല്ലൊരു ഹാപ്പി എന്‍ഡോടെ കൂടി അത് കഴിഞ്ഞു. രണ്ട് വ്യക്തികളുടെ തീരുമാനമാണത്. അതിനെ ബഹുമാനിക്കുക.

ഒരുപാട് പേര്‍ വേദനിച്ചെന്ന് അറിയാം. പക്ഷേ അതിനെ അംഗീകരിക്കുക. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ശത്രുത വേണ്ട. ലൈഫ് എന്നത് ഈസിയായിട്ടുള്ള കാര്യമല്ല. നമ്മള്‍ അത് ഈസിയാക്കുന്നതാണ്. ഞാന്‍ പെര്‍ഫെക്ടായിട്ടുള്ള ആളൊന്നുമല്ല. എനിക്കും ചില ഇമോഷന്‍സ് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമൊക്കെ വരും. പോസിറ്റീവും നെഗറ്റീവും ഉള്ളയാളാണ് ഞാന്‍.

എന്റെ പോസിറ്റീവായിട്ടുള്ള കാര്യങ്ങളേ നിങ്ങള്‍ എടുക്കാവൂ. എന്റെ അഗ്രസീവ്‌നസ്, ക്ഷമയില്ലായ്മ, എടുത്തുച്ചാട്ടം പോലുള്ള നെഗറ്റീവ് കാര്യങ്ങള്‍ ഒരിക്കല്‍ നിങ്ങള്‍ എടുക്കരുത്. ആരും ഇമിറ്റേറ്റ് ചെയ്യരുത്. കുട്ടികളൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. എനിക്ക് അതുപോലെ പോസിറ്റീവ്‌സ് ഉണ്ട്. അത് എടുക്കുക എന്ന് ആരാധകരോടുള്ള എന്റെ അഭ്യര്‍ത്ഥനയാണ്.

അതുപോലെ ബിഗ് ബോസ് സീസണ്‍ നാല് കഴിഞ്ഞു. ഇനി ഓരോരുത്തരും ലൈഫില്‍ മുന്നോട്ട് പോകേണ്ടവരാണ്. നമ്മള്‍ അതില്‍ തന്നെ നിന്ന് എന്തിനാണ് വെറുതെ ചളമാക്കുന്നത്. അടുത്ത കാര്യത്തിലേക്ക് പോകണം. ദില്‍ഷ എന്തുകൊണ്ട് അത്തരമൊരു വീഡിയോ ഇട്ടു എന്ന് എനിക്കറിയില്ല. അത് ദില്‍ഷയുടെ അടുത്ത് തന്നെ ചോദിക്കണമെന്നും റോബിന്‍ പറഞ്ഞു.

ദില്‍ഷയുമായി പേഴ്‌സണല്‍ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ഒരു അഭിമുഖത്തില്‍ വന്നിരുന്ന് പറയേണ്ട കാര്യം എനിക്കില്ല. ഒരു ഇന്റര്‍വ്യൂവറുമായി എനിക്കൊരു പ്രണയുണ്ടെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. ഞാന്‍ അവരുടെ കൂടെ ഒരു ഫോട്ടോ ഇട്ടു. ആളുകള്‍ അതിനെ വ്യാഖാനിക്കുന്നതിന് എനിക്കെന്ത് ചെയ്യാന്‍ സാധിക്കും. അവര്‍ നല്ല പെയറണെന്നൊക്കെ ആളുകള്‍ക്ക് തോന്നാം. എന്ന് കരുതി ഭാവിയില്‍ അത് നടന്ന് കൂടെന്നില്ല. ഇപ്പോള്‍ ഞാന്‍ എന്റെ കരിയറാണ് ഫോക്കസ് ചെയ്യുന്നത്.

എന്റെ പേഴ്‌സണല്‍ കാര്യമാണ്, അത് നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. എന്റെ ജീവിതത്തില്‍ നടക്കുന്ന ഓരോ വ്യക്തിപരമായ കാര്യങ്ങളും പബ്ലിക്കായി പറയേണ്ട കാര്യമില്ല. എന്റേതായ പേഴ്‌സണല്‍ സ്‌പേസ് എനിക്ക് തരണം. അനാവശ്യമായി ഒരാളുടെ ജീവിതത്തില്‍ കടന്നുകയറി. അതില്‍ ആവശ്യമില്ലാതെ തലയിട്ട് കുളമാക്കുന്നതിന് പകരം നമ്മുടെ കാര്യം നോക്കുന്നതല്ലേ നല്ലത്. ട്രോളുകളും കാര്യങ്ങളുമൊക്കെ നമ്മുടെ ഫ്രീ പ്രമോഷനാണ്. ഞാന്‍ അത് പോസിറ്റീവ് സെന്‍സിലാണ് എടുക്കുന്നത്. ട്രോളുകള്‍ പോലും അത്തരത്തിലാണ്.

പത്ത് പൈസ കൊടുക്കാതെയാണ് ട്രോളുകളിലൂടെ പ്രമോഷന്‍ ലഭിക്കുന്നത്. നാളെ സിനിമ ഇറങ്ങുകയാണെങ്കില്‍ ഇത് എനിക്ക് ഗുണം ചെയ്യും. നമ്മള്‍ അവര്‍ക്ക് കണ്ടന്റുണ്ടാക്കി കൊടുത്താല്‍ മാത്രം മതി. അത് ഞാന്‍ ചെയ്യുന്നുണ്ട്. ഒന്നും ചെയ്യാതെയിരുന്നാല്‍ എന്റെ കാര്യം കഴിഞ്ഞു. ആരും എന്നെ ഓര്‍ക്കില്ല. ബിഗ് ബോസ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞു, ഇപ്പോഴും എന്നെ ആളുകള്‍ ഓര്‍ക്കുന്നത് ഞാന്‍ ചില കാര്യങ്ങള്‍ കോമണ്‍സെന്‍സ് വെച്ച് ചെയ്യുന്നത് കൊണ്ടാണ്. എപ്പോഴും ഇങ്ങനെ നിറഞ്ഞ് നിന്നാലേ നമ്മളെ ആളുകള്‍ ഓര്‍ക്കൂ എന്നും റോബിന്‍ വ്യക്തമാക്കി.
മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായിക