കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിആര്‍ ഫലിച്ചില്ല? ജയലളിതയ്ക്ക് ഇസിഎംഒ... എന്താണ് ഇസിഎംഒ? പ്രാര്‍ത്ഥനയോടെ തമിഴകം

സിപിആറിനോട് ജയലളിത പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇസിഎംഒ സംവിധാനത്തിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍

  • By നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സിലുളള ജയലളിതയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ് അണികള്‍. എന്ത് സംഭവിക്കും എന്ന ഭയത്തിലാണ് അവര്‍.

ആശങ്കപ്പെടുത്തുന്നത് തന്നെ ആയിരുന്നു ആ വാര്‍ത്ത. ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത് വരികയായിരുന്നു ജയലളിത. അതിനിടയിലാണ് ഹദയസ്തംഭനം ഉണ്ടായത്.

ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യം രോഗിയ്ക്ക് നല്‍കുന്നത് സിപിആര്‍ ആണ്-കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍. എന്നാല്‍ ജയയുടെ കാര്യത്തില്‍ സിപിആര്‍ വിജയം ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇസിഎംഒയുടെ സഹായത്തോടെയാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

ജയലളിതയുടെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്ത. ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കെ സംഭവിച്ച അപ്രതീക്ഷിതമായ ആ ഹൃദയസ്തംഭനം.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയലളിതയെ പുലര്‍ച്ചെയോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

 പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

ഹൃദയസ്തംഭനം ഉണ്ടായ ഉടന്‍ തന്നെ സിപിആര്‍ നല്‍കിയിരുന്നു. എന്നാല്‍ ജയലളിതയുടെ ശരീരം ഇതിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇസിഎംഒ

ഇസിഎംഒ

ഇപ്പോള്‍ ഇസിഎംഒയുടെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്ട്രകോര്‍പ്പറല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ എന്നതാണ് ഇസിഎംഒയുടെ പൂര്‍ണ രൂപം.

 ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയത്തിനോ ശ്വാസകോശത്തിനോ എന്തെങ്കിലം സംഭവിച്ചാല്‍ ചെയ്യുന്ന അടിയന്തര കാര്യമാണ് ഇസിഎംഒ. ശസ്ത്രക്രിയ നടത്തിയാണ് ഈ സംവിധാനം ചെയ്യുക.

യന്ത്രം

യന്ത്രം

ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്.

എടുത്ത് മാറ്റം

എടുത്ത് മാറ്റം

ഈ സമയം ഹൃദയത്തിനും ശ്വാസകോശത്തിനും ആവശ്യമായ ചികിത്സ നല്‍കാം. അവയവങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ഇസിഎംഒ എടുത്ത് മാറ്റും.

 പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

ജയലളിതയുടെ കാര്യത്തില്‍ ഇസിഎംഒ വിജയിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അണികള്‍. ദില്ലി എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയില്‍ എത്തുന്നുണ്ട്. ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറുടെ ഉപദേശവും തേടിയിട്ടുണ്ട്.

English summary
When doctors at the Apollo hospital in Chennai said that Tamil Nadu chief minister who suffered a cardiac arrest was being put on heart assist, they also said that the next 12 hours would be crucial. The hospital said that the TN CM was put on an Extracorporeal Membrane Oxygenation (ECMO) heart assist device.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X