ചൗഹാനുമല്ല സിന്ധ്യയുമല്ല, കമല്‍നാഥിന് വെല്ലുവിളി ഇവര്‍, രണ്ടിടത്ത് കോണ്‍ഗ്രസിനെ തകര്‍ത്തവര്‍!!
ദില്ലി: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ഇനി വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ബിജെപിയില്‍ നിന്നല്ല. കോണ്‍ഗ്രസിന്റെ അന്തകരായി പലയിടത്തും മാറി കൊണ്ടിരിക്കുന്ന ആംആദ്മി പാര്‍ട്ടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിന് സന്തോഷം പകരുന്നതാണെങ്കില്‍ എഎപിയുടെ സാന്നിധ്യം പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നു.
പാര്‍ഥയെ പുറത്താക്കിയത് ഇക്കാരണത്താല്‍, മമതയും ലിസ്റ്റിലുണ്ടോ? ചക്രവര്‍ത്തിയുടെ ചോദ്യം വൈറല്‍
ഇവര്‍ മേയര്‍ സ്ഥാനം സ്വന്തമാക്കിയതും, നിര്‍ണായകമായ ഇടത്ത് സീറ്റുകള്‍ നേടിയതുമെല്ലാം കോണ്‍ഗ്രസിനുള്ള വെല്ലുവിളിയാണ്. ബിജെപിയേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ത്തുന്നത് എഎപിയാണ്. അതാണ് ഭയത്തിന് കാരണം. വിശദമായ വിവരങ്ങളിലേക്ക്....

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം മറ്റ് പാര്‍ട്ടികളിലേക്ക് മാറിയതാണ് കമല്‍നാഥിനുള്ള ഏറ്റവും വലിയ തലവേദനയാണ്. ഇത് ആംആദ്മി പാര്‍ട്ടിയുടെ വരവോടെയാണ് ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് ദില്ലിയും പഞ്ചാബും പിടിച്ച ചരിത്രമുണ്ട് എഎപി. അവര്‍ എവിടെ വരുന്നോ ആ സംസ്ഥാനം കോണ്‍ഗ്രസിന് പതിയെ നഷ്ടമാവുകയും ചെയ്യും. ഗുജറാത്തിലും നേരത്തെ സമാനമായ കാര്യങ്ങള്‍ ആവര്‍ത്തിയിരുന്നു. ഇവിടെയുള്ള പ്രധാന കാര്യം എഎപിക്ക് കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപിയെ നേരിടാനുള്ള ഗെയിം പ്ലാനുണ്ട് എന്നതാണ്.

ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ബദല്‍ വെക്കാന്‍ കോണ്‍ഗ്രസിനൊരു രാഷ്ട്രീയമില്ല. ഹിന്ദുത്വം ബിജെപി പയറ്റില്ല. അതിന്റെ മൃദു രീതികളൊക്കെയാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും അവരുടെ ഭരണനേട്ടങ്ങള്‍ അല്ല പ്രചാരണത്തിനായി നേതൃത്വം ഉയര്‍ത്തുന്നത്. നേരത്തെ മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചത് വികസനം കൊണ്ടുവരുമെന്ന് പറഞ്ഞാണ്. ഇതെല്ലാം കോണ്‍ഗ്രസ് മറന്നുപോയിരിക്കുന്നു. ആ ഒരു ഗ്യാപ്പാണ് ആംആദ്മി പാര്‍ട്ടി മുതലെടുക്കുന്നത്. എഎപിയുടെ വികസന-സത്യസന്ധ രാഷ്ട്രീയം ബിജെപിക്കുള്ള ബദലാണ്.

എഎപി അപകടകാരികളാണെന്ന് മോദിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് കഴിഞ്ഞ ദിവസം എഎപി കടന്നാക്രമിച്ചത്. നാല്‍പ്പതോളം വാര്‍ഡുകളിലാണ് മധ്യപ്രദേശില്‍ എഎപി ജയിച്ചത്. ഇത് കാവി രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാനം പതിയെ മാറി തുടങ്ങുമെന്നുള്ള സൂചനയാണ്. നിരവധി പേര്‍ മധ്യപ്രദേശില്‍ നിന്ന് ദില്ലിയിലെത്തി ജോലിയെടുക്കുന്നുണ്ട്. കെജ്രിവാളിന്റെ വികസനമെന്താണെന്ന് ഏറ്റവും നന്നായി അവര്‍ക്കറിയാം. വികസന കാര്യത്തില്‍ ബിജെപിയെ എഎപി കടത്തി വെട്ടുമെന്നും ഇവര്‍ക്കറിയാം. എന്നാല്‍ കോണ്‍ഗ്രസിന് അത്തരമൊരു ഇമേജില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീണാലും അദ്ഭുതപ്പെടാനില്ല. അവിടെയും എഎപിയുടെ ബദല്‍ രാഷ്ട്രീയം ക്ലിക്കായി കഴിഞ്ഞു.

