• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് എട്ടിന്‍റെ പണി! പാലം വലിച്ച് രജപുത്രര്‍.. പ്രതിഷേധങ്ങളും റാലികളും! ഞെട്ടി ബിജെപി

  • By Aami Madhu

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിക്ക് ആശ്വാസകരമല്ല കാര്യങ്ങള്‍. സംസ്ഥാനത്തെ ജനവിധിയില്‍ ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാണെന്നിരിക്കെ ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രബല വിഭാഗമായ രജപുത്രര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നു രജപുത്രര്‍.

എന്നാല്‍ ഇത്തവണ രജപുത്രരുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് വ്യക്തമാക്കി ജയ്പൂരിലെ നാഗൂര്‍ ജില്ലയില്‍ വന്‍ റാലിയാണ് വസുന്ധരാ രാജെ സര്‍ക്കാരിനെതിരെ രജപുത്രര്‍ നയിച്ചത്. സംസ്ഥാനത്തെ പ്രബലരായ രജപുത്രരുടെ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ് ബിജെപി. വിവരങ്ങള്‍ ഇങ്ങനെ

 സമുദായ വോട്ടുകള്‍

സമുദായ വോട്ടുകള്‍

സമുദായ പിന്തുണ ഉറപ്പാക്കി മാത്രമേ രാജസ്ഥാനില്‍ ഏത് പാര്‍ട്ടിക്കും മുന്‍പോട്ട് പോകാന്‍ കഴിയൂവെന്നതാണ് അവിടുത്തെ സാഹചര്യം. ജാട്ട്, ഗുജ്ജര്‍, രജപുത്രര്‍, മീണ എന്നിവരാണ് സംസ്ഥാനത്തെ പ്രബലരായ ജാതി വിഭാഗങ്ങള്‍. ജാട്ടുകള്‍ കോണ്‍ഗ്രസിനേയും മുന്നാക്ക വിഭാഗമായ രജപുത്രര്‍ ബിജെപിയേയും പിന്തുണയ്ക്കുന്നതാണ് സാധാരണ പതിവ്.

ബിജെപിയുമായി സുഖത്തിലല്ല

ബിജെപിയുമായി സുഖത്തിലല്ല

എന്നാല്‍ ഇത്തവണ സ്ഥിതി ഗതികള്‍ മാറിയിട്ടുണ്ട്.സംസ്ഥാനത്തെ ജനസംഖ്യയില്‍ 12 ശതമാനം ഉളള രജപുത്ര വിഭാഗം ബിജെപിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു.25 മണ്ഡലങ്ങളില്‍ രജപുത്രരുടെ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെ രജപുത്രരുടെ നീക്കങ്ങള്‍ ബിജെപിയെ പ്രതിസന്ധിയിലാക്കും.

 കാരണങ്ങള്‍ നിരവധി

കാരണങ്ങള്‍ നിരവധി

കഴിഞ്ഞ രണ്ട് വര്‍ഷമായി വസുന്ധര രാജ സര്‍ക്കാരുമായി അത്ര സുഖത്തിലല്ല രജപുത്രര്‍.ഗുജ്ജാര്‍ സമുദായത്തിന് നല്‍കിയ സംവരണമാണ് ബിജെപിക്കെതിരെ ആദ്യം സര്‍ക്കാരിനെതിരെ തിരിച്ചത്. പദ്മാവത് സിനിമയ്ക്കെതിരായ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നതും രജപുത്രര്‍ ബിജെപിക്കെതിരെ തിരിയാന്‍ കാരണമായി.

 സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല

സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല

ജെയ്പൂരിലെ രാജ്മഹല്‍ പാലസിന്‍റെ കവാടം കൈയ്യേറ്റ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ അടച്ചിട്ടിരുന്നു. ഇത് തങ്ങളുടെ ആത്മാഭിമാനത്തിന് ഏറ്റ അടിയായാണ് രജപുത്രര്‍ വിലയിരുത്തുന്നത്. കൂടാതെ സര്‍ക്കാരിലും പാര്‍ട്ടിയിലും മതിയായ പ്രാതിനിധ്യം രജപുത്രര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമായിരുന്നു.

