കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് വധഭീഷണി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ പ്രതികരിച്ചാലും പണികിട്ടുമെന്ന അവസ്ഥയാണിപ്പോള്‍. ബാബ രാംദേവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് വധഭീഷണി കത്ത് ലഭിച്ചിരിക്കുകയാണ്. ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റിനാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.

സര്‍വ്വകലാശാലയിലെ അക്കാദമിക് കോണ്‍ഫ്രണ്‍സില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത് ബാബ രാംദേവിനെയായിരുന്നു. എന്നാല്‍ ചടങ്ങില്‍ ബാബ രാംദേവിനെ ക്ഷണിക്കരുതെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഷെഹ്‌ല റാഷിദ് സോറ എന്ന പെണ്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ramdev

പ്രതിഷേധ വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഷെഹ്‌ല റാഷിദ് സോറയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രതികരണങ്ങളായിരുന്നു നേരിടേണ്ടി വന്നത്.

ഇതിനു പിന്നാലെയാണ് ഷെഹ്‌ലയ്ക്ക് ഭീഷണി കത്തും എത്തിയത്. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ എന്തും സംഭവിക്കാം എന്ന രീതിയിലായിരുന്നു ഭീഷണി കത്ത്. സംഭവത്തെ തുടര്‍ന്ന് ഷെഹ്‌ല പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഭീഷണി കത്ത് സഹിതം സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

English summary
JNU has complained to the National Commission for Women alleging that she has received a threatening letter following her protest against Baba Ramdev’s visit to the campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X