കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ടിനായി പ്രത്യേക തീവണ്ടി; മുഖ്യമന്ത്രി മധുരയിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ജല്ലിക്കെട്ടിനുള്ള സുപ്രീംകോടതി ഉത്തരവ് മറികടന്ന തമിഴ്‌നാട് സര്‍ക്കാര്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ജല്ലിക്കെട്ടിനായി ഒരുക്കങ്ങള്‍ തുടങ്ങി. ജല്ലിക്കെട്ട് നടക്കുന്ന മധുരയിലേക്ക് റെയില്‍വെ പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ എഗ്മോറില്‍നിന്ന് ശനിയാഴ്ച രാത്രിയാണ് തീവണ്ടി ഏര്‍പ്പെടുത്തിയത്. 12 സ്ലീപ്പര്‍ കോച്ചുകളും നാല് ജനറല്‍ കോച്ചുകളുമാണ് തീവണ്ടിയിലുള്ളത്.

ഞായറാഴ്ച രാവിലെ 10 ന് അളങ്കല്ലൂരില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുകയും പരിപാടി വീക്ഷിക്കുകയും ചെയ്യും. പൊങ്കലിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ജല്ലിക്കെട്ട് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ജെല്ലിക്കെട്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്.

panneerselvam

ചെന്നൈ മറീന ബീച്ചില്‍ ദിവസങ്ങളായി നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതിനായുള്ള ഉത്തരവില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവച്ചിരുന്നു. അതിനിടെ, 2500 ഓളം പോലീസ് ഉദ്യോഗസ്ഥരെ ജല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English summary
Jallikattu Returns As Tamil Nadu Governor Approves Ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X