കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിക്ക് തറയില്‍ ഭക്ഷണം നല്‍കി; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

  • By അക്ഷയ്‌
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ തറയില്‍ രോഗിക്ക് ഭക്ഷണം നല്‍കിയതിന് വിശദീകരവുമായി ആശുപത്രി അധികൃതര്‍. രോഗി ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് തറയില്‍ ഭക്ഷണം വിളമ്പിയതെന്നാണ് വിശദീകരണം.

ആശുപത്രിയില്‍ കൈയില്‍ മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന പല്‍മതി ദേവി എന്ന സ്ത്രീക്കാണ് വാര്‍ഡിലെ പരിചാരകര്‍ വെറും നിലത്ത് ചോറും കറിയും വിളമ്പിയത്. നിലത്ത് വിളമ്പിയെങ്കിലും നിവൃത്തികേട് കൊണ്ടാണ് അവര്‍ ഭക്ഷണം കഴിച്ചത്. ദൈനിക് ഭാസ് എന്ന പത്രമാണ് സംഭവം പുറം ലോകം എത്തിച്ചത്.

Jharkhand

ചിത്രം പുറത്ത് വന്നതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആശുപത്രി സന്ദര്‍ശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. രോഗികളോടുള്ള മനുഷ്യത്വ രഹിതമായ ഇത്തരം പൊരുമാറ്റത്തെ കുറച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാവും എന്നും മുഖ്യമന്ത്രി രഘുബാര്‍ ദാസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേക്ഷിക്കാന്‍ ഹെല്‍ത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.വിദ്യാസാഗര്‍, സ്‌പെഷ്യല്‍ സെക്രട്ടറി മനോജ് കുമാര്‍ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ വെള്ളിയാഴ്ച തന്നെ നിയോഗിച്ചിരുന്നു.

അവള്‍ രജിസ്റ്റര്‍ ചെയ്ത ഒരു രോഗി അല്ല എന്നതോ അല്ലെങ്കില്‍ അവളുടെ ബന്ധുക്കളും നിഷ്‌ക്രിയമായിരിക്കുകയാണ് എന്നതോ അല്ല. മനുഷ്യത്വരഹിതമായ വിധത്തില്‍ ഒരു രോഗിയോട് ഇങ്ങനെ പൊരുമാറി എന്നതാണ് ഞങ്ങള്‍ ആശങ്കാകുലരാകുന്നതെന്ന് വെള്ളിയാഴ്ച ദേവിയെ കാണാന്‍ എത്തിയ സ്‌പെഷ്യല്‍ സെക്രട്ടറി (ആരോഗ്യം) മനോജ് കുമാര്‍ പറഞ്ഞു.

English summary
Jharkhand patient served food on floor; Hospital authorities say she is not a registered member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X