സഹപ്രവര്‍ത്തകനുമായി അവിഹിതം; ഭാര്യയടക്കം മൂന്ന് പേരെ സൈനികന്‍ വെടിവച്ചുകൊന്നു

  • Written By:
Subscribe to Oneindia Malayalam

ജമ്മു: ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സൈനികന്‍ മൂന്ന് പേരെ വെടിവച്ചുകൊന്നു. സഹപ്രവര്‍ത്തകനെയും ഭാര്യയെയും സ്വന്തം ഭാര്യയെയുമാണ് ജവാന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുള്ള ദുലസ്തിയിലാണ് സംഭവം. എന്‍എച്ച്പിസി വൈദ്യുത നിലയത്തില്‍ സേവനമനുഷ്ടിക്കുന്ന സിഐഎസ്എഫ് ജവാന്‍ സുരീന്ദറാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ശോഭയുമായി സഹപ്രവര്‍ത്തകന്‍ രാജേഷിന് ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകങ്ങള്‍.

Murder

ആദ്യം ഭാര്യയെ ആണ് ജവാന്‍ വെടിവച്ചുകൊന്നത്. പിന്നീട് തൊട്ടടുത്ത കോട്ടേഴ്‌സിലെത്തി ആരോപണ വിധേയനായ സൈനികനെയും അയാളുടെ ഭാര്യയെയും വെടിവച്ചു കൊലപ്പെടുത്തി. സര്‍വീസ് തോക്ക് കൊണ്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ലാണ് തെലങ്കാന സ്വദേശിയാ സുരീന്ദര്‍ സൈന്യത്തില്‍ ചേര്‍ന്നത്.

രണ്ടു ജവാന്‍മാര്‍ക്കും രണ്ടു കുട്ടികളുണ്ട്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ ജയിലിലാകുകയും ചെയ്തതോടെ നാല് കുട്ടികളും അനാഥകളായ അവസ്ഥയാണ്. കൊല നടത്തിയെന്ന് കണ്ടെത്തിയ സൈനികനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ബന്ധുക്കളെ ഏല്‍പ്പിച്ചുവെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jammu and Kashmir: CISF jawan shoots his wife and colleague among three dead in Kishtwar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്