Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: സിറ്റിംഗ് എംഎല്‍എമാര്‍ പുറത്ത്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി ജെ പി. നിരവധി സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് വന്നവരെ പരിഗണിച്ചിട്ടുമുണ്ട്. രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്ത് വിടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ 52 പേര്‍ പുതുമുഖങ്ങളാണ്. 32 ഒബിസി സ്ഥാനാര്‍ത്ഥികളും 30 എസ് സ്ഥാനാര്‍ത്ഥികളും 16 എസ്ടി സ്ഥാനാര്‍ത്ഥികളും ആണ് ലിസ്റ്റില്‍ ഉള്ളത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ട്. ഒമ്പത് ഡോക്ടര്‍മാരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എട്ട് വനിതകളാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്.

bommai bjp

മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ പിന്നെങ്ങനെയാണ് അവരുടെ ജനസംഖ്യ കൂടുന്നത്? നിര്‍മല സീതാരാമന്‍

മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ഷിഗാവോണ്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. രമേഷ് ജര്‍ക്കിഹോളി ഗോകാക് മണ്ഡലത്തില്‍ നിന്ന് തന്നെ ഇത്തവണയും മത്സരിക്കും. ഗോവിന്ദ് എം കര്‍ജോള്‍ മുധോല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അത്താണിയില്‍ ബി ജെ പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സവാദിയുടെ അഭ്യര്‍ഥന പാര്‍ട്ടി നിരസിക്കുകയും ചെയ്തു.

Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍

മഹേഷ് കുമതഹള്ളിയെ ആണ് ഇവിടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. വിജയ സാധ്യത തനിക്ക് കൂടുതലാണെന്നും മഹേഷ് കുമതഹള്ളിക്ക് ടിക്കറ്റ് നല്‍കിയാല്‍ ബി ജെ പിക്ക് സീറ്റ് നഷ്ടമാകുമെന്നും പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ ലക്ഷ്മണ്‍ സവാദി കഴിഞ്ഞയാഴ്ച ശ്രമിച്ചിരുന്നു.

മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനും ബെംഗളൂരു കമ്മീഷണറുമായ ഭാസ്‌കര്‍ റാവു ചാംരാജ്‌പേട്ട മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കനക്പുരയില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ ആര്‍ അശോകും ചന്നപട്ടണയില്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയ്ക്ക് എതിരെ സി പി യോഗേശ്വരുമാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മന്‍സുഖ് മാണ്ഡവ്യ, മറ്റ് ബി ജെ പി നേതാക്കള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പട്ടിക പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+