കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനഗണമന' ആലപിക്കുന്നത് ബ്രിട്ടീഷ് അടിമത്വത്തിന് തുല്യമാണെന്ന് വിഖ്യാത കവി

  • By Neethu
Google Oneindia Malayalam News

അലിഗഡ്: ദേശീയ ഗാനമായ ജനഗണമനയെ വിമര്‍ശിച്ച് വിഖ്യാത കവി ഗോപാല്‍ദാസ് നീരജ്. ജനഗണമന ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പാണെന്നും ഇതിന് പകരം വന്ദേമാതരം, ജന്‍ഡാ ഊന്‍ചാ രഹേ ഹമാരാ എന്നിവയില്‍ ഏതെങ്കിലും സ്വീകകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇംഗ്ലീഷില്‍ സംസാരിക്കുന്നതും എഴുത്തുന്നതും വലിയ കാര്യമായാണ് എല്ലാവരും കണക്കാക്കുന്നതെന്നും ഇംഗ്ലീഷിന്റെ ഉപയോഗത്തെ ഇദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ആദ്യ കാലത്ത് ഇംഗ്ലീഷില്‍ എഴുതിയിരുന്ന താന്‍ പിന്നീട് മാതൃഭാഷയിലേക്ക് മാറുകയായിരുന്നു എന്നും പറഞ്ഞു.

poetneeraj-

ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന കാലഘട്ടത്തില്‍ കൊണ്ടുവന്ന ദേശീയ ഗാനത്തെ അവര്‍ പോയിട്ടും പിന്തുടരുന്നത് പണ്ട് അനുഭവിച്ചിരുന്ന അടിമത്തത്തിന് തുല്യമാണ്. ഹിന്ദയില്‍ എഴുന്നവന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ചെറുതാവുകയും ഇംഗ്ലീഷില്‍ എഴുത്തുന്നവര്‍ വലിയവരാവുകയും ചെയ്യുന്ന സ്ഥിതിയാണ് നമ്മുക്ക് ചുറ്റുമുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

91 കാരനായ ഗോപാല്‍ദാസ് ഉത്തര്‍പ്രദേശ് സ്വദേശിയും വിഖ്യാത കവിയുമാണ്. ഇദ്ദേഹത്തെ രാജ്യം 2007 ല്‍ പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

English summary
Jana Gana Mana reminiscent of British rule: Poet Gopal Das ‘Neeraj’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X