കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം; ബന്ധുനിയമനമെന്ന് ആരോപണം

Google Oneindia Malayalam News

ദില്ലി: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അനധികൃത നിയമനമെന്ന് ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം വാർത്ത തെറ്റാണെന്നും വാർത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. മകന്റെ നിയമനം നിയമപരമായാണ് നടന്നത് എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ് എന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായരാജീവ് ഗാന്ധി ബയോടെക്നോളജി സെന്റിലെ നിയമനമാണ് വിവാദമായിരിക്കുന്നത്. ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒരു ഒഴിവിലേക്ക് നിയമനം നൽകിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.

 k-surendran-1619949391-1656418010

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു ആർബിസിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്.

ദിലീപ് കേസ്; 'കുറ്റവാളി ചില തെളിവുകൾ ബാക്കിവെച്ചിട്ടുണ്ടാകും, ഇവിടെ അതുണ്ട്'; ടിബി മിനിദിലീപ് കേസ്; 'കുറ്റവാളി ചില തെളിവുകൾ ബാക്കിവെച്ചിട്ടുണ്ടാകും, ഇവിടെ അതുണ്ട്'; ടിബി മിനി

മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ പബൂർത്തിയാക്കി. ഇതിൽ നിന്നും നാല് പേരെ തിരഞ്ഞെടുക്കുകയും ലാബ് പരീക്ഷ ഉൾപ്പെടെ തിടുക്കപ്പെട്ട് പൂർത്തിയാക്കുകയും ചെയ്തു. ഇതിലാണ് കെ സുരേന്ദ്രൻറെ മകൻ കെ എസ് ഹരികൃഷ്ണന് നിയമനം ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

ജൂണിലാണ് നിയമനം നല്‍കിയത്. അടിസ്ഥാന ശമ്പളം ഉള്‍പ്പടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുക. നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഹരികൃഷ്ണനെ ദില്ലിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം. അതേസമയം ചടങ്ങൾ പാലിച്ച് കൊണ്ടാണ് നിയമനം നടന്നതെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

English summary
K surendran's appointment in Central Govt Office In Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X