ജെഎന്‍യു വീണ്ടും ചുവന്നു, വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി ഇടത് സഖ്യം
ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന് തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണം പിടിച്ച് ഇടതുസഖ്യം. ആവേശകരമായ പോരാട്ടമാണ് ഇത്തവണ നടന്നത്. നാലില്‍ മൂന്ന് സീറ്റുകളില്‍ ഇടതുപാനലിലെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ഇടതുസഖ്യം നല്കിയ പിന്തുണയിലൂടെ ജനറല്‍ സെക്രട്ടറി സ്ഥാനം ബിഎപിഎസ്എ സ്ഥാനാര്‍ത്ഥി വിജയിച്ചു.
അതേസമയം ജയമുറപ്പിച്ചതോടെ വിദ്യാര്‍ത്ഥികള്‍ വിജയാഘോഷവും തുടങ്ങി. നാല് വര്‍ഷത്തിന് ശേഷം ടന്ന തിരഞ്ഞെടുപ്പില്‍ പതിവില്‍ കവിഞ്ഞുള്ള ആവേശം ഇത്തവണയുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ എബിവിപി കടുത്ത വെല്ലുവിളി തന്നെ ഇടതുസഖ്യത്തിന് ഉയര്‍ത്തിയിരുന്നു.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എബിവിപിക്ക് പിന്നിലായിരുന്നു ഇടതുസഖ്യം.

എന്നാല്‍ പിന്നീട് തങ്ങളുടെ ആധിപത്യം തെളിയിക്കുകയായിരുന്നു എബിവിപിയുടെ തുടക്കത്തിലെ മുന്നേറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. വോട്ടെണ്ണല്‍ മുന്നേറുന്നതിനിടെയാണ് എബിവിപി പിന്നോട്ട് പോയത്. അഖിലേന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്(എഐഎസ്എ) ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്(ഡിഎസ്എഫ്) എസ്എഫ്ഐ, ഓള് ഇന്ത്യന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്(എഐഎസ്എഫ്) എന്നിവരാണ് ഇടതുസഖ്യത്തിലെ സംഘടനകള്‍.
എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി 2118 വോട്ടുകളാണ് നേടിയത്. ഇടതുസഖ്യത്തിന്റെ ധനഞ്ചയ് 3100 വോട്ട് നേടി വിജയിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥേക്ക് മത്സരിച്ച ഇടതുസഖ്യത്തിന്റെ അവിജിത്ത് ഘോഷ് 2762 വോട്ട് നേടി. എബിവിപിയുടെ ദീപിക ശര്‍മയ്ക്ക് 1848 വോട്ടാണ് ലഭിച്ചത്. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായ മലയാളി കെ ഗോപിക ബാബുവും വിജയം നേടി.
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലറായിട്ടാണ് ഗോപി വിജയിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച പിഎപിഎസ്എയുടെ പ്രിയാന്‍ഷി ആര്യ 3440 വോട്ട് നേടി വിജയിച്ചു. ബാപ്സയുടെ സ്ഥാനാര്‍ഥിയെ ഇടതുസഖ്യം പിന്തുണയ്ക്കുകയായിരുന്നു. എബിവിപി സ്ഥാനാര്‍ത്ഥി അര്ജുന് ആനന്ദിന് 2412 വോട്ടുകളാണ് ആകെ നേടിയാനായത്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടതു സ്ഥാനാര്‍ത്ഥി എംഒ സാജിദ് 3035 വോട്ട് നേടിയാണ് വിജയിച്ചത്. എബിവിപിയുടെ ഗോവിന്ദ് ഡാങ്കി 2591 വോട്ടാണ് നേടിയത്. 1969ല്‍ ജെഎന്‍യു സ്ഥാപിതമായത് മുതല്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതുവരെ 22 തവണ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐസ 11 തവണയും വിജയിച്ചിട്ടുണ്ട്. മാര്‍ച്ച് 22നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications