Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തി 24 മണിക്കൂറിനുള്ളില്‍ കടം എഴുതിത്തള്ളും: കര്‍ഷകരെ ലക്ഷ്യമിട്ട് ജെഡിഎസ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് അ‍ഞ്ച് ദിവസം അവശേഷിക്കെ പ്രകടന പത്രിക പുറത്തുവിട്ട് ജെഡിഎസ്. ജെഡിഎസ് സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ 100 ശതമാനം ലോണുകളും എഴുതിത്തള്ളുമെന്നാണ് ജെഡിഎസ് ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച വാഗ്ദാനങ്ങളില്‍ ഒന്ന്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ഈ ഉറപ്പ് നല്‍കുന്നത്.

കാര്‍ഷിക വായ്പകള്‍, വിള വായ്പകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ വായ്പകള്‍ എന്നിങ്ങെ കര്‍ണാടത്തിലെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാത്തരം വായ്പകളും എഴുതിത്തള്ളുമെന്നാണ് ജെഡിഎസ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാണിക്കുന്നത്. വായ്പകള്‍ എഴുതിത്തള്ളുന്നതിന് പുറമേ കര്‍ഷകര്‍ക്ക് സൗജന്യമായി വിത്തുകളും കീടനാശിനികളും ലഭ്യമാക്കുമെന്നും ജെഡിഎസ് 28 പേജുകളുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാണിക്കുന്നു. പാവപ്പെട്ടവരെ സഹായിക്കുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും വാഗ്ദാനം നല്‍കുന്നു.

ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍

ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍


ഗര്‍ഭിണികളായ സ്ത്രീകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുമെന്നും ജെഡിഎസ് ഉറപ്പുനല്‍കുന്നു. ഗര്‍ഭിണികള്‍ക്ക് പ്രസവത്തിന് മൂന്ന് മാസം മുമ്പ് മുതല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസം വരെയും 6000 രൂപ വീതമാണ് ലഭ്യമാക്കുക. സംസ്ഥാനത്ത് ദാരിദ്ര്യം താഴെയുള്ളവര്‍ക്ക് സൗജന്യ വൈദ്യുതിയും 30 കിലോഗ്രാം അരിയും വിതരണം ചെയ്യും.

ഡെമോക്രസി സപ്പോര്‍ട്ട് ഇന്‍സെന്റീവ്

ഡെമോക്രസി സപ്പോര്‍ട്ട് ഇന്‍സെന്റീവ്

കര്‍ണാടകത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തോളം സ്ത്രീകളാണ്. എന്നാല്‍ വോട്ടിംഗില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മദായക അവകാശം ശരിയായി വിനിയോഗിക്കുന്ന സ്ത്രീകള്‍ക്ക് ജെഡിഎസ് 2000 രൂപ വീതം ഡെമോക്രസി സപ്പോര്‍ട്ട് ഇന്‍സെന്റീവ് എന്നപേരില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ ഭവനപദ്ധതികളെ പിന്തുണയ്ക്കുക എന്നീ കാര്യങ്ങളും ജെഡിഎസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയ്ക്ക് പദ്ധതികള്‍

വിദ്യാഭ്യാസ മേഖലയ്ക്ക് പദ്ധതികള്‍

സര്‍ക്കാര്‍ സ്കൂളുകളില്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളില്‍ സ്പോക്കണ്‍ കന്ന‍ഡ, സ്പോക്കണ്‍ ഇംഗ്ലീഷ് എന്ന പേരില്‍ രണ്ട് പദ്ധതികളും ആവിഷ്കരിക്കും. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പരിഷ്കാരം കൊണ്ടുവരുമെന്നും മഹാത്മാഗാന്ധി വിഭാവനം ചെയ്ത വിദ്യാഭ്യാസ രീതികള്‍ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുമെന്നും ജെഡിഎസ് ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ തലത്തില്‍ വെച്ച് തന്നെ കുട്ടികളിലെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കും. എട്ടാം ക്ലാസ് മുതല്‍ കുട്ടികളുടെ നൈപുണ്യ വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ജെ‍ഡിഎസ് പത്രികയില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് ഏപ്രില്‍ 27നും ബിജെപി മെയ് നാലിനുമാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.

 കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ബിജെപിയും

കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ബിജെപിയും


സംസ്ഥാനത്തെ ദേശീയ ബാങ്കുകളിലെ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് ബിജെപി മുന്നോട്ടുവച്ചിട്ടുള്ള പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ കര്‍ഷകരുടെ കടബാധ്യത കുറച്ചു കൊണ്ടുവരാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് യെദ്യൂരപ്പ പറയുന്നു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനായി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ തലത്തിലുള്ള ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളാണ് എഴുതിത്തള്ളുക. ആദ്യത്തെ ക്യാബിനറ്റ് യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+