തടവുശിക്ഷ വിധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലുള്ള ഹൈക്കോടതി ജഡ്ജി ഇന്ന് വിരമിക്കുന്നു

Subscribe to Oneindia Malayalam

കല്‍ക്കത്ത: സുപ്രീം കോടതി തടവു ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ തിങ്കളാഴ്ച വിരമിക്കുന്നു. എന്നാല്‍ ഇപ്പോഴും ജഡ്ജി എവിടെയാണ് ഇന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ല. തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ജസ്റ്റിസ് കര്‍ണന്‍ ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. മെയ് 10 നാണ് ജഡ്ജിയെ കാണാതായത്. ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.

കോടതിയലക്ഷ്യക്കേസിലാണ് ജസ്റ്റിസ് കര്‍ണന് സുപ്രീം കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍ ഉള്‍പ്പെടെയുള്ള ആറ് ജഡ്ജിമാര്‍ക്കെതിരെ തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടായത്. അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് കര്‍ണ്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് വിധിച്ചത്. സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അഴമതിയും ജാതീയതയും ആരോപിച്ച് പ്രധാനമന്ത്രി, നിയമമന്ത്രി എനിനവര്‍ക്ക്ജസ്റ്റിസ് കര്‍ണന്‍ കത്തെഴുതുകയും ചെയ്തിരുന്നു.

ഐസിസിന് തലവനെ നഷ്ടമായി!! ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍, സത്യം ഇതാണ്

 justice-cs-karnan

ഒളിവില്‍ പോയതിനെത്തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനു വേണ്ടി അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണ്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നെങ്കിലും ഇത് സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല.

English summary
Justice Karnan, who has been missing since May 10 after the Supreme Court sentenced him to six months in jail, retires today
Please Wait while comments are loading...