മേഘാലയയിൽ ബിജെപിക്ക് നേട്ടം; നാല് എംഎൽഎമാർ പാർട്ടിയിൽ ചേർന്നു
ദില്ലി:നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയയിൽ നാല് എം എൽ എമാർ ബി ജെ പിയിൽ ചേർന്നു. തൃണമൂൽ എം എൽ എയും നാഷണൽ പീപ്പിൾസ് പാർട്ടി നിയമസഭാംഗങ്ങളായ മൂന്ന് പേരുമാണ് പാർട്ടി വിട്ട് ബി ജെ പിയിലെത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് എം എൽ എമയുടെ ചുവടുമാറ്റം.

തൃണമൂൽ എം എൽ എ എച്ച്എം ഷാംഗ്പ്ലിയാംഗ്, സാമുവല്‍ സാംഗ്മ, ഫെര്‍ലിന്‍ സിഎ സാംഗ്മ, ബെനഡിക് മാരക് എന്നിവരാണ് ബി ജെപി യിലെത്തിയത്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് നോര്‍ത്ത് ഈസ്റ്റ് എ ന്‍ഡി എ കണ്‍വീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെയും ബി ജെ പി ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിദ്ധ്യത്തിലായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം.

ഷാങ്പ്ലിയാങ്, ഫെർലിൻ സാങ്മാൻ, ബെനഡിക് മാരക് എന്നിവർ കഴിഞ്ഞ മാസം സ്പീക്കർ മെറ്റ്ബ ലിംഗ്ദോയ്ക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. ഇതോടെ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോഴത്തെ നീക്കം. അടുത്ത വർഷം ആദ്യമാണ് മേഘാലയയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

അതിനിടെ ഷില്ലോങ്ങിൽ നടന്ന പാർട്ടി കൺവെൻഷനിൽ ബി ജെ പിക്കെതിരെ മമത രൂക്ഷമായി ആഞ്ഞടിച്ചു. കേന്ദ്രസർക്കാർ മേഘാലയയെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിച്ചുവെന്നും സംസ്ഥാനം ഭരിക്കുന്നത് ഉറപ്പാക്കാൻ മേഘാലയയിലെ ജനങ്ങളെ സഹായിക്കാൻ തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നും മമത പറഞ്ഞു.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ത്രിപുര. കഴിഞ്ഞ വർഷം നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 17 കോൺഗ്രസ് എം എൽ എമാരിൽ 12 പേരും കൂറുമാറി എത്തിയതോടെ നിലവിൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണ് തൃണമൂൽ. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന മമതയുടെ കണക്ക് കൂട്ടലുകൾക്കിടെയാണ് ഇപ്പോഴത്തെ തിരിച്ചടി.












Click it and Unblock the Notifications