കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കല്‍ സ്‌പെഷ്യല്‍: ജയലളിതയുടെ ഇഡലി ദില്ലിയിലും

  • By Aswathi
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ അമ്മ കാന്റീന്‍ വഴി നല്‍കുന്ന ഒരു രൂപയുടെ ഇഡലി ദില്ലിയിലും വിതരണം തുടങ്ങി. പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ഇഡലി പദ്ധതി തലസ്ഥാന നഗരിയും വില്‍പന തുടങ്ങിത്.

ദില്ലിയിലെ തമിഴ്‌നാട് ഭവനില്‍ നിന്നാണ് ഒരു രൂപയുടെ ഇഡലി വിതരണം നടക്കുന്നത്. സ്ത്രീകള്‍ക്കാണ് കാന്റീനിന്റെ നടത്തിപ്പ് അവകാശം. പൊങ്കല്‍, ലമണ്‍ റൈസ്, സാമ്പാര്‍ റൈസ്, കറിലീഫ് റൈസ് എന്നിവ അഞ്ച് രൂപയക്കും കേര്‍ഡ് റൈസ് മൂന്നുരൂപയ്ക്കുമായാണ് വില്‍പന നടക്കുന്നത്. ജനുവരി 14 തുടങ്ങിയ വില്‍പന പക്ഷെ മൂന്ന് ദിവസം മാത്രമെ നീണ്ടു നില്‍ക്കുകയുള്ളൂ.

Jayalalithaa

ഭക്ഷ്യവില വര്‍ധിച്ചതോടെ സാധരാണക്കാര്‍ക്ക് കുറഞ്ഞവിലയില്‍ ഭക്ഷണം ലഭ്യമാക്കാന്‍ വേണ്ടിയാണ് എഐഎഡിഎംകെ സര്‍ക്കാര്‍ അമ്മ കാന്റീന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ മിനറല്‍ വാട്ടറിനും ജയലളിത സര്‍ക്കാന്‍ വില വെട്ടിക്കുറച്ചിരുന്നു. സാധാരണ ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്ത് രൂപയ്ക്കാണ് തമിഴ്‌നാട്ടില്‍ അമ്മ മിനറല്‍ വാട്ടര്‍ വില്‍ക്കുന്നത്.

ലോക് സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമമാണിതെന്നാണ് വിമര്‍ശകരുടെ നിരീക്ഷണം. പ്രത്യേകിച്ച് ദില്ലിയില്‍. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രീതി സ്വന്തമാക്കുക എന്നത് ചില്ലറക്കാര്യമല്ലല്ലോ.

English summary
Tamil Nadu Chief Minister J Jayalalithaa's 'Amma Canteen' that sells idlis at Re one is here in Delhi, but only for three days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X