Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട്ടിലെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനത്തിനും സാധ്യത

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ആണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക. നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24 ന് ആണ് അവസാനിക്കുന്നത്. 224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. ബി ജെ പിയാണ് നിലവില്‍ കര്‍ണാടക ഭരിക്കുന്നത്.

കോണ്‍ഗ്രസ്, ജെ ഡി എസ് എന്നിവരാണ് സംസ്ഥാനത്തെ മറ്റ് പ്രബലകക്ഷികള്‍. കര്‍ണാടക നിയമസഭയില്‍ നിലവില്‍ ബി ജെ പിക്ക് 119 എം എല്‍ എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന് 75 ഉം ജെ ഡി എസിനും 28 സീറ്റുകളാണ് ഉള്ളത്. 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസും ജെ ഡി എസും സഖ്യസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

KARNATAKA ELECTION

എന്നാല്‍ ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ ബി ജെ പിയിലേക്ക് മാറിയതോടെ ഭരണം നഷ്ടമായി. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുക. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ തന്നെ ഭരണം നിലനിര്‍ത്തുക എന്നത് ബി ജെ പിക്ക് അതിപ്രധാനമാണ്. 150 സീറ്റുകളെങ്കിലും നേടി അധികാര തുടര്‍ച്ച നേരിടാനാണ് ബി ജെ പി ശ്രമിക്കുന്നത്.

മറുവശത്ത് കോണ്‍ഗ്രസ് ഇത്തവണ ശക്തമായ മത്സരം കാഴ്ച വെച്ച് അധികാരം തിരികെ പിടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനോടകം 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സിദ്ധരാമയ്യ - ഡി കെ ശിവകുമാര്‍ സഖ്യത്തിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ടെത്തി പ്രചരണത്തില്‍ പങ്കാളിയാകും. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സ്വന്തം സംസ്ഥാനമായതിനാല്‍ അഭിമാന പോരാട്ടമാണ് കോണ്‍ഗ്രസിന് ഇത്.

Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍

അതേസമയം ജെ ഡി എസും ഇത്തവണ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. പ്രായാധിക്യമുണ്ടെങ്കിലും ദേവഗൗഡയുടെ തന്ത്രങ്ങള്‍ തന്നെയായിരിക്കും ജെ ഡി എസിന്റെ ആണിക്കല്ല്. കുമാരസ്വാമി തന്നെയായിരിക്കും തന്ത്രങ്ങള്‍ നടപ്പിലാക്കുക. ബി ജെ പി - കോണ്‍ഗ്രസ് ഇതര വികാരം ആളിക്കത്തിച്ചാണ് ജെ ഡി എസിന്റെ സംസ്ഥാനത്തെ പ്രചരണം.

അതിനിടെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ച രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവ് വന്ന വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചും ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എങ്കിലും ഒരു മണ്ഡലവും ഒഴിച്ചിടേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+