ഹിന്ദുത്വ തീവ്രവാദ പരാമർശം: മതവികാരം വ്രണപ്പെടുത്തിയതിന് കമൽ ഹാസനെതിരെ കേസ്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തില്‍ കമല്‍ ഹാസനെതിരെ കേസ് | Oneindia Malayalam

  ചെന്നൈ: പ്രശസ്ത നടന്‍ കമല്‍ ഹാസന് എതിരെ കേസ്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം നിലനില്‍ക്കുന്നുണ്ട് എന്ന പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 500, 511, 298, 295, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ആനന്ദവികടന്‍ മാസികയിലായിരുന്നു നടന്റെ അഭിപ്രായ പ്രകടനം. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെയ്ക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ് എന്നും നടന്‍ പറഞ്ഞു. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണ് എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

  ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനു, പീഡനക്കുറ്റം ചുമത്താം.. അന്നത്തെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു!

  kamal hassan

  പണ്ട് യുക്തി കൊണ്ട് മറുപടി പറഞ്ഞവര്‍ ഇന്ന് ആയുധം കൊണ്ടാണ് മറുപടി പറയുന്നത്. ഹിന്ദു തീവ്രവാദി എവിടെ എന്ന ചോദ്യത്തിന് അവര്‍ തന്നെ മറുപടി തരുന്നു. കമലഹാസന്റെ രാഷ്ട്രീയ പ്രവേശനവും പാര്‍ട്ടി രൂപീകരണവും ഉറപ്പായ ഘട്ടത്തിലാണ് കേസ് വന്നിരിക്കുന്നത്. നേരത്തെ ബിജെപി കമല്‍ ഹാസന് എതിരെ രംഗത്ത് വന്നിരുന്നു. മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് കമല്‍ഹാസന്റെ പരാമര്‍ശം എന്നാണ് ബിജെപി ദേശീയ വക്താവ് നരസിംഹറാവു പ്രതികരിച്ചത്. കമല്‍ ഹാസനെ അദ്ദേഹം ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയീദിനോട് ഉപമിക്കുകയും ചെയ്തു

  English summary
  Defamation case against Kamal Haasan for Hindu terror remark

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്