Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka Election Asianet Exit Poll: 2018 ആവര്‍ത്തിക്കും, കര്‍ണാടകയില്‍ തൂക്കുസഭയെന്ന് പ്രവചനം

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂക്ക് സഭക്ക് സാധ്യത കല്‍പിച്ച് എക്‌സിറ്റ് പോള്‍. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന കര്‍ണാടകയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സുവര്‍ണ- ജന്‍ കി ബാത് ഒപ്പീനിയന്‍ പോള്‍ പറയുന്നത്. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് സാധ്യത എന്നും ഒപ്പീനിയന്‍ പോള്‍ പ്രവചിക്കുന്നു.

ബി ജെ പിക്ക് 98 മുതല്‍ 109 വരെ സീറ്റ് ലഭിക്കും. കോണ്‍ഗ്രസിന് 89 മുതല്‍ 97 സീറ്റ് വരേയും ജെ ഡി എസിന് 25 മുതല്‍ 29 സീറ്റ് വരേയും ലഭിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സുവര്‍ണ- ജന്‍ കി ബാത് ഒപ്പീനിയന്‍ പോള്‍ പറയുന്നത്. മറ്റുള്ളവര്‍ പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ വിജയിക്കും. 20000 പേരില്‍ നിന്നാണ് ജന്‍ കി ബാത് അഭിപ്രായം തേടിയത്. ഇനി രണ്ടാം ഘട്ട ഒപ്പീനിയന്‍ പോള്‍ വൈകാതെ തന്നെ ജന്‍ കി ബാത് നടത്തും.

bommai siddharamiah

ഭരണവിരുദ്ധ വികാരത്തില്‍ തട്ടി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും എന്നാണ് സര്‍വെയില്‍ പറയുന്നത്. വോട്ട് ശതമാനം ഇത്തവണയും കോണ്‍ഗ്രസിനായിരിക്കും കൂടുതല്‍. 38-40 ശതമാനം വരെ വോട്ട് കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കും. ബി ജെ പി 37-39 ശതമാനം വരെ വോട്ട് സ്വന്തമാക്കുമ്പോള്‍ ജെ ഡി എസിന് 16-18 ശതമാനം വരെ വോട്ട് ലഭിക്കും. മറ്റുള്ളവര്‍ 5-7 ശതമാനം വരെ വോട്ട് നേടും.

ബി ജെ പിക്ക് കിട്ടേണ്ട ലിംഗായത്ത് നവോട്ടുകളില്‍ 70 ശതമാനവും പാര്‍ട്ടിക്ക് തന്നെ കിട്ടും. വൊക്കലിഗ വോട്ടുകളുടെ 70 ശതമാനവും ജെ ഡി എസിന് തന്നെ ലഭിക്കും. എങ്കിലും ഡി കെ ശിവകുമാറിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഈ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കും. മുസ്ലീം വോട്ടുകളില്‍ 85 ശതമാനവും ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണക്കും. ഹിന്ദു - മുസ്ലീം വോട്ട് കൃത്യമായി വേര്‍തിരിഞ്ഞ് പോകും.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

20000 പേരില്‍ നിന്നാണ് ജന്‍ കി ബാത് അഭിപ്രായം തേടിയത്. ഇനി രണ്ടാം ഘട്ട ഒപ്പീനിയന്‍ പോള്‍ വൈകാതെ തന്നെ ജന്‍ കി ബാത് നടത്തും. 2018 ലും സമാനമായ ഫലം തന്നെയായിരുന്നു കര്‍ണാടകയില്‍ നിന്ന് പുറത്ത് വന്നത്. ബി ജെ പി 104 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 80 സീറ്റും ജെ ഡി എസിന് 37 സീറ്റുമാണ് ലഭിച്ചത്. അന്ന് ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി കോണ്‍ഗ്രസ് പിന്തുണച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+