കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് കമല്‍ ഹാസന്‍... അപ്പോള്‍ സിപിഎം? പിണറായി??

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ഉലകനായകന്‍ കമല്‍ ഹാസനുമായി കഴിഞ്ഞ മാസമാണ് മുതിര്‍ന്ന സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തിയത്. പിന്നാലെ പിണറായി വിജയനും കമല്‍ ഹാസനും കൂടിക്കാഴ്ച നടത്തി. കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരികയാണ് എന്നും സി പി എമ്മിലൂടെയായിരിക്കും ഇതെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നു.

സി പി എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി കമല്‍ കോഴിക്കോട്ടെത്തുന്നു എന്നായി അടുത്ത പ്രചാരണം. എന്നാല്‍ അത് കമല്‍ നിഷേധിച്ചു. എന്നാലും കമല്‍ ഒരു കമ്യൂണിസ്റ്റായി തുടരുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ഇപ്പോഴിതാ കമല്‍ പറയുന്നു. വേണമെങ്കില്‍ ബി ജെ പിയുമായി പോലും താന്‍ കൂട്ടുകൂടുമെന്ന്... എന്താണ് തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്

എന്താണ് ബി ജെ പി

എന്താണ് ബി ജെ പി

നിലവില്‍ ബി ജെ പിയുടെത് വലത് പക്ഷ രാഷ്ട്രീയമാണ്. ബി ജെ പി സര്‍ക്കാരുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ബീഫ് പോലുള്ള വിഷയങ്ങള്‍. താന്‍ ബീഫ് കഴിക്കുമായിരുന്നു. ഇപ്പോള്‍ കഴിക്കാറില്ല. എന്ന് കരുതി മറ്റാരെങ്കിലും ബീഫ് കഴിക്കാന്‍ പാടില്ല എന്നില്ല.

ബിജെപിയുമായി സഹകരിക്കും

ബിജെപിയുമായി സഹകരിക്കും

എന്റെ ആശയങ്ങളോട് ഒത്തുപോകുന്നതാണെങ്കില്‍, ഭരണപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായിക്കൂടായ്കയില്ല. രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനം. എന്റെ ആശയങ്ങള്‍ ബി ജെ പിക്ക് കംഫര്‍ട്ട്ബിള്‍ ആയി തോന്നുമോ എന്ന് തനിക്ക് ഉറപ്പില്ല.

ഇടതുപക്ഷക്കാരനല്ലേ

ഇടതുപക്ഷക്കാരനല്ലേ

ഇടത് പക്ഷ ആശയങ്ങളാണ് തന്റേത്. കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആരാധകനായിരുന്നു താന്‍. ചിലത് പരാജയപ്പെട്ടു. ചിലത് വിജയിച്ചു. എന്തായിരുന്നു എന്ന് പരാജയങ്ങള്‍ എന്ന് തിരിച്ചറിയാന്‍ മാത്രം താന്‍ ജീവിച്ചുകഴിഞ്ഞു. കമ്യൂണിസ്റ്റ് ആയി തുടരും എന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരും.

കോണ്‍ഗ്രസും ഡിഎംകെയും

കോണ്‍ഗ്രസും ഡിഎംകെയും

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ല എന്ന ഈ ചിന്ത ബി ജെ പിക്ക് മാത്രമാണോ അതോ കോണ്‍ഗ്രസിനും ഡി എം കെയ്ക്കും ബാധകമാണോ എന്ന് ചോദ്യം. അതെ, എല്ലാവര്‍ക്കും ബാധകമാണ് എന്ന് ഉലകനായകന്റെ ഉത്തരം. താന്‍ അഴിമതിക്കാരുടെ കൂടെയായിരിക്കില്ല എന്ന് മാത്രം. - കമല്‍ പറയുന്നു.

മുഖ്യമന്ത്രിയാകാനില്ല

മുഖ്യമന്ത്രിയാകാനില്ല

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദ്യം. തല്‍ക്കാലം അങ്ങനെയൊരു ആഗ്രഹമില്ല. ഇതൊക്കെ മാധ്യമങ്ങള്‍ പറയുന്നതാണ് തനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകണം എന്നൊക്കെ. മറ്റേതെങ്കിലും നേതാവിന്റെ സഹായിയായോ കൂട്ടത്തിലൊരാളായോ പോലും നില്‍ക്കാന്‍ തയ്യാറാണ്. ജനങ്ങളാണ് പ്രധാനം.

English summary
Kamal Haasan said he would not hesitate to join hands with the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X