 അധ്യക്ഷനാക്കിയില്ല

അധ്യക്ഷനാക്കിയില്ല

ബിജെപി സംസ്ഥാന അധ്യക്ഷനായി രജപുത്ര വിഭാഗക്കാരനായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിനെ നിയമിക്കണമെന്ന രജപുത്രരുടെ ആവശ്യവും വസുന്ധര രാജെ തള്ളിയിരുന്നു. കേന്ദ്രത്തില്‍ നിന്ന് പിന്തുണ ഉണ്ടായിട്ട് കൂടി രാജെയുടെ അടുത്തയാളായ മദന്‍ ലാല്‍ സൈനിക്കിനെയായിരുന്നു പിന്നീട് അധ്യക്ഷനായി നിയമിച്ചത്. ഇതും വിഭാഗത്തിന്‍റെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

 വ്യാജ ഏറ്റുമുട്ടല്‍

വ്യാജ ഏറ്റുമുട്ടല്‍

രജപുത്ര വിഭാഗത്തില്‍ സ്വാധീനമുള്ള ഗുണ്ടാ നേതാവ് അനന്ത്പാല്‍ സിങ്ങിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതാണ് വലിയ രീതിയിലുള്ള എതിര്‍പ്പിന് കാരണമായത്. കീഴടങ്ങാന്‍ തയ്യാറായ അനന്തപാലിനെ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയാണെന്നാണ് രജപുത്രര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല.

 ബിജെപിയുടെ പരാജയം ഉറപ്പാക്കും

ബിജെപിയുടെ പരാജയം ഉറപ്പാക്കും

ഇതോടെ വന്‍ വികാരമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അനന്ത്പാലിന്‍റെ ജന്‍മനഗരമായ നാഗൂരിലെ ലഡനൂണില്‍ ബിജെപിക്കെതിരെ റാലികളും പ്രതിഷേധങ്ങളും വലിയ രീതിയില്‍ സംഘടിപ്പിക്കുന്നുണ്ട്. 'ഞങ്ങള്‍ ബിജെപിക്ക് എതിരെയാണ് യുദ്ധം ചെയ്യുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം' പ്രദേശത്തെ രജപുത്ര സമൂഹം പറയുന്നു.

 മറുപടി നല്‍കിയിരിക്കും

മറുപടി നല്‍കിയിരിക്കും

രജപുത്രര്‍ക്കെതിരായാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ . ഇപ്പോള്‍ മാത്രമാണ് ഞങ്ങള്‍ അത് തിരിച്ചറിയുന്നത് സമുദായത്തില്‍ നിന്നുള്ള ഒരംഗം പറഞ്ഞു. 'എന്‍റെ മകനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് സര്‍ക്കാര്‍ കൊലപ്പെടുത്തിയത്. അതിന് അവര്‍ക്ക് മറുപടി നല്‍കും, ഇനി ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം- അനന്ത്പാലിന്‍റെ അമ്മ നിര്‍മ്മല്‍ കന്‍വാര്‍ പറയുന്നു.

 നിര്‍ണായക ശക്തി

നിര്‍ണായക ശക്തി

നാഗ്പൂര്‍ ജില്ലയില്‍ 10 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ 7മണ്ഡലങ്ങളിലെ നിര്‍ണായക ശക്തികളാണ് രജപുത്രര്‍..രാജസ്ഥാനിലെ 36 സമുദായങ്ങള്‍ ബിജെപിക്കെതിരെ വോട്ടുചെയ്യും. ഈ സമുദായങ്ങളെ എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബിജെപിയോട് അതൃപ്തിയുള്ളവരാണെന്നും ഇവര്‍ പറയുന്നു.

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

2014 ല്‍ ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിച്ചതും ജസ്വന്ത് സിങ്ങിന്‍റെ മകന്‍ മാനവേന്ദ്ര സിങ്ങിനെതിരെ ബിജെപി തിരഞ്ഞതുമെല്ലാം ബിജെപിയെ പരാജയപ്പെടുത്താനുള്ള കാരണങ്ങളായി രജപുത്രര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി വിട്ട മാനവേന്ദ്ര സിങ്ങ് ഇപ്പോള്‍ വസുന്ധര രാജയ്ക്കെതിരെ കോണ്‍ഗ്രസിന്‍ററെ സ്ഥാനാര്‍ത്ഥിയാണ്.

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ഭരണ വിരുദ്ധ വികാരങ്ങളും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും വിമത ശല്യങ്ങളും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രബല ജാതി വിഭാഗത്തില്‍ നിന്നുള്ള ഭീഷണിയും പാര്‍ട്ടി നേരിടുന്നത്. അതേസമയം ഇതെല്ലാം തങ്ങള്‍ക്ക് വോട്ടാകുമെന്ന അനുകൂല പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും അഭിപ്രായ സര്‍വ്വേകളിലെ മുന്‍തൂക്കവുമെല്ലാം കോണ്‍ഗ്രസിന്‍റെ ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

lok-sabha-home

English summary
Kamal ka phool hamari bhool: Rajputs rally against BJP in Rajasthan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more