Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍ഹാസന്റെ വിശ്വസ്തന്‍ ഡിഎംകെയില്‍, ഒപ്പം 78 നേതാക്കളും, നേരത്തെ വരണമായിരുന്നുവെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കമല്‍ഹാസനും മക്കള്‍ നീതി മയ്യത്തിനും വന്‍ തിരിച്ചടി നല്‍കി ആര്‍ മഹേന്ദ്രന്‍. അദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നിരിക്കുകയാണ്. കമല്‍ഹാസന്റെ വിശ്വസ്തനായിരുന്നു മഹേന്ദ്രന്‍. നേരത്തെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞായിരുന്നു മഹേന്ദ്രന്‍ പാര്‍ട്ടി വിട്ടത്. മക്കള്‍ നീതി മയ്യത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള നേതാവായിരുന്നു മഹേന്ദ്രന്‍. പാര്‍ട്ടിയെ ഒറ്റിക്കൊടുത്ത വഞ്ചകരെന്നാണ് കമല്‍ഹാസന്‍ ഇവര്‍ പുറത്തുപോയപ്പോള്‍ വിശേഷിപ്പിച്ചത്. നിരവധി പേര്‍ ഇതിന് ശേഷം നിരവധി പേര്‍ എംഎന്‍എം വിട്ടുപോയിരുന്നു.

1

മഹേന്ദ്രനെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്യാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്നെ നേരിട്ടെത്തിയിരുന്നു. കോയമ്പത്തൂര്‍ മേഖലയില്‍ നിന്നുള്ള അതിശക്തനായ നേതാവാണ് മഹേന്ദ്രന്‍. എംഎന്‍എമ്മിന്റെ ശക്തികേന്ദ്രവും കോയമ്പത്തൂരായിരുന്നു. അതേസമയം മഹേന്ദ്രന്‍ 78 പ്രമുഖ നേതാക്കളെയും ഡിഎംകെയിലേക്ക് കൊണ്ടുവന്നിരുന്നു. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളാണ് ഇവര്‍. സ്റ്റാലിന്‍ നേരിട്ടെത്തിയതും ഈ മികവ് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയ്‌ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയതിന് ശേഷമാണ് മഹേന്ദ്രന്‍ ഇപ്പോള്‍ അതേ പാളയത്തില്‍ എത്തിയിരിക്കുന്നത്.

അതേസമയം മഹേന്ദ്രനും കൂട്ടാളികളും നേരത്തെ തന്നെ വന്നിരുന്നുവെങ്കില്‍ ഡിഎംകെ കോയമ്പത്തൂരിലും മറ്റിടങ്ങളിലും ഇപ്പോഴുള്ളതിനേക്കാള്‍ വമ്പന്‍ വിജയം നേടുമായിരുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരണമെന്ന് പറഞ്ഞ് തുടങ്ങിയ പ്രമുഖ നേതാക്കളാണ് കമല്‍ ഹാസനും സംവിധായകന്‍ സീമാനും. എന്നാല്‍ ഇവരുടെ അനുയായികളില്‍ നിന്ന് നിരവധി പേര്‍ ദ്രാവിഡ ്‌രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്ന് മഹേന്ദ്രന്റെ മടങ്ങിപ്പോക്കിലൂടെ വ്യക്തമാകുകയാണ്.

Recommended Video

cmsvideo
    Tamil Nadu CM MK Stalin signed on Hyundai's 10 millionth car | Oneindia Malayalam

    സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

    സീമാന്റെ പാര്‍ട്ടി ശ്രീലങ്കന്‍ തമിഴരുടെ അവകാശങ്ങള്‍ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം കമല്‍ഹാസനാണെന്ന് നേരത്തെ മഹേന്ദ്ര പറഞ്ഞിരുന്നു. കമല്‍ഹാസന്‍ തന്നെ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കോയമ്പത്തൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. ഇത് വളരെ ചെറിയ മാര്‍ജിനിലായിരുന്നു. എന്നാല്‍ ബാക്കിയെല്ലാ സീറ്റിലും വലിയ തോല്‍വിയായിരുന്നു പാര്‍ട്ടി നേരിട്ടത്. പാര്‍ട്ടിയുടെ വോട്ടുബാങ്കിലും വന്‍ ഇടിവുണ്ടായി. അതേസമയം ദ്രാവിഡ രാഷ്ട്രീയം അതിശക്തമാണെന്ന് തെളിയിക്കാനും മഹേന്ദ്രന്റെ വരവോടെ സ്റ്റാലിന് സാധിച്ചിരിക്കുകയാണ്.

    6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+