നോട്ട് നിരോധനത്തിന് ശേഷം റെഡ്ഡി വെളുപ്പിച്ചത് നൂറ് കോടി!ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പ് തിരിച്ചടിയാവും
റെഡ്ഡി നൂറുകോടി കള്ളപ്പണം വെളുപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍
ബെംഗളൂരു: കോടിക്കണക്കിന് രൂപ ചെലവഴിച്ച് മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയ ബിജെപി നേതാവ് ജനാര്‍ദന റെഡ്ഡി വീണ്ടും വിവാദത്തില്‍. റെഡ്ഡി നൂറുകോടി കള്ളപ്പണം വെളുപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ ആത്മഹത്യ ചെയ്ത രാഷ്ട്രീയ നേതാവിന്റെ ഡ്രൈവറിന്റേതാണ്.
മുന്‍ കര്‍ണ്ണാടക മന്ത്രിയായിരുന്ന ജനാര്‍ദ്ദന റെഡ്ഡി അനധികൃത ഖനന കേസില്‍ പ്രതിയായിരുന്നു. റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ഇടപാടുകളുടെ രേഖകളും കണ്ടെടുത്തിരുന്നു.

ആത്മഹത്യാക്കുറിപ്പില്‍
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ആത്മഹത്യാക്കുറിപ്പിലാണ് റെഡ്ഡി നൂറുകോടി കള്ളപ്പണം വെളുപ്പിയ്ക്കാന്‍ ശ്രമിച്ചതായി ആരോപണമുള്ളത്.

കള്ളപ്പണത്തിന്റെ പേരില്‍ പീഡനം
നോട്ട് നിരോധനത്തെ തുടര്‍ന്ന് റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചത് എങ്ങനെയാണെന്ന് താനറിഞ്ഞതോടെ തന്നെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി ഡ്രൈവര്‍ കത്തില്‍ ആരോപിക്കുന്നു.

25 കോടി വെളുപ്പിച്ചു
നോട്ട് നിരോധനത്തിന് ശേഷം താജ് ഹോട്ടലിലെത്തി ജനാര്‍ദന റെഡ്ഡി 25 കോടി രൂപ വെളുപ്പിച്ച റെഡ്ഡി നിരന്തരം വുഡ്‌ലാന്‍ഡ് ഹോട്ടലും സന്ദര്‍ശിയ്ക്കാറുണ്ടെന്നും ഡ്രൈവര്‍ ആത്മഹത്യാക്കുറിപ്പില്‍ അവകാശപ്പെടുന്നു.

കാറിലെത്തിച്ചു
50, 100 രൂപാ നോട്ടുകളാക്കി മാറ്റിയ നൂറുകോടി കൊണ്ടുപോകാന്‍ രണ്ട് കാറുകള്‍ ഉപയോഗിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഐഎഎസ് ഓഫീസര്‍ക്ക് പണം
നൂറ് കോടി രൂപയുടെ 20 ശതമാനം കമ്മീഷനായി ബെല്ലാരിയിലെ ഐഎഎസ് ഓഫീസര്‍ക്ക് കൈമാറന്‍ ശ്രമിച്ചിരുന്നതായും ബെല്ലാരി ഡ്രൈവറുടെ ആത്മഹത്യക്കുറിപ്പില്‍ വെളിപ്പെടുത്തലുണ്ട്.

കള്ളപ്പണം വെളുപ്പിച്ചത് വിവാഹത്തിന്
നോട്ട് നിരോധനത്തോടെ രാജ്യത്തെ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കെയായിരുന്നു നൂറ് കോടിയോളം രൂപ ചെലവഴിച്ച് നവംബര്‍ 18നായിരുന്നു റെഡ്ഡിയുടെ മകളുടെ വിവാഹം.

ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം
നോട്ട് നിരോധനത്തോടെ രാജ്യത്തുണ്ടായ പ്രതിസന്ധിക്കിടെ റെഡ്ഡി നടത്തുന്ന ആഢംബര വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി ബിജെപി നേതാക്കളോട് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications