ശരത് യാദവ് ഇപ്പോഴും പ്രതിപക്ഷത്തു തന്നെ!!! പ്രതിസന്ധിയിൽ നിതീഷ് കുമാറും സഖ്യവും!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാർ രാഷ്ട്രീയത്തിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ആർജെഡി സഖ്യത്തിൽ നിന്ന് ജെഡിയും പിൻമാറിയപ്പോഴും തന്റെ നിലപാടിൽ നിന്ന് അൽപം പോലും വ്യത്യാസമില്ലാതെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജെഡിയും പാർട്ടി അധ്യക്ഷൻ ശരത് യാദവ്.

അമിത് ഷായ്ക്ക് തിരിച്ചടി!! ബിജെപി ക്യാംപിൽ പുതിയ തന്ത്രങ്ങൾ!!!തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയിൽ!!

നിതീഷ് കുമാറും പാർട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കി ഭരണപക്ഷത്തിൽ ചേർന്നപ്പോഴും ശരത് യാദവ് എങ്ങോട്ട് എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ പ്രത്യക്ഷമായി അഭിപ്രായപ്രകടനത്തിന് അദ്ദേഹം തയ്യാറായിരുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമായിരുന്നു .
എന്നാൽ യാദവ് ഇപ്പോൾ പ്രത്യക്ഷമായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.രാജ്യസഭയിൽ പ്രതിപക്ഷത്തിനോടെപ്പം ഇരുപ്പുറപ്പിച്ചാണ് യാദവ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

നിർണായക തിരീമാനം

നിർണായക തിരീമാനം

ജെഡിയു-ബിജെപി സഖ്യത്തിനോട് എതിർപ്പ് അറിയിച്ച യാദവ് തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ലായിരുന്നു. എന്നിരുന്നാലും യാദവിന്റെ പ്രവർത്തനങ്ങളിൽ നിന്നും അഭിപ്രായത്തിൽ നിന്നും വ്യക്തമായിരുന്നു യാദവ് ഇപ്പോഴും പ്രതിപക്ഷചേരിയിലാണെന്നുള്ളത്.

യാദവ് പ്രതിപക്ഷത്തോടൊപ്പം

യാദവ് പ്രതിപക്ഷത്തോടൊപ്പം

ശരത് യാദവ് ഇപ്പോഴും പ്രതിപക്ഷത്തോടൊപ്പം തന്നെ. ഇന്നലെ രാജ്യസഭയിൽ പ്രതിപക്ഷനിരയോടൊപ്പമാണ് യാദവ് ഇരുപ്പുറപ്പിച്ചത്. പതിവുപോലെ ശരദ് യാദവിന്റെ ഒരു ഭാഗത്ത് ബിഎസ്പിയുടെ സതീഷ് മിശ്രയും ഒരു ഭാഗത്ത് എസ്പിയുടെ രാംഗോപാല്‍ യാദവുമാണ് ഇരുന്നത്.

കണ്ണുരുട്ടി പേടിപ്പിച്ച് നിതീഷ്

കണ്ണുരുട്ടി പേടിപ്പിച്ച് നിതീഷ്

ശരത് യാദവിൻറെ എതിർപ്പ് ജെഡിയു വിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാർട്ടി യോഗങ്ങളിൽ തീരുമാനം സംബന്ധിച്ച് നീരസം കാണിക്കരുതെന്ന് നിതീഷ് യാദവിന് താക്കീത് നൽകിയിരുന്നു. ഇതു ജെഡിയുവിലെ ഭിന്നതയെയാണ് വ്യക്തമാക്കുന്നത്.

യാദവിന് അതൃപി

യാദവിന് അതൃപി

പാർട്ടി അധ്യക്ഷനായിട്ടുപോലും തന്റെ സമ്മതമില്ലാതെയാണ് നിതീഷ് കുമാർ ബിജെപിയുമായി സഖ്യം ചേർന്നതെന്നു ശരത് യാദവ് വ്യക്തമാക്കിയിരുന്നു. ബീഹാറിലെ ജനങ്ങൾ ആഗ്രഹിച്ചത് ഈ ഭരണമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ആഗസ്റ്റ് 19 ന് നടക്കുന്ന എക്സക്യൂട്ടിവ് യോഗം

ആഗസ്റ്റ് 19 ന് നടക്കുന്ന എക്സക്യൂട്ടിവ് യോഗം


ജെഡിയുവിൽ തർക്കങ്ങൾ തുടരുമ്പോൾ ജെഡിയും എക്സിക്യൂട്ടീവ് യോഗം ആഗസ്റ്റ് 19 ന് ആരംഭിക്കും. ഇതിൽ പല നിർണായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം

യാദവ് ലാലുവിന്റെ കൂടെ

യാദവ് ലാലുവിന്റെ കൂടെ

അഭ്യഹങ്ങൾക്കൊടുവിൽ ശരത് യാദവ് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. നിതീഷ് സഖ്യം ബിജെപിയിൽ ചേർന്നപ്പോൾ ശരത് യാദവ് ആരോടൊപ്പം എന്നൊരും ചോദ്യം ഉയർന്നു വന്നിരുന്നു. അതിനുള്ള വ്യക്തമായ മറുപടി യാദവിന്റെ ഭാഗത്തു നിന്ന് ലഭിച്ചു.കൂടാതെ ശരത് യാദവ് ലാലുവിനോട് ഫോണിൽ സംസാരിച്ചിരുന്നു.

English summary
JD(U) leader Sharad Yadav, who has been reportedly uneasy since his party aligned with the BJP to form a government in Bihar, today sided with the opposition parties in an attempt to corner the government over the alleged printing of new 500 rupee notes in different sizes.
Please Wait while comments are loading...