കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വലിയ നഷ്ടം; ബിജെപിക്ക് കൈ കൊടുത്ത ജെഡിഎസ്
ബെംഗളൂരു: പാർലമെന്റ് ഹൗസിൽ ജനതാദൾ സെക്യുലർ (ജെ ഡി എസ്) നേതാവ് എച്ച്‌ഡി ദേവഗൗഡയെ കൈപിടിച്ച് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്ത് വന്നതിന് പിന്നാലെ ഇങ്ങ് കർണാടകയിലും വലിയ രാഷ്ട്രീയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നിർണ്ണായകമായ വിധാന്‍ പരിഷത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ദില്ലിയിലെ മോദി-ദേവഗൌഡ കൂടിക്കാഴ്ച.
ഇതോടെ ഒരിടവേളക്ക് ശേഷം കർണാടകയില്‍ വീണ്ടും ജെ ഡി എസും ബി ജെ പിയും സഖ്യത്തിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി. ഡിസംബർ 10 നാണ് സംസ്ഥാനത്ത് വിധാന്‍ പരിഷത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് പാർട്ടികള്‍ തനിച്ച് മത്സരിക്കുകയും ഫലം പുറത്ത് വന്നപ്പോള്‍ ഒരു പാർട്ടിക്കും ഭൂരിപക്ഷ സഖ്യയില്‍ എത്താന്‍ കഴിഞ്ഞിരുന്നുമില്ല. ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും നാല്‍പ്പത് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി കോണ്‍ഗ്രസ് സഖ്യ സർക്കാർ രൂപീകരിക്കുകയായിരുന്നു.
വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ നിരന്തരം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിട്ടിരുന്ന സഖ്യം ഒടുവില്‍ ഒന്നര വർഷത്തിന് ശേഷം വീഴുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നുമുള്ള എം എല്‍ എമാരെ ചാക്കിട്ട് പിടിച്ച ബിജെപി ഒരിക്കല്‍ കൂടി സംസ്ഥാനത്ത് അധികാരത്തിലെത്തി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ജെ ഡി എസും സഖ്യത്തില്‍ മത്സരിച്ചെങ്കിലും കനത്ത തിരിച്ചടി നേരിട്ടിരുന്നു.

സംസ്ഥാനത്തെ അധികാരം നഷ്ടമായതിന് പിന്നാലെ കോണ്‍ഗ്രസും ജെ ഡി എസും പൂർണ്ണമായി വേർപിരിഞ്ഞു എന്ന് മാത്രമല്ല, പരസ്പരം ആരോപണ പ്രത്യോരോപണങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. ഇതിനിടയിലാണ് ജെ ഡി എസ് വീണ്ടും ബിജെപിയുമായി സഹകരിക്കാന്‍ തുടങ്ങുകയും ചെയ്തത്. പ്രത്യക്ഷമായി സഖ്യത്തിലേർപ്പെട്ടില്ലെങ്കിലും പല വിഷയങ്ങളിലും ബി ജെ പി സർക്കാറിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ജെ ഡി എസ് അധ്യക്ഷന്‍ കുമാരസ്വാമി സംസ്ഥാനത്ത് സ്വീകരിച്ച് പോന്നിരുന്നത്. എന്നിരുന്നാലും ഇരു പാർട്ടികളുമായി ഒരു സമദൂര നിലപാടായിരുന്നു പ്രത്യക്ഷത്തില്‍ ബി ജെ പി സ്വീകരിച്ച് പോന്നിരുന്നത്.

എന്നാൽ ഇപ്പോൾ, സംസ്ഥാന നിയമനിർമ്മാണ കൗൺസിലിലെ 25 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതോടെ, ബി ജെ പിയിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള സമദൂര നിലപാട് ഉപേക്ഷിച്ച് ഭരണകക്ഷിയായ ബി ജെ പിയുമായി പ്രത്യക്ഷ സഖ്യം രൂപീകരിക്കാന്‍ ജെ ഡി എസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദില്ലിയില്‍ ദേവഗൌഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയും ഈ റിപ്പോർട്ടുകള്‍ക്ക് ബലം നല്‍കുന്നു.

