Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ശശികല സുപ്രീം കോടതിയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെയുടെ രാജ്യസഭാ എംപി ശശികല പുഷ്പ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശശികല കോടതിയെ സമീപിച്ചത്.

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണമോ ജൂഡീഷ്യന്‍ അന്വേഷണമോ ആവശ്യമാണെന്ന് ശശികല ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ആശുപത്രിയിലെ ചികിത്സാ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആശുപത്രിയില്‍ ആരെയും സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും മൃതദേഹത്തിലുണ്ടായ അടയാളങ്ങള്‍ ദുരൂഹതയുണ്ടാക്കുന്നതാണെന്നും ശശികലയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

jayalalitha

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ അപ്പെക്‌സ് കോടതിയില്‍ സമര്‍പ്പിക്കാനായി കേന്ദ്ര സര്‍ക്കാരിനും, തമിഴ്‌നാട് സര്‍ക്കാരിനും, അപ്പോളോ ആശുപത്രിക്കും നിര്‍ദ്ദേശം നല്‍കണമെന്നും ശശികല ആവശ്യപ്പെടുന്നു. തമിഴ്‌നാട് തെലുഗു യുവ ശക്തി ഇതേ ആവശ്യം ഉന്നയിച്ച് അപ്പെക്‌സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

അപ്പോളോ ആശുപത്രിയില്‍ രണ്ടരമാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ജയലളിതയുടെ മരണം ദുരൂഹതയുണ്ടാക്കുന്നതാണെന്ന് നേരത്തെ പലരും ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് ശശികല സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+