ജാട്ട് പ്രതിഷേധം: ഹരിയാണ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്ലികകമായി നിര്‍ത്തിവെക്കും

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഹരിയാനണയിലെ 13 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കാലികമായി നിര്‍ത്തിവെക്കും. ഞായറാഴ്ച സംസ്ഥാനത്ത് ജാട്ട് വിഭാഗക്കാരും ബിജെപി എംപിയും റാലി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരു വിഭാഗങ്ങളുടെ റാലിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് 3 ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങല്‍ താല്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഗുജറാത്തിൽ സാംപിൾ വെടിക്കെട്ട്! കേന്ദ്ര സർവകലാശാലയിൽ എബിവിപി എട്ടുനിലയിൽ പൊട്ടി; ബിജെപിക്ക് അപായസൂചന

ജാട്ട് വിഭാഗക്കാരുടെ സംവരണം എതിര്‍ക്കുന്ന രാജ്കുമാര്‍ സൈനി എംപി പ്രഖ്യാപിച്ച സമസ്ത മഹാ സമ്മേളനവും, ആള്‍ ഇന്ത്യ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ് സമിതി ദേശീയ പ്രസിഡന്റ് യശ്പാല്‍ മാലിക്ക് പ്രഖ്യാപിച്ച റാലിയും ഒരേ ദിവസം റോഹ്തക്ക് ജില്ലയില്‍ നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ മുന്‍കരുതല്‍.

 mobilenet

വോയിസ് കോളുകളൊഴികെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങളാണ് താല്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ജിന്ത്, ഹന്‍സി, ഭിവാനി, ഹിസാര്‍, ഫത്തേക്കാബാദ്, കരാനല്‍, പാനിപത്, കൈതല്‍, റോഹ്തക്ക്, സോനിപത്, ജഹാജ്ജര്‍, ഛക്രി, ദാദ്രി തുടങ്ങിയ ജില്ലകളിലാണ് ഞായറാഴ്ച മുതല്‍ 3 ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇസ്മയിലിന് തുണയായി കേന്ദ്രമുണ്ട്... തോമസ് ചാണ്ടി വിവാദത്തില്‍ ഒരു നടപടിയും ഇല്ല; അടഞ്ഞ അധ്യായം

ജില്ലകളുടെ പരിധിയില്‍ സംഘര്‍ഷം ഇല്ലാതാക്കാനും സമാധാനം നിലനിര്‍ത്താനും വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എംപി സൈനിയുടെ റാലിയെ എതിര്‍ക്കുന്ന ഒരു സംഘം ജാട്ട് വിഭാഗക്കാര്‍ വെള്ളിയാഴ്ച പോലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ജാട്ട് വിഭാഗക്കാര്‍ ജിന്ത്-ചണ്ഡിഗഡ് ദേശീയ പാത ഉപരോധിക്കുകയും ചെയ്തിരുന്നു.

English summary
due to jat protest mobile internet services suspended fo 3 days. services suspended on 13 districts of haryana.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്