Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിലെ ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പ കൈക്കൂലി കേസിൽ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി കേസിൽ കർണാടകയിലെ ബിജെപി എംഎൽഎ മാദൽ വിരൂപാക്ഷപ്പയെ അറസ്റ്റ് ചെയ്തു. കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്. കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് കർണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക് രാസവസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള കരാർ അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതും ആണ് കേസ്.

ലോകായുക്ത നടത്തിയ റെയ്ഡിൽ 8.23 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിരുന്നു. കേസിൽ ചന്നഗിരി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് കെ നടരാജൻ തള്ളിയിരുന്നു. കെഎസ്ഡിഎൽ ചെയർമാനായിരുന്ന വിരൂപാക്ഷപ്പയുടെ മകൻ കെഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് മദൽ മുഖേന കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഒരു ബിൽ പാസാക്കാൻ 81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും അതിൽ 40 ലക്ഷം രൂപ വാങ്ങുന്നതിനിടയിൽ മകൻ ഓഫീസിൽ നിന്നും പിടിക്കപ്പെടുകയും ചെയ്തു.

BJP

പിന്നീട് വിരൂപാക്ഷപ്പയുടെ വസതിയിൽ നിന്ന് 7 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈ മാസം ആദ്യം, മുൻകൂർ ജാമ്യം നേടിയ ശേഷം എത്തിയ എം.എൽ.എക്ക് സ്വന്തം പട്ടണമായ ദാവൻഗെരെയിൽ വലിയ സ്വീകരണം ലഭിച്ചു. എന്നാൽ ജാമ്യം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹാജരായി വാദിക്കാൻ ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ എതിരാളികൾ തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നും ഈ കേസ് നിഷേധിച്ച എംഎൽഎ പറഞ്ഞു.

തട്ടിപ്പ് കോഴയിൽ കുടുങ്ങിയ മകൻ നിരപരാധിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരോ തന്റെ മകന്റെ ഓഫീസിൽ പണം വെച്ചതായും എംഎൽഎ അവകാശപ്പെട്ടു. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസറാണ് പ്രശാന്ത് മദൽ, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്.

"കേസിൽ ഞാൻ കുറ്റവിമുക്തനാകുമെന്ന് എനിക്ക് 100 ശതമാനം വിശ്വാസമുണ്ട്. എന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം അഴിമതിയല്ല. പണം കൃഷിയിൽ നിന്നും കുടുംബം നടത്തുന്ന മറ്റ് നിയമാനുസൃത ബിസിനസുകളിൽ നിന്നുമാണ്," മാടാൽ വിരൂപാക്ഷപ്പ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+