കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ഹിന്ദുത്വത്തിന്‍റെ ബ്രാന്‍റ്.. മോദി വാഗ്ദാന ലംഘകന്‍! മോദിക്കെതിരെ പരസ്യ പോസ്റ്റര്‍

  • By Aami Madhu
Google Oneindia Malayalam News

ഹിന്ദി ഹൃദയ ഭൂമിയില്‍ അധികാരം നഷ്ടമായ പിന്നാലെ മോദിക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ യോഗി ആദിത്യനാഥ് അധികാരം ഏല്‍ക്കണമെന്ന ആവശ്യമുയര്‍ത്തി വന്‍ പ്രചരണമാണ് മോദിക്കെതിരെ നടക്കുന്നത്.

നരേന്ദ്ര മോദി വാഗ്ദാന ലംഘകനാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഹിന്ദുത്വത്തിന്‍റെ ബ്രാന്‍റെന്നും വ്യക്തമാക്കി വലിയ പോസ്റ്ററാണ് യുപി നവനിര്‍മ്മാണ്‍ സേനയുടെ ഓഫീസിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ മോദിക്കെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങിയ അഭിപ്രായ വ്യത്യാസമാണ് പരസ്യമായി പുറത്തുവന്നിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 മോദിയോ യോഗിയോ

മോദിയോ യോഗിയോ

തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്റ്റാര്‍ പ്രചാരകന്‍ മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ പതിവില്‍ വിപരീതമായി പ്രചരണത്തിന് നേതൃത്വം കൊടുത്തത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സ്വന്തം നാട്ടില്‍ മാത്രം പ്രചരണത്തിനിറങ്ങിയപ്പോള്‍ യോഗി അഞ്ച് സംസ്ഥാനങ്ങളിലും ഓടി നടന്നു.

 ഗോവധവ വിഷയവും രാമക്ഷേത്രവും

ഗോവധവ വിഷയവും രാമക്ഷേത്രവും

ഡിമാന്‍റ് കൂടിയപ്പോള്‍ മോദിയെക്കാള്‍ ഇരട്ടിയില്‍ അധികം റാലികളിലും പരിപാടികളിലാണ് യോഗി പങ്കെടുത്തത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഓടിയെത്തിയതിനൊപ്പം തെലുങ്കാനയില്‍ അടക്കം നിരവധി പരിപാടികളില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തു. ഗോവധ വിഷയവും രാമക്ഷേത്ര നിര്‍മ്മാണവുമെല്ലാമായിരുന്നു പ്രധാന പ്രചരണ വിഷയങ്ങള്‍.

 സീറ്റുകള്‍ പലതും കൈവിട്ടു

സീറ്റുകള്‍ പലതും കൈവിട്ടു

വര്‍ഗീയ പ്രചരണങ്ങള്‍ യോഗി കൊഴുപ്പിച്ചപ്പോള്‍ ബിജെപിക്ക് സീറ്റുകള്‍ പലതും നഷ്ടമായെങ്കിലും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ മോദിയെക്കാള്‍ യോഗ്യന്‍ യോഗി തന്നെയെന്ന ഹിന്ദുത്വ സംഘടനകള്‍ അടക്കം പറഞ്ഞു തുടങ്ങി.തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ യോഗിക്കായി നേരത്തേ തന്നെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍

പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍

രാമക്ഷേത്ര നിര്‍മ്മാണമടക്കമുള്ള വിഷയങ്ങള്‍ യോഗി കത്തിച്ച് തുടങ്ങിയതോടെ മുഖ്യപ്രചാരകനായി മാത്രമല്ല രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ തന്നെ യോഗ്യന്‍ യോഗി ആദിത്യനാഥ് ആണെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ വ്യക്തമാക്കുന്നത്.

 പരസ്യമായി പോസ്റ്റര്‍

പരസ്യമായി പോസ്റ്റര്‍

സംഘപരിവാര്‍ സംഘടനകള്‍ ഈ ആവശ്യം നേരത്തേ ഉയര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം പ്രചരണങ്ങള്‍ സംഘപരിവാര്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ പരസ്യമായ പോസ്റ്റര്‍ നവനിര്‍മ്മാണ്‍ സേന പ്രദര്‍ശിപ്പിച്ച്.

 അമര്‍ഷം വ്യക്തം

അമര്‍ഷം വ്യക്തം

ദില്ലിയിലേക്ക് പോകുന്ന ലക്നൗ ക്രോസിങ്ങില്‍ നവനിര്‍മ്മാണ്‍ സേനയുടെ ഓഫീസിന് മുന്‍പിലാണ് മോദിയോ യോഗിയോ എന്ന പോസ്റ്റര്‍ നവനിര്‍മ്മാണ്‍ സേന പ്രദര്‍ശിപ്പിച്ചത്. പോസ്റ്ററില്‍ മോദിയോടുള്ള അമര്‍ഷം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

 നാടിനെ രക്ഷിക്കാന്‍ യോഗി

നാടിനെ രക്ഷിക്കാന്‍ യോഗി

മോദിയുടേയും യോഗി ആദിത്യനാഥിന്‍റേയും ചിത്രത്തിന് ഒപ്പം യോഗിയെ കൊണ്ടുവരൂ നാടിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുത്വത്തിന്‍റെ ബ്രാന്‍റ് ആണ് യോഗി, മോദി വാഗ്ദാന ലംഘകനാണെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

 വാഗ്ദാനങ്ങള്‍ പാലിച്ചില്ല

വാഗ്ദാനങ്ങള്‍ പാലിച്ചില്ല

ലക്‌നോയിലെ അംബേദ്കര്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 10 ന് നടക്കുന്ന ധര്‍മ്മ സന്‍സദിനെ കുറിച്ചുള്ള അറിയിപ്പാണ് പോസ്റ്റര്‍. രാമക്ഷേത്രത്തിന്റെ കാര്യത്തിലും പശു സംരക്ഷണത്തിന്റെ കാര്യത്തിലും ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്ന് നേരത്തേ നിര്‍മ്മാണ സേനയുടെ തലവന്‍ അമിത് ജെയിന്‍റേതായുള്ള വീഡിയോ ഇറങ്ങിയിരുന്നു.

 ഹിന്ദുക്കളുടെ നേതാവ്

ഹിന്ദുക്കളുടെ നേതാവ്

തെറ്റു തിരുത്തിയില്ലെങ്കില്‍ മോദിയെ പുറത്താക്കുമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്. യോഗി ആദിത്യനാഥാണ് ഹിന്ദുക്കളുടെ യഥാര്‍ഥ നേതാവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

അതേസമയം പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ അമിത് ജെയിനിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ലക്നൗവിലെ അന്‍പതോളം സ്ഥലങ്ങളില്‍ മോദി വഞ്ചകനാണെന്നുള്ള പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.

യോഗി ഇല്ലായിരുന്നെങ്കില്‍

യോഗി ഇല്ലായിരുന്നെങ്കില്‍

അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിട്ടത് മോദി വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ ആണെന്ന് ജെയിന്‍ പറഞ്ഞു. യോഗി ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് ഇപ്പോള്‍ ലഭിച്ച സീറ്റുകള്‍ പോലും കിട്ടില്ലായിരുന്നുവെന്നും ജെയന്‍ പറഞ്ഞു.

English summary
‘Jumlebaaz Modi’ and ‘Yogi for PM’ posters appear in Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X