Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ക്കൂട്ട കൊലകള്‍ക്ക് വധശിക്ഷ; കടുത്ത നിയമം വരുന്നു... തബ്രീസ് അന്‍സാരി ഇഫക്ട്?

റാഞ്ചി: ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പതിവ് വാര്‍ത്തകളാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും സുപ്രീംകോടതി വരെ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടലുണ്ടായിരുന്നില്ല. എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വിഷയത്തില്‍ സുപ്രധാനമായ തീരുമാനം എടുക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട കൊലപാതക കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ നിര്‍ദേശിക്കുന്ന ബില്ല് അടുത്ത നിമയസഭാ സമ്മേളനത്തില്‍ പരിഗണിക്കും.

ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തടവ് ശിക്ഷയും അതില്‍ ഭാഗമായവര്‍ക്ക് പിഴ ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് പാസാക്കാന്‍ പോകുന്നത്. ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണം തടയല്‍ ബില്ല് 2021 എന്ന പേരിലാണ് നിയമം വരുന്നത്. ഡിസംബര്‍ 16 മുതല്‍ 22 വരെയാണ് നിയമസഭാ സമ്മേളനം. ഈ സമ്മേളനത്തില്‍ ബില്ല് സഭയില്‍ അവതരിപ്പിക്കും. പാസാക്കിയാല്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും ജാര്‍ഖണ്ഡ്. നേരത്തെ ബംഗാളും രാജസ്ഥാനും നിയമം പാസാക്കിയിരുന്നു.

t

നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. 24കാരനായ തബ്രീസ് അന്‍സാരിയെ കെട്ടിയിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. അന്‍സാരിയെ മാര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മോഷണം ആരോപിച്ചാണ് നവവരനായ തബ്രീസ് അന്‍സാരിയെ അടിച്ചുകൊന്നത്. വിഷയം പാര്‍ലമെന്റില്‍ വലിയ ബഹളത്തിന് ഇടയാക്കി. ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങളെ വിളിക്കാന്‍ നിര്‍ബന്ധിച്ച് അന്‍സാരിയെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിച്ചിരുന്നത്. സംഭവത്തില്‍ കടുത്ത വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

മാന്യതയോടെ ജിവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആള്‍ക്കൂട്ട ആക്രമണക്കേസിലെ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആക്രമണങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് 3 ലക്ഷത്തില്‍ താഴെ പിഴ ഈടാക്കാന്‍ അനുമതി നല്‍കുന്ന ബില്ലാണ് വരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഐജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും നോഡല്‍ ഓഫീസര്‍. സംസ്ഥാന പോലീസ് മേധാവിയാണ് നോഡല്‍ ഓഫീസറെ നിയമിക്കുക. മാസത്തിലൊരിക്കല്‍ ഓഫീസറുടെ കീഴില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കണം. ഇത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ വന്നാല്‍ സ്വമേധയാ കേസെടുക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ആക്രമണ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+