കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയ്ക്ക് കെണിവെച്ച് കമല്‍നാഥ്!! 7 പേർ!! ലക്ഷ്യം 24 മണ്ഡലങ്ങൾ!! ദിഗ്വിജയ് സിംഗിന്റെ ഉപദേശവും

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നതകൾ ചൗഹാന് തലവേദന തീർക്കുന്നുണ്ട്.

Recommended Video

cmsvideo
Kamal nath appointed new team for by election | Oneindia Malayalam

'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

അതേസമയം കൊവിഡ് പ്രതിസന്ധി ആയുധമാക്കുകയാണ് കോൺഗ്രസ്. പാർട്ടിയെ പിറകിൽ നിന്ന് കുത്തി മറുകണ്ടം ചാടിയ സിന്ധ്യയ്ക്കും കൂട്ടർക്കും വലിയ കെണിയെരുക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് മുൻമുഖ്യമന്ത്രി കമൽനാഥ് ഒരുക്കുന്നത്.

 ചൗഹാന് തലവേദന

ചൗഹാന് തലവേദന

ഒരുമാസത്തെ ഏകാംഭ ഭരണം അവസാനിപ്പിച്ച് മിനി മന്ത്രിസഭ രൂപീകരിച്ചെങ്കിലും ചൗഹാന് തലവേദന ഒഴിഞ്ഞിട്ടില്ല.അഞ്ച് പേരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റത്. എന്നാൽ സ്ഥാന മോഹികളായ ബിജെപി നേതാക്കളും കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ എംഎൽഎമാരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

തന്ത്രങ്ങൾ മെനഞ്ഞ്

തന്ത്രങ്ങൾ മെനഞ്ഞ്

ഉടൻ രണ്ടാം ഘട്ട മന്ത്രിസഭാ വികസനം നടത്തണമെന്നും തങ്ങൾക്കും മന്ത്രിസഭയിലും സ്ഥാനം വേണമെന്നുമാണ് ഇവരുടെ ആവശ്യം. അതിനിടെ ബിജെപി ക്യമ്പിലെ ഭിന്നതകൾ മുതലെടുത്ത് ഉപതിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനയുകയാണ് കമൽനാഥ്. 24 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സീറ്റുകൾ ഇങ്ങനെ

സീറ്റുകൾ ഇങ്ങനെ

കോൺഗ്രസിൽ നിന്നും രാജിവെച്ച് 22 പേരുടെ മണ്ഡലത്തിലും അന്തരിച്ച രണ്ട് എംഎൽഎമാരുടെ മണ്ഡലത്തിലും ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 16 സീറ്റുകൾ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്വാധീനമുള്ള ഗ്വാളിയാർ -ചമ്പൽ മേഖലയിൽ നിന്നുള്ളതാണ്. അഞ്ച് സീറ്റുകൾ മാൽവ-നിമർ മേഖലയിലും ഷാദോൾ, ഭോപ്പാൽ എന്നിവിടങ്ങളിലുള്ള രണ്ട് സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

കമൽനാഥിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും കമൽനാഥ് സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ വൻ സന്നാഹങ്ങളാണ് കമൽനാഥ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ വേണ്ടി മാത്രം ഒരു പ്രത്യേക കോർ ടീമിന് കമൽനാഥ് രൂപം നൽകിയിട്ടുണ്ട്.

കോർ ടീം

കോർ ടീം

എൻപി പ്രജാപചി, ജീതു പട്വാരി, സജ്ജൻ സിംഗ്, സുഖ്ദേവ് പൻസേ, സുരേന്ദ്ര സിംഗ് ബാഗൽ, സുരേഷ് പച്ചൗരി എന്നീ നേതാക്കളാണ് ടീമിലെ അംഗങ്ങൾ. തിരഞ്ഞെടുപ്പിന് ആവശ്യമായ തന്ത്രങ്ങൾ രൂപീകരിക്കുകയാണ് ടീമിന്റെ ഉത്തരവാദിത്തം. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ കുതിരക്കച്ചവടം മുൻനിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക.

സ്ഥിതി മാറും

സ്ഥിതി മാറും

കൊവിഡ് പ്രതിസന്ധി നേരിടുന്നതിലെ സർക്കാർ പരാജയവും നേതാക്കളുടെ കൂറുമാറ്റവുമെല്ലാം കോൺഗ്രസ് ചർച്ചയാക്കും. നിലവിൽ ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. കോൺഗ്രസിന് 114 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയി.
അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറും.

നിർണായക നീക്കം

നിർണായക നീക്കം

ഉപതിരഞ്ഞെടുപ്പൽ പരമാവധി സീറ്റുകൾ വിജയിക്കാനായില്ലേങ്കിൽ ചൗഹാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആയേക്കും. അതിനിടെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മറ്റൊരു നിര്ണായക നീക്കവും കമൽനാഥ് നടത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവാകാതെ അദ്ദേഹം മുതിർന്ന നേതാവ് ഗോവിന്ദ് സിംഗിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.

ദിഗ്വിജയ് സിംഗിന്റെ ഉപദേശം

ദിഗ്വിജയ് സിംഗിന്റെ ഉപദേശം

പാർട്ടി എംഎൽഎമാരുമായുള്ള ചർച്ചയ്ക്ക് ഒടുവിലായിരുന്നു തിരുമാനം. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിന്റെ ഉപദേശവും ഗോവിന്ദ് സിങിനെ പ്രതിപക്ഷ നേതാവാക്കിയതിന് പിന്നിൽ എന്നാണ് കണക്കാക്കപ്പെടുന്നത്. സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവാണ് ഗോവിന്ദ് സിങ്.

ഉപതരഞ്ഞെടുപ്പ്

ഉപതരഞ്ഞെടുപ്പ്

അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് കോൺഗ്രസിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യ വിയർക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജിവെച്ച22 പേരേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്നതാണ് സിന്ധ്യയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാന്‍ ബിജെപി നേതാക്കൾ തയ്യാറല്ല.

ദഹിക്കാതെ നേതാക്കൾ

ദഹിക്കാതെ നേതാക്കൾ

സിന്ധ്യയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പല ബിജെപി നേതാക്കൾക്കും ഇപ്പോഴും ദഹിച്ചിട്ടില്ല.2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയിലെ മുതിർന്ന നേതാക്കളായ രുസ്തം സിംഗ്, ലാൽ സിംഗ് ആര്യ, ജയ്ഭാൻ സിംഗ് പവയ്യ, രാംലാൽ റൗത്തൽ, രാകേഷ് ശുക്ല എന്നിവരെ ജ്യോതിരാദിത്യയുടെ വിശ്വസ്തർ പരാജയപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ നാടകങ്ങൾ

രാഷ്ട്രീയ നാടകങ്ങൾ

അതുകൊണ്ട് തന്നെ കൂറുമാറിയെത്തിവർ സ്ഥാനാർത്ഥികളായെത്തിയാൽ ബിജെപി നേതാക്കൾ കാലുവാരുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം തങ്ങളെ ഒഴിവാക്കിയാൽ വിമതർക്കിടയിലും പുതിയ പടയൊരുക്കം ഉണ്ടാകും. കൂടുവിട്ട് കൂടുമാറ്റങ്ങളും രാഷ്ട്രീയ അട്ടിമറികളും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

English summary
Kamal nath appointed new team for by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X