പഞ്ചാബ് വിജയിച്ചതിന് ശേഷം രാജ്യം മുഴുവന്‍ അവര്‍ വ്യാപിക്കുകയാണ്. നേരത്തെ തൃണമൂല്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. പക്ഷേ പ്രാദേശിക സ്വഭാവമില്ലാത്തത് കൊണ്ട് കെജ്രിവാള്‍ വിജയിച്ചിരിക്കുകയാണ്. ഗോവയില്‍ അവര്‍ രണ്ട് സീറ്റ് നേടി. സിംഗ്രോലിയില്‍ മേയറായ പതിയെ കയറി വന്ന നേതാവാണ്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 22 ശതമാനം വോട്ട് നേടിയിരുന്നു. 32167 വോട്ടാണ് അവര്‍ നേടിയത്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ പതിയെ എഎപിയിലേക്ക് ചോര്‍ന്നുവെന്ന് വ്യക്തം. പ്രധാന കാരണം സജീവമായി നില്‍ക്കുന്ന പാര്‍ട്ടി നേതൃത്വവും, നേതാവിന്റെ വ്യക്തി ശുദ്ധിയുമായിരുന്നു.

ഒരിക്കലും അഴിമതിയുടെ കറ എഎപി നേതാക്കളില്ല. പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ പാലിക്കപ്പെടുന്നുണ്ട്. അതിന് ജനങ്ങള്‍ പിന്തുണയും നല്‍കുന്നു. സിംഗ്രോലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം എഎപിക്ക് രാജ്യത്ത് തന്നെ ആദ്യമായി ലഭിക്കുന്ന മേയര്‍ സ്ഥാനമാണ്. അസമിലും, ഗുജറാത്തിലും എഎപി തദ്ദേശത്തില്‍ കരുത്ത് കാണിച്ചതാണ്. സൂറത്തും ഗാന്ധിനഗറും എഎപി പിടിച്ചത്. ഗാന്ധിനഗറില്‍ 22 ശതമാനം വോട്ടാണ് പിടിച്ചത്. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 47ല്‍ നിന്ന് 28 ശതമാനമായി. സൂറത്തില്‍ എഎപിക്ക് 28 ശതമാനം വോട്ടാണ് നേടിയത്. രാജ്‌കോട്ടില്‍ 17 ശതമാനം വോട്ടും നേടി.

എഎപി കൃത്യമായ ഗ്രൗണ്ട് വര്‍ക്കോടെയാണ് വരുന്നത്. തോറ്റാലും അവിടെ തന്നെ നിന്ന് ദീര്‍ഘമായ സമയം നല്‍കി സംഘടന വളര്‍ത്തുന്ന രീതിയാണിത്. രാഷ്ട്രീയത്തില്‍ വിജയിക്കുന്ന ഏക ഫോര്‍മുലയും ഇത് തന്നെയാണ്. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന രീതിയാണിത്. പഞ്ചാബില്‍ ഇത് വന്‍ വിജയമായി. ഗോവയിലും കുറച്ച് പേര്‍ ഇത് സ്വീകരിച്ചു. ജനങ്ങളുടെ ഇടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് അവര്‍ കൂടുതല്‍ ഫോക്കസ് നല്‍കി. ഇതോടെ കോണ്‍ഗ്രസ് ഹാര്‍ഡ് കോര്‍ വോട്ടര്‍മാര്‍ അവിടേക്ക് മാറാന്‍ തുടങ്ങി. അതിന് കാരണം ഈ വോട്ടര്‍മാര്‍ക്ക് വേണ്ടതൊന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നില്ലെന്നാണ്. വൈകാതെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ അന്തകനായി അവര്‍ മാറും.












Click it and Unblock the Notifications