Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കോടതിയില്‍ എനിക്ക് വിശ്വാസമില്ല, ജാവേദ് അക്തര്‍ ഭീഷണിപ്പെടുത്തി, ഗുരുതര ആരോപണങ്ങളുമായി കങ്കണ

മുംബൈ: ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി നടി കങ്കണ റനാവത്ത്. കോടതിക്കെതിരെ വരെ കടന്നാക്രമണമാണ് നടി നടത്തിയിരിക്കുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നടി പറഞ്ഞു. കങ്കണയ്ക്ക് വേണ്ടി അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖീയാണ് കോടതിയില്‍ ഹാജരായത്. കോടതി നേരത്തെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതിനാല്‍ നടി നേരിട്ടും ത്തെിയിരുന്നു. ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തി. തനിക്ക് ധനനഷ്ടം വരെ ഉണ്ടാവാന്‍ കാരണമാവുമെന്ന് ജാവേദ് പറഞ്ഞുവെന്നും കങ്കണ വ്യക്തമാക്കി. നടന്‍ ഹൃതിക് റോഷനുമായുള്ള കങ്കണയും പ്രശ്‌നങ്ങളാണ് ഇപ്പോള്‍ മാനനഷ്ടക്കേസില്‍ എത്തി നില്‍ക്കുന്നത്.

1

തന്നെയും സഹോദരി രംഗോലി ചണ്ഡേലിനെയും ജാവേദ് അക്തര്‍ ജുഹുവിലെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍ അവിടെയെത്തിയ ഞങ്ങള്‍ അദ്ദേഹം ഭീഷണിപ്പെടുത്തുകയായിരുന്നു.ഹൃതിക് റോഷനോട് മാപ്പുപറയാനായിരുന്നു നിര്‍ബന്ധിക്കുകയാണ് ജാവേദ് അക്തര്‍ ചെയ്തതെന്നും കങ്കണ ആരോപിച്ചിരുന്നു. കേസ് മുംബൈ കോടതിയില്‍ നിന്ന് മാറ്റണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോടതിയില്‍ വിശ്വാസം നഷ്ടമായി. ഒരിക്കലും ഈ കേസ് ഇവിടെ പരിഗണിക്കുന്നതില്‍ താല്‍പര്യമില്ല. കാരണം കോടതി ഈ കേസില്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും കങ്കണ ആരോപിച്ചു. ഒക്ടോബര്‍ ഒന്നിന് കേസ് മാറ്റുന്ന കാര്യം പരിഗണിക്കും.

തന്നെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തനിക്ക് വലിയ പ്രതാഘ്യാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ഹൃതിക്കും കുടുംബവും വളരെ പ്രബലരാണെന്നും, അവരുമായി പൊതുമധ്യത്തില്‍ ഏറ്റുമുട്ടുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം താന്‍ തന്നെയാണ് മോശമാക്കുന്നതെന്നും, ഒടുവില്‍ നിനക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വരെ അദ്ദേഹം പറഞ്ഞു. തന്റെ ധാര്‍മികതയെ പലതവണ ഇവര്‍ ചോദ്യം ചെയ്തു. ജാവേദ് അക്തറിന്റെ ഈ ക്രിമിനല്‍ നീക്കങ്ങള്‍ മാനസികമായി തന്നെ പീഡിപ്പിക്കുന്നതായിരുന്നു. ഇപ്പോഴും അത് മനസ്സിനെ വേട്ടയാടുന്നുണ്ടെന്നും കങ്കണ വ്യക്തമാക്കി.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    Kangana ranaut says she is running out of money | Oneindia Malayalam

    തന്നോട് ജാവേദ് അക്തര്‍ ക്ഷമ ചോദിക്കേണ്ടതാണ്. എന്നാല്‍ എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. കുടുംബത്തിന്റെ അനുമതിയോടെ ജാവേദ് അക്തറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കങ്കണ വ്യക്തമാക്കി. വ്യക്തമായ തെളിവോ കാരണമോ ഇല്ലാതെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് കങ്കണയുടെ അഭിഭാഷകന്‍ സിദ്ദിഖി കുറ്റപ്പെടുത്തി. കങ്കണ നിയമനടപടികളില്‍ നിന്ന് വഴിമാറി നടക്കുകയാണെന്ന് ജാവേദ് അക്തറും ആരോപിച്ചിരുന്നു. താനൊരു ഒറ്റയാള്‍ പോരാളിയാണെന്നായിരുന്നു കങ്കണ കോടതിയില്‍ ഹാജരാവുന്നതിന് മുമ്പ് പറഞ്ഞത്. ശിവസേനയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തനിക്കെതിരെ കേസെടുത്തതെന്നും കങ്കണ ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+