കൗൺസിൽ തിരഞ്ഞെടുപ്പിൽ ജെ ഡി എസ് - ബി ജെ പി സഖ്യത്തിന് ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമിയും മുൻ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ചേർന്ന് പദ്ധതി തയ്യാറാക്കുമെന്ന് ദേവഗൗഡ-മോദി കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ജെ ഡി എസിന്റെ ഭാവി താൽപര്യങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിനുള്ള ജെ ഡി എസ് - ബി ജെ പി സഖ്യം തീരുമാനിക്കുമെന്ന് നവംബറില്‍ കുമാരസ്വാമിയും പ്രഖ്യാപിച്ചിരുന്നു.

75 അംഗ കൗൺസിലിൽ നിലവിൽ ബി ജെ പിക്ക് 32, കോൺഗ്രസിന് 29, ജെ ഡി എസ് 12 എന്നിങ്ങനെയാണ് അംഗബലം. 2022 ജനുവരിയിൽ വിരമിക്കുന്ന 15 കോൺഗ്രസ് അംഗങ്ങള്‍ക്കും 6 ബി ജെ പി അംഗങ്ങള്‍ക്കും നാല് ജെ ഡി എസ് അംഗങ്ങള്‍ക്കും കണക്കിലെടുത്താണ് ഡിസംബർ 10 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെ ഡി എസിൽ നിന്നുള്ള ഒരു സ്വതന്ത്ര അംഗവും കൗൺസിൽ ചെയർമാനും ഒഴികെയാണിത്. ജെ ഡി എസുമായി സഖ്യം ചേരുന്നതോടെ കോണ്‍ഗ്രസില്‍ നിന്നും ഏതാനും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബി ജെ പി വിലയിരുത്തുന്നത്.

കൗൺസിൽ തെരഞ്ഞെടുപ്പിൽ ജെ ഡി എസ്-ബി ജെ പി സഖ്യത്തിനുള്ള സാധ്യതയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് അവരുടെ സ്ഥാനാർത്ഥി ലിസ്റ്റാണ്. ജില്ല തിരിച്ചുള്ള 25 മണ്ഡലങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് ജെഡിഎസ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. ബി ജെ പിയെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉപരിസഭയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ബി ജെ പി ദീർഘനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബില്ലുകൾ പാസാക്കുന്നതിന് ജെ ഡി എസിനെ ആശ്രയിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. ജെ ഡി എസ് സഖ്യം ഫലത്തില്‍ വന്നാല്‍ കോണ്‍ഗ്രസുമായുള്ള അന്തരം വലിയ തോതില്‍ വർധിപ്പിക്കാനും ബി ജെ പിക്ക് സാധിക്കും. ഈ വർഷം ഫെബ്രുവരിയിൽ, കോണ്‍ഗ്രസിലെ കൗൺസിൽ ചെയർമാൻ കെ പ്രതാപചന്ദ്ര ഷെട്ടിയെ പുറത്താക്കിയതിനെ ജെഡിഎസ് പിന്തുണയ്ച്ചതിന് പ്രത്യുപകാരമായി ജെഡിഎസ് സ്ഥാനാർത്ഥി ബസവരാജ് ഹൊറട്ടിക്ക് ചെയർമാന്‍ പദവി നല്‍കാന്‍ ബിജെപി തയ്യാറായിരുന്നു. ബിജെപിയിലെ എംകെ പ്രാണേഷിനെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം, മറുവശത്ത് ജെഡിഎസ്-ബിജെപി സഖ്യത്തെ ഒറ്റക്ക് നേരിടാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്
ഇത് കിടിലന്‍ സ്റ്റൈലന്‍, ഏറ്റെടുത്ത് ആരാധാകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍












Click it and Unblock the Notifications