Get Updates
Get notified of breaking news, exclusive insights, and must-see stories!

നരസിംഹ റാവു,ശിവാജി ഗണേശന്‍...ഫ്ലൈയിങ് സ്‌ക്വാഡിന്റെ പട്ടികയില്‍ ഇനി ജയലളിതയും...

തമിഴകത്തെ നിരവധി പ്രമുഖര്‍ക്ക് ശവമഞ്ചമൊരുക്കിയ ഫ്ലൈയിങ് സ്‌ക്വാഡ് അന്‍ഡ് ഹോമേജ് കമ്പനിയിലെ വിദഗ്ദരാണ് ജയലളിതയുടെ ശവമഞ്ചവും നിര്‍മ്മിച്ചത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി ശവമഞ്ചം നിര്‍മ്മിച്ചവര്‍ നിസാരക്കാരല്ല. ഇതിനകം അഞ്ഞൂറിലേറെ ശവമഞ്ചങ്ങള്‍ നിര്‍മ്മിച്ച് പേരെടുത്ത കമ്പനിയാണ് ജയലളിതയുടെ ശവപ്പെട്ടിയും നിര്‍മ്മിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈയിങ് സ്‌ക്വാഡ് ആന്‍ഡ് ഹോമേജ് എന്ന കമ്പനിയാണ് ശവമഞ്ചം രൂപകല്‍പ്പന ചെയ്തത്.

സവിശേഷതകള്‍ നിറഞ്ഞ ജയലളിതയുടെ ശവമഞ്ചം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിശക്തമായ ശീതീകരണ സംവിധാനങ്ങളുണ്ടായിരുന്ന ശവമഞ്ചത്തിന് പുറത്ത് സ്വര്‍ണ്ണവും പൂശിയിരുന്നു. തമിഴകത്തെ നിരവധി പ്രമുഖര്‍ക്ക് ശവമഞ്ചമൊരുക്കിയ ഫ്ലൈയിങ് സ്‌ക്വാഡ് അന്‍ഡ് ഹോമേജ് കമ്പനിയിലെ വിദഗ്ദരാണ് ഇത് നിര്‍മ്മിച്ചത്.

പുറത്ത് സ്വര്‍ണ്ണം പൂശി

പുറത്ത് സ്വര്‍ണ്ണം പൂശി

മൂന്നു ദിവസം വരെ മൃതദേഹത്തിന് ഒരു കുഴപ്പവും സംഭവിക്കാതെ സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള അതിശക്തമായ ശീതീകരണ സംവിധാനങ്ങളാണ് ശവമഞ്ചത്തില്‍ ഒരുക്കിയിരുന്നത്. ഇതിന്റെ പുറത്ത് സ്വര്‍ണ്ണവും പൂശിയിരുന്നു.

ഡിസൈനിലും മാറ്റം

ഡിസൈനിലും മാറ്റം

എല്ലാ ഭാഗത്ത് നിന്നും നോക്കിയാലും മൃതദേഹം കാണാന്‍ കഴിയുന്ന രീതിയിലാണ് ജയലളിതയുടെ ശവമഞ്ചം രൂപകല്‍പ്പന ചെയ്തിരുന്നത്. അതിന്റെ ഡിസൈനിലും കാര്യമായ മാറ്റങ്ങളുണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു.

1994 മുതലുള്ള പ്രവര്‍ത്തന പരിചയം

1994 മുതലുള്ള പ്രവര്‍ത്തന പരിചയം

ഫ്ലൈയിങ് സ്‌ക്വാഡ് ആന്‍ഡ് ഹോമേജ് കമ്പനി എം ഡി പി ആര്‍ എം എം ശാന്തകുമാറാണ് ജയലളിതയ്ക്ക് വേണ്ടി തയ്യാറാക്കിയ ശവമഞ്ചം രൂപകല്‍പ്പന ചെയ്തത്. 1994ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇതിനകം നിരവധി വിഐപികള്‍ക്ക് ശവമഞ്ചം ഒരുക്കിയിട്ടുണ്ട്.

ഉത്തരേന്ത്യയിലെ വിഐപിക്കള്‍ക്കും ശവമഞ്ചം ഒരുക്കി

ഉത്തരേന്ത്യയിലെ വിഐപിക്കള്‍ക്കും ശവമഞ്ചം ഒരുക്കി

മുന്‍ പ്രധാനമന്ത്രി നരസിംഹറാവു, ശിവാജി ഗണേശന്‍, നടി മനോരമ തുടങ്ങിയ പല പ്രമുഖര്‍ക്കും ശവമഞ്ചമൊരുക്കിയത് ശാന്തകുമാറിന്റെ കമ്പനിയായിരുന്നു. വി ആര്‍ നെടുംചേഴനു വേണ്ടിയാണ് ആദ്യം പെട്ടി തയ്യാറാക്കിയത്. ഉത്തരേന്ത്യയിലെ ഒട്ടേറെ വിഐപികള്‍ക്കും ഫ്ലൈയിങ് സ്‌ക്വാഡ് ശവമഞ്ചം നിര്‍മ്മിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+