കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്... ഒരു മുഴം മുന്നേ എറിഞ്ഞ് ജനതാദള്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ ദേവ്ഗൗഡ. 126 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയാണ് പാര്‍ട്ടി ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ജനതാദള്‍ പട്ടിക പറത്തുവിട്ടത്. ശനിയാഴ്ച ബിഎസ്പി അധ്യക്ഷ മായാവതിക്കൊപ്പം ബാംഗ്ലൂരില്‍ നടത്തിയ റാലിക്കിടെയായിരുന്നു ദേവഗൗഡ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ടത്.

devaguda


പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി രാമനഗറിലും എച്ച് ഡി രേവണ്ണ ഹൊലേനരാസിപുരയിലും മത്സരിക്കും. പട്ടികയില്‍ ഗൗഡ കുടുംബത്തിലെ രണ്ട് പേര്‍ മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയും മരുമകള്‍ അനിത കുമാരസ്വാമിയും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതുവരെ ചന്നപട്ടണത്തിലെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ കുമാരസ്വാമിയുടെ ഭാര്യ മത്സരിച്ചേക്കുമെന്നാണ് നിലവിലെ സൂചന.

കര്‍ണാടകയില്‍ 224 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ജനതാദളിനെ സംബന്ധിച്ചെടുത്തോളം ഈ തെരഞ്ഞെടുപ്പ് അഭിമാന പ്രശ്നമാണ്. ജനതാദളിന്‍റെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രധാനവോട്ട് ബാങ്കായ വൊക്കാലിംഗായത്തുകാരുടേയും ലിംഗായത്തുകളുടേയും വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പോരാട്ടത്തിലാണ് ജനതാദള്‍.

English summary
The JD(S) on Saturday released its first list of 126 candidates for the Karnataka Assembly Elections nominating former Chief Minister H D Kumaraswamy and his elder brother H D Revanna to contest again from Ramanagara and Holenarasipura seats, respectively.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X