കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടറെ തല്ലി; എംഎല്‍എയ്‌ക്കെതിരെ കേസ്

Google Oneindia Malayalam News

പട്‌ന: വോട്ട് ചെയ്യാനെത്തിയ ആളെ, തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ല എന്ന് ആരോപിച്ച് മര്‍ദ്ദിച്ച എം എല്‍ എ.യ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് ജനതാദള്‍ യുണൈററഡ് എം എല്‍ എയും കൂട്ടരും ചേര്‍ന്ന് വോട്ടറെ മര്‍ദ്ദിച്ചത്. ബിഹാറിലെ ആറ് മണ്ഡലങ്ങളിലേക്കാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

കുചയ്‌ക്കോട്ടില്‍ നിന്നുള്ള ജെ ഡി യു എം എല്‍ എയായ അമേരന്ദ്ര കുമാര്‍ പാണ്ഡെ എന്ന പപ്പു പാണ്ഡെയ്ക്കും ഒമ്പത് അനുയായികള്‍ക്കും എതിരാണ് പോലീസ് കേസെുത്തത്. നയാഗഡ് തുള്‍സിയ ഗ്രാമത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ടറെ മര്‍ദ്ദിച്ചു എന്നാണ് കേസ്. മര്‍ദ്ദനത്തിന് ഇരയായ ആളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

bihar-map

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എം എല്‍ എയ്ക്കും കൂട്ടര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയത് എന്നറിയുന്നു. പോൡഗ് ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ ജനതാദളിന് വോട്ട് ചെയ്തില്ല എന്നാരോപിചച്് എം എല്‍ എ മര്‍ദ്ദിക്കുകയായിരുന്നത്രെ. ജനതാദളിലെ അനില്‍ കുമാര്‍, ബി ജെ പിയിലെ ജനക് റാം, കോണ്‍ഗ്രസിലെ ജ്യോതി എന്നിവരാണ് ഗോപാല്‍ഗഞ്ചിലെ പ്രമുഖ സ്ഥാനാര്‍ഥിമാര്‍.

എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ല എന്ന് എം എല്‍ എ പപ്പു പാണ്ഡെ പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഗോപാല്‍ഗഞ്ച് മണ്ഡലത്തിലെ പല ബൂത്തുകളിലും താന്‍ സന്ദര്‍ശനം നടത്തുകയായിരുന്നു എന്നും മര്‍ദ്ദനം ഉണ്ടായി എന്ന് പറയുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നുമാണ് എം എല്‍ എ പറയുന്നത്.

English summary
A JD(U) MLA was booked along with nine others for allegedly attacking a voter outside a booth during voting in Bihar's Gopalganj district Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X