കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 സംസ്ഥാനങ്ങളിലെ ബിജെപിയുടെ 40 ലോക്സഭ സീറ്റുകള്‍ കുറയുമെന്ന് ജെഡിയു; ബിഹാറില്‍ വന്‍പ്രതിസന്ധി

Google Oneindia Malayalam News

പാട്ന: നിതീഷ് കുമാറിന്റെ ജെ ഡി യു ഉള്‍പ്പടേയുള്ള കക്ഷികള്‍ സഖ്യം വിട്ടതോടെ പ്രതിസന്ധിയിലായി ബിഹാറിലെ ബി ജെ പി. കഴിഞ്ഞ നാല് മാസത്തിനിടെ എൻ ഡി എ വിടുന്ന മൂന്നാമത്തെ കക്ഷിയാണ് ജെ ഡി യു. വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി), ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി (രാം വിലാസ്) തുടങ്ങിയ കക്ഷികളാണ് നേരത്തെ സംസ്ഥാനത്ത് ബി ജെ പി സഖ്യം വിട്ടത്.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രാദേശിക കക്ഷികളുമായി വീണ്ടും മുന്നണി ചർച്ചകള്‍ ബിജെപി ക്യാമ്പ് ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിതീഷിനെതിരെ കനത്ത ആക്രമണവും ബി ജെ പി നടത്തുന്നു. അതിനിടെ ബി ജെ പി ക്യാമ്പില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ ഉയർന്ന് വരുന്നതായും സൂചനയുണ്ട്.

റോബിന് അത് നല്ലകാര്യം; ഞാന്‍ ശ്രദ്ധിക്കാറില്ല, എന്തേലും പ്രതികരിച്ചാല്‍ ഈഗോയെന്ന് പറയും: ഫുക്രുറോബിന് അത് നല്ലകാര്യം; ഞാന്‍ ശ്രദ്ധിക്കാറില്ല, എന്തേലും പ്രതികരിച്ചാല്‍ ഈഗോയെന്ന് പറയും: ഫുക്രു

ആർ ജെ ഡി, കോണ്‍ഗ്രസ് , ഇടത് സഖ്യത്തിലെത്തിയതോടെ

നിതീഷ് കുമാർ ആർ ജെ ഡി, കോണ്‍ഗ്രസ് , ഇടത് സഖ്യത്തിലെത്തിയതോടെ ബി ജെ പി വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിതീഷ് സഖ്യം വിട്ടെത്തിയത് മതേതര-ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40ൽ 39 സീറ്റുകളും ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ നേടിയത് ജെ ഡി യു സഖ്യത്തിന്റെ ഭാഗമായതിനാലായിരുന്നു.

ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

ബി ജെ പി 17 സീറ്റുകൾ നേടിയപ്പോൾ ജെ ഡി യു 16

ബി ജെ പി 17 സീറ്റുകൾ നേടിയപ്പോൾ ജെ ഡി യു 16 സീറ്റുകൾ നേടി. ബാക്കിയുള്ള ആറ് സീറ്റുകൾ രാംവിലാസ് പാസ്വാന്റെ എൽ ജെ പിക്കാണ് ലഭിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കായി പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ നിതീഷിന് മുന്നില്‍ പല പ്രശ്നങ്ങളുണ്ട്. നേതാക്കളുടെ ഈഗോ, മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങള്‍. എന്നിരുന്നാലും ബി ജെ പിയെ സംസ്ഥാനത്ത് പരാജയപ്പെടുത്താന്‍ സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നിതീഷിന് സാധിക്കുമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു.

2014ൽ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടയാൾ 2024ലും തലപ്പത്ത്

''2014ൽ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടയാൾ 2024ലും തലപ്പത്ത് തുടരുമോ എന്നതാണ് ചോദ്യം. 2024ൽ അദ്ദേഹം ആശങ്കപ്പെടണം''- മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പ്രധാനമന്ത്രി മോദിക്കെതിരെ നിതീഷ് പരിഹാസത്തോടെ ആഞ്ഞടിച്ചത് ഇങ്ങനെയായിരുന്നു. 96 ലോക്‌സഭകളുള്ള ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ബി ജെ പിയുടെ നിലവിലെ 40 സീറ്റുകൾ 2024 ല്‍ കുറയ്ക്കുമെന്ന് ജെ ഡി യു നേതാവ് രാജീവ് രഞ്ജൻ എന്ന ലാലൻ സിംഗിന്റെ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.

2019ൽ മൂന്ന് സംസ്ഥാനങ്ങളിലായി 46 സീറ്റുകളാണ് ബിജെപി

2019ൽ മൂന്ന് സംസ്ഥാനങ്ങളിലായി 46 സീറ്റുകളാണ് ബിജെപി നേടിയത്. ബംഗാളില്‍ 18, ബിഹാറിൽ 17, ജാർഖണ്ഡിൽ 11 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ചിരാഗ് പാസ്വാനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. പക്ഷേ പാർട്ടിയിലെ പിളർപ്പിന് ശേഷം, തന്റെ അമ്മാവൻ പശുപതി കുമാർ പരാസിന് ക്യാബിനറ്റ് സ്ഥാനം നൽകിയതിൽ ചിരാഗ് വളരെയധികം അസ്വസ്ഥനാണ്. കഴിഞ്ഞ മാസം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ "ബി ജെ പിയുമായി സഖ്യമുണ്ടാക്കില്ല'' എന്നായിരുന്നു.

കഴിഞ്ഞ തവണത്തെ സീറ്റെങ്കിലും ബിഹാറില്‍ നിലനിർത്താന്‍

കഴിഞ്ഞ തവണത്തെ സീറ്റെങ്കിലും ബിഹാറില്‍ നിലനിർത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറും. സംസ്ഥാനത്ത് ജനസ്വാധീനമുള്ള ഒരു നേതാവ് ഇല്ലാത്തതും ബി ജെ പി നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. നരേന്ദ്ര മോദിയെ മുന്‍ നിർത്തി തന്നെയാവും ഇത്തവണയത്തെ തിരഞ്ഞെടുപ്പ് പ്രചരണം. ബംഗാളിലും അത്ര ശുഭകരമായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നത്.

ദിലീപും ഹർജിയുമായി പോയിരുന്നു; വിധി സ്വാഭാവികമായ കാര്യം മാത്രം; തിരിച്ചടിയില്ലെന്നും ടിബി മിനിദിലീപും ഹർജിയുമായി പോയിരുന്നു; വിധി സ്വാഭാവികമായ കാര്യം മാത്രം; തിരിച്ചടിയില്ലെന്നും ടിബി മിനി

English summary
JDU says BJP's 40 Lok Sabha seats will decrease in 3 states; Big crisis in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X