കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയും ചൗഹാനും നരേന്ദ്രസിംഗും; ത്രിമൂര്‍ത്തികള്‍ ഭരിക്കട്ടെയെന്ന് സിന്ധ്യ; നിര്‍ണായക തെരഞ്ഞെടുപ്

Google Oneindia Malayalam News

ഗ്വാളിയര്‍: നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നും ഈ തെരഞ്ഞെടുപ്പ് ഫലമായിരിക്കും മധ്യപ്രദേശിന്റെ ഭാവി രാഷ്ട്രീയം തീരുമാനിക്കുന്നതെന്നും ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഗ്വാളിയാര്‍-ചെമ്പാല്‍ മേഖലയില്‍ ബിജെപിയുടെ മെമ്പര്‍ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്ന് ദിവസം നീണ്ടു നിന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ അവസാദ ദിനമായിരുന്നു ഇന്നലെ. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം സിന്ധ്യ ആദ്യമായാണ് തന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ഗ്വാളിയാറിലെത്തുന്നത്.

പെരിയ ഇരട്ടക്കൊലകേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി, തിരിച്ചടിപെരിയ ഇരട്ടക്കൊലകേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി, തിരിച്ചടി

ബിജെപി പ്രവേശനം

ബിജെപി പ്രവേശനം

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു സിന്ധ്യ പാര്‍ട്ടി വിടുന്നതും ബിജെപിയില്‍ ചേരുന്നതും. സിന്ധ്യക്ക് പുറമേ 22 വിമത എംഎല്‍എമാരും പിന്തുണ ഒഴിവാക്കിയതോടെയാണ് സര്‍ക്കാര്‍ വീണത്. ഈ സീറ്റുകള്‍ ഒഴിഞ്ഞുകുടക്കുന്നതിന് പുറമേ കഴിഞ്ഞ മാസം മൂന്ന മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടിരുന്നു.

ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പ്

ഇങ്ങനെയാണ് മധ്യപ്രദേശില്‍ ഉപതെരെഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്. 25 എംഎല്‍എമാര്‍ രാജി വെച്ചതിന് പുറമേ എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ഉള്‍പ്പെടെ 27 സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ 89 ഉം ബിജെപിയുടെ 107 ഉം അംഗങ്ങള്‍ ഉള്‍പ്പെടെ നിയമസഭയില്‍ 203 അംഗങ്ങളാണുള്ളത്.

 ത്രീമൂര്‍ത്തികള്‍

ത്രീമൂര്‍ത്തികള്‍

മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിംഗിന്റേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണമാണോ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ബിജെപി നേതാവ് നരേന്ദ്ര സിംഗും സിന്ധ്യയും അടങ്ങുന്ന 'ത്രിമൂര്‍ത്തി' കളുടെ ഭരണമാണോ വേണ്ടതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഈ ഉപതെരഞ്ഞെടുപ്പോടെ മനസിലാവുമെന്ന് സിന്ധ്യ പറഞ്ഞു.

 കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 27 സീറ്റുകളില്‍ 16 ഉം ഗ്വാളിയാര്‍ -ചെമ്പാല്‍ മേഖലയില്‍ നിന്നുള്ളതാണ്. ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് സിന്ധ്യയുടെ ബിജെപി സംഘവും ഗ്വാളിയാറിലെത്തുന്നത്. അംഗത്വം ക്യാമ്പയന്‍ വലിയ വിജയമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സിന്ധ്യയോട് താല്‍പര്യമുള്ളതും അല്ലാത്തതുമായ നിരവധി പേര്‍ ബിജെപിയിലേക്ക് പുതുതായി അംഗത്വം എടുത്തിട്ടുണ്ടെന്നാണ് സൂചന.

Recommended Video

cmsvideo
If Sonia Gandhi Refuses To Continue What Are The Possibilities For Congress
വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് സിന്ധ്യയുടെ ലക്ഷ്യം. കര്‍ഷക വായ്പകള്‍ തള്ളുമെന്നതുള്‍പ്പെടെ കോണ്‍ഗ്രസ് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അധികാരത്തിലെത്തിയതെന്നും എന്നാല്‍ അത് മുഴുവന്‍ വ്യാജമായിരുന്നുവെന്നും സിന്ധ്യ പറഞ്ഞു.

വികസനം

വികസനം

പ്രദേശത്ത് ബിജെപി നടത്തിയ വികസനത്തെക്കുറിച്ചും സിന്ധ്യ എടുത്തു പറഞ്ഞു. കമല്‍നാഥ് പലപ്പോഴും ഫണ്ട് തികയുന്നില്ലായെന്ന് പറഞ്ഞിടത്ത് ചൗഹാന്‍ 110 കോടിയുടെ വികസനം നടത്തിയെന്ന് സിന്ധ്യ അവകാശപ്പെടുന്നു. ഇപ്പോള്‍ എവിടെ നിന്നാണ് പണം വന്നതെന്നും സിന്ധ്യ ചോദിക്കുന്നു.

15 വര്‍ഷങ്ങള്‍ക്ക് ശേഷം

15 വര്‍ഷങ്ങള്‍ക്ക് ശേഷം

സംസ്ഥാനത്ത് 15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു 2018 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. അതില്‍ തന്നെ ചെമ്പാല്‍ - ഗ്വാളിയാര്‍ മേഖലയില്‍ നിന്നുള്ള 34 സീറ്റില്‍ 26 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. എന്നിട്ടും പ്രദേശത്തേക്ക് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് സിന്ധ്യയുടെ ആരോപണം.

 13 വര്‍ഷം മുഖ്യമന്ത്രി

13 വര്‍ഷം മുഖ്യമന്ത്രി

ബിജെപി നേതാക്കളെ സ്വയം ത്രിമൂര്‍ത്തികള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സിന്ധ്യയുടെ പ്രചാരണം. ചൗഹാനെ പോലും 13 വര്‍ഷകാലം മുഖ്യമന്ത്രിയായി തുടരുന്നത് അത് എളുപ്പമുള്ള കാര്യമല്ലെന്നും ജനങ്ങള്‍ക്കിടയില്‍ നില്‍ക്കാത്തവര്‍ക്ക് ജനങ്ങളോട് വോട്ട് തേടുന്നതിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Jyotiraditya Scindia said madhyapradesh bypoll will decide the future